Monday, November 17, 2025

Local News

റെയിൽവേ അനാസ്ഥയുടെ നേർസാക്ഷിയായി ഉപ്പള റെയിൽവേ സ്റ്റേഷൻ; രാജ്‌മോഹൻ ഉണ്ണിത്താൻ സ്റ്റേഷൻ സന്ദർശിച്ചു; കൊമേർഷ്യൽ ക്ലർക്കിന്റെ എണ്ണം രണ്ടാക്കണമെന്ന് ആവശ്യം

ഉപ്പള: ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവുമായ ഉപ്പളയിലെ റെയിൽവേ സ്റ്റേഷനിൽ ചപ്പുചവറും മാലിന്യവും കാരണം യാത്രക്കാർ പൊറുതിമുട്ടുന്നു. സ്റ്റേഷനിൽ പതിനഞ്ച് ദിവസത്തിലധികമായി ശുചീകരണം നടക്കുന്നില്ല. ശുചീകരണം നടത്തിയിരുന്ന സ്വീപറോട് പണമില്ലാത്തത് കാരണം ശുചീകരണം നിർത്തി വെക്കാൻ അധികൃതർ പറഞ്ഞതായാണ് വിവരം. ശുചീകരണം നടക്കാത്തതിനാൽ സ്റ്റേഷനിൽ ദുർഗന്ധവും ഉറുമ്പ് ശല്യവും കൊണ്ട് ബുദ്ധിമുട്ടുകയാണ്...

ഉഡുപ്പി കൂട്ടക്കൊലക്കേസ് പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു

മംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ (39) ഹരിയടുക്ക ജില്ല ജയിലിൽ പ്രത്യേക സെല്ലിലാണിപ്പോൾ കഴിയുന്നത്. കൊടും കുറ്റവാളി എന്ന നിലയിൽ ഇയാളെ പാർപ്പിച്ച സെല്ലിൽ കാവലിന് പൊലീസുകാരെ പ്രത്യേകം...

‘അയ്നാൻ സൗഹൃദം അവസാനിപ്പിച്ചതോടെ പ്രവീണിന് പകയായി, കുടുംബത്തിന് സംഭവം അറിയില്ലായിരുന്നു’; പൊലീസ് സ്ഥിരീകരണം

മംഗളൂരു: കർണാടകയിലെ ഉഡുപ്പി കൂട്ടക്കൊലയുടെ കാരണം പകയെന്ന് പൊലീസ്. 21 കാരിയായ അയ്നാസ് എയർ ഇന്ത്യ എയർ ഹോസ്റ്റസായിരുന്നു. ഇവരുടെ സഹപ്രവർത്തകനായിരുന്നു പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (39). നവംബർ 15 നാണ് ബെലഗാവിയിലെ കുടച്ചിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. അയ്നാസിെ കൂടാതെ മാതാവ് ഹസീന (47), മൂത്ത സഹോദരി അഫ്നാൻ (23),...

സാമ്പത്തിക പ്രശ്നങ്ങളെന്ന് മെസേജ്; ചന്ദ്രഗിരി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കാസർകോട്: കാസർകോട് ചന്ദ്ര​ഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഉളിയത്തടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൻ (46) ആണ് മരിച്ചത്. തളങ്കര കടവത്ത് നിന്ന് മത്സ്യ തൊഴിലാളികളാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ സ്കൂബ ടീം അടക്കം തെരച്ചിൽ തുടരുകയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് പുഴയിൽ ചാടിയ വിവരം പുറത്തറിയുന്നത്. ഹസൻ...

‘അയനാസും പ്രവീണും തമ്മില്‍ അടുത്ത സൗഹൃദം, പത്തുതവണ വിദേശയാത്ര’; എന്നിട്ടും കൊന്നതെന്തിന്? പൊലീസ് പറയുന്നു

മംഗളൂരു: ഉഡുപ്പിയില്‍ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എസ്പി കെ അരുണ്‍. കൊല്ലപ്പെട്ട എയര്‍ ഇന്ത്യ ജീവനക്കാരിയായ അയനാസിനോടുള്ള പ്രതി പ്രവീണിന്റെ വ്യക്തി വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ്പി ആവര്‍ത്തിച്ചു. അയനാസിനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതി പ്രവീണ്‍ ഉഡുപ്പിയില്‍ എത്തിയത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തി. ലഭിച്ച വിവരങ്ങളും സമഗ്രമായി...

ചന്ദ്രഗിരിയിൽ വ്യാപാരിയായ യുവാവ് പാലത്തിന് മുകളില്‍ നിന്നും പുഴയില്‍ ചാടി’; തിരച്ചില്‍ തുടരുന്നു

കാസർകോട് : ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിക്കായി തിരച്ചിൽ തുടരുന്നു. ഉളിയത്തുടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൈനാർ (46) ആണ് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയത്. പൊലീസും ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ചന്ദ്രഗിരി പാലത്തിന് സമീപം കാറിൽ എത്തി കാറും മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചെരിപ്പ് പാലത്തിനടുത്ത് ഊരിയിട്ട ശേഷം...

ഉഡുപ്പി കൂട്ടക്കൊല: മോശം പെരുമാറ്റത്തെ തുടർന്ന് എയർ ഹോസ്റ്റസ് അകന്നതാണ് കാരണമെന്ന് മൊഴി

മംഗളൂരു: എയർ ഇന്ത്യ വിമാനത്തിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം അതിരുവിടുന്നത് മനസ്സിലാക്കി എയർഹോസ്റ്റസ് അകന്നതിലുള്ള പകയാണ് മൽപെ നജാറുവിൽ ഐനാസിനേയും കുടുംബത്തിലെ മൂന്നു പേരെയും കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് മൊഴി. കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) ചോദ്യം ചെയ്ത വേളയിൽ വെളിപ്പെടുത്തിയതാണിതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ...

ഉഡുപ്പി കൂട്ടക്കൊല; കുടുംബത്തെ നെഞ്ചേറ്റി ഉഡുപ്പി ജനാവലി, ബി.ജെ.പി ജനപ്രതിനിധികൾ വിട്ടു നിന്നു

മംഗളൂരു:മൽപെ നജാറിൽ നാലു പേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിക്കാൻ ചേർന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കല്ലിയമ്പൂർ ശാന്തകട്ട മൗണ്ട് റോസറി മില്ലെനിയം ഓഡിറ്റോറിയത്തിൽ ഉഡുപ്പി ജില്ല മുസ്‌ലിം ഒക്കൂട്ട(ഐക്യവേദി) സംഘടിപ്പിച്ച പരിപാടിയിൽ ബി.ജെ.പി ജനപ്രതിനിധികൾ ഒഴികെ വിവിധ തുറകളിലെ നേതാക്കളും ബഹുജനങ്ങളും പങ്കാളികളായി. "ഈ മാസം 12ന് രാവിലെ എട്ടരക്കും ഒമ്പതിനുമിടയിലെ 15 മിനിറ്റിൽ...

കുമ്പളയില്‍ ആശുപത്രിയിലെ ലിഫ്റ്റില്‍ 10വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 53കാരന്‍ പിടിയില്‍

കാസര്‍ഗോഡ്: കുമ്പളയില്‍ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി 53 വയസുകാരനായ മുഹമ്മദിനെയാണ് കുമ്പള ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് മധ്യവയസ്‌കന്റെ പീഡന ശ്രമമുണ്ടായത്. മാതാവ് മരുന്നു വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഇയാള്‍...

ഉപ്പളയിൽ പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു: ദുരിതം

ഉപ്പള: പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു. ഉപ്പള ബസ് സ്റ്റാന്റിന് മുന്‍വശത്താണ് പണി പൂര്‍ത്തിയാകാത്ത ഓവുചാല്‍ ഉള്ളത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നുമുള്ള മലിനജലം പൈപ്പിട്ട് ഈ ഓവുചാലിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. അഴുക്ക് വെള്ളം ഒഴുകിപ്പോകാതെ ഇവിടെ തന്നെ കെട്ടിക്കിടക്കുന്നു. അസഹ്യമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നും ഉയരുന്നത്. വ്യാപാരികളും...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img