ഉപ്പള: ഉപ്പളയിലെ യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. നയാബസാര്‍ എ.ജെ.ഐ. സ്‌കൂളിനടുത്ത് ഐല മൈതാനത്തെ ഷമീം (35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് നെഞ്ച് വേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. ഉപ്പളയിലെ സല്‍മാന്‍ സ്റ്റോര്‍ ഉടമയാണ്. മൂസ ഹാജി കോട്ടയുടേയും ജമീലയുടേയും മകനാണ്. ഭാര്യ: റാഹില....
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കോടതിയില്‍ ഹാജരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ആകെ അഞ്ച് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസില്‍ ആദ്യമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കോടതിയില്‍ ഹാജരാകുന്നത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ...
മംഗളൂരു: കാസര്‍കോട് നിന്ന് മംഗളൂരു ബജ്‌പെ വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക ആര്‍ടിസി പദ്ധതിയൊരുക്കുന്നു. ഭട്കല്‍, മണിപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ ഓടിക്കും. നേരത്തെ, വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും അത് പിന്‍വലിച്ചിരുന്നു. ഈ റൂട്ടുകളില്‍ നാല് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും. ഇതിന് പ്രത്യേക അനുമതിയുടെ...
കാസര്‍കോട്: ബേവിഞ്ചയിലെ പൊതുമരാമത്തു കരാറുകാരൻ്റെ വീടിനുനേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയും അധോലോക നായകന്‍ രവി പൂജാരിയുടെ വലം കൈയുമായ ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍. പൈവളിഗെ സ്വദേശി മുഹമ്മദ് ഹനീഫ എന്ന അലി മുന്നയെയാണ് മംഗളൂരു സൗത്ത് ഡിവിഷന്‍ എ.സി.പി.ധന്യാ നായരും സംഘവും അറസ്റ്റു ചെയ്‌തത്. നിരവധി കേസുകളില്‍ വാറന്റായതിനെ തുടര്‍ന്നാണ് അറസ്റ്റ്.
അധോലോകനായകരായ രവി പൂജാരിയുടെയും...
വോർക്കാടി: വോർക്കാടി പഞ്ചായത്തിൽ കേരളോത്സവം നടത്താതെ യുവാക്കളുടെ കല-കായിക മികവ് പരിപോഷിപ്പിക്കാനുള്ള അവസരം ഇല്ലാതാക്കുന്നതായി എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ വോർക്കാടി. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തും കേരളോത്സവം പഞ്ചായത്ത് തലത്തിൽ നടത്തി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വൊർക്കാടിയിൽ മത്സരം നടത്താതെ കഴിഞ്ഞ വർഷത്തെ മത്സര വിജയികളെ ബ്ലോക്ക് തല മത്സരത്തിനായാക്കാൻ...
കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ പ്രവൃത്തി 6 മാസത്തിനകം പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായാല്‍ പ്രവൃത്തി പിന്നെയും വൈകിയേക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2021 നവംബര്‍ 18നാണ് പ്രവൃത്തി ആരംഭിച്ചത്.
60 ശതമാനത്തിന് മുകളില്‍ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. തലപ്പാടി-ചെങ്കള റീച്ചില്‍ 39 കിലോ...
കുമ്പള: പൊലീസിന് ഒറ്റു കൊടുക്കുന്നു എന്നാരോപിച്ച് യുവാവിനെ ഒരു സംഘം മർദ്ദിച്ച് പരിക്കേൽപിച്ച കേസ് പൊലീസ് നിസാരവത്കരിക്കുന്നതായി പരാതി.
ഉപ്പള കുബണൂരിൽ ചൂതാട്ടസംഘത്തിന്റെ ആക്രമണത്തിന് ഇരയായി നട്ടെല്ലിന് പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ആരിക്കാടിയിലെ ഫാർമസി ജീവനക്കാരനും കുബണൂർ സ്വദേശിയുമായ സുനിലിന് നേരെയുണ്ടായ അക്രമത്തിലാണ് പൊലീസിനു നേരെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരാഴ്ച മുമ്പാണ് സ്ഥലത്ത് പ്രതികൾ നടത്തുന്ന ചൂതാട്ട...
മംഗളൂരു: അമിതവേഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരു യുവതി കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്‌ഷനു സമീപത്തെ ഫുട്‌പാത്തിലൂടെ ആളുകൾ നടക്കുമ്പോഴാണ് സംഭവം. കമലേഷ് ബൽദേവ് എന്നയാൾ ഓടിച്ച വെളുത്ത ഹ്യുണ്ടായ് ഇയോൺ കാറാണ് രണ്ട് സ്ത്രീകളെയും...
കാസര്‍കോട്: താമസ സ്ഥലത്ത് നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. അടുക്ക ഒളാക്ക് റോഡിലെ താമസക്കാരിയായ സുഹ്റാബിയെ(37)യാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വീട് വളഞ്ഞ് പിടികൂടിയത്.
2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ സമീറിനെയാണ് ആദ്യം എക്‌സൈസ് സ്‌ക്വാഡ് അധികൃതര്‍...
കാസർഗോഡ്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ തല പുറത്തേക്കിട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർഗോഡ് കറന്തക്കാടാണ് സംഭവം. മന്നിപ്പാടി സ്വദേശി എസ് മൻവിത് ( 15 ) ആണ് പോസ്റ്റിൽ തലയിടിച്ച് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മൻവിത്.
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സിൽ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. ബസ്സിൽ നിന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...