കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയിൽ പതിഞ്ഞ വിഷയത്തില്‍ വിശദീകരണവുമായി മോട്ടർവാഹന വകുപ്പ്. കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നു അതെന്നും സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് എൻഫോഴ്സ്മെന്റ് ആർടിഒ സി.യു.മുജീബ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്. സംഭവം നടന്ന് 3 മാസത്തെ കാത്തിരിപ്പിനു ശേഷമാണ് എംവിഡിയുടെ വിശദീകരണക്കുറിപ്പ് പുറത്തുവരുന്നത്.
കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ പയ്യന്നൂർ ഡിവൈഎസ്പിക്കു നൽകിയ...
കാസര്‍കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 19 കാരിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലും ബേക്കലിലും കൊണ്ടുപോയി പീഡിപ്പിച്ച ഉപ്പള സ്വദേശിയായ യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
തൃക്കരിപ്പൂര്‍ തടിയന് ക്കൊവ്വലിന് സമീപത്തെ 19 കാരിയുടെ പരാതിയിലാണ് മഞ്ചേശ്വരം ഉപ്പള സ്വദേശിയായ നവാസിനെ(24)തിരെ പൊലീസ് കേസെടുത്തത്....
കാസര്‍കോട്: മഞ്ചേശ്വരം കൊപ്പളം പുഴയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സുരത്ത്കല്ല് കാട്ടിപ്പള്ള സ്വദേശി അബൂബക്കറിന്റെ മകന് ഇഹാബി(20)ന്റേതാണ് മൃതദേഹം. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് മൃതദേഹം ഇഹാബിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കൊപ്പള പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്. പൂര്‍ണ്ണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം കൊപ്പള പുഴയില്‍ കണ്ടെത്തിയത്....
ഉപ്പള :അലിഫ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ജനറൽ ബോഡിയോഗം അലിഫ് സ്റ്റാർ ക്ലബ്ബിൽ വെച്ചു നടന്നു. പ്രസിഡന്റ് മുസ്തഫയുടെ അദ്യക്ഷതയിൽ സെക്രട്ടറി ഖലീൽ ഉൽഘടനം ചെയ്തു.
ജോയിൻ സെക്രട്ടറി അമീർ ജനറൽ ബോഡി യോഗം നിയന്ത്രിച്ചു.വൈസ് പ്രസിഡന്റ് ഷംസീർ, ട്രസഷറർ ഫായിസ് വർക്കിംഗ് കമ്മിറ്റി മെമ്പർ ബദ്രു ഗോളിയടി,മറ്റു കമ്മിറ്റി ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു.
പുതിയ ഭാരവാഹികളായി...
കാസര്‍കോട്: തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ കല്യാണത്തെകുറിച്ച് അന്വേഷിക്കുന്നതിനായി എന്‍.ഐ.എ സംഘം കാസര്‍കോട്ടെത്തി. കൊച്ചിയില്‍ നിന്നുള്ള നാലംഗ സംഘമാണ് കാസര്‍കോട്ടെത്തിയത്. സവാദിന്റെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ അറിയുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
ഉള്ളാളിലെ ഒരു ആരാധനാലയത്തില്‍ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നും അനാഥനാണെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് മകളെ...
കാസര്‍കോട്: കൈവെട്ട് കേസ് ഒന്നാം പ്രതി സവാദിന് സംരക്ഷണം നൽകിയവരെ തേടുകയാണ് ഇപ്പോൾ എൻഐഎ. പൊപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്റെ ഒളിവു ജീവിതമെന്നാണ് എൻഐഎ കണ്ടെത്തൽ. പതിമൂന്ന് വർഷം ഒളിവിലിരിക്കാൻ സവാദിനെ സഹായിച്ചതാരാണ്? കാണാമറയത്ത് കഴിഞ്ഞതെവിടെയാണ്? തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്.
2016ലാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട്...
കാസർകോട്: ബങ്കര മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം കൊപ്പള പുഴയിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെതെന്ന് കരുതുന്ന മൃതദേഹം നഗ്നമായ നിലയിലായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാരുടെ വിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ് ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം...
മംഗ്ളൂരു: അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ടയെ വെടി വച്ച് വീഴ്ത്തി പിടികൂടി. കൊലപാതകം ഉള്‍പ്പടെ 21 കേസുകളില്‍ പ്രതിയായ ആകാശ് ഭവന് ശരണിനെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം മംഗ്ളൂരു, ജെപ്പു, കുടുപടിയിലാണ് സംഭവം. ജനുവരി രണ്ടിനു രാത്രി ശരണിനെ പിടികൂടാന്‍ പൊലീസ് എത്തിയിരുന്നു. അന്നു പൊലീസ് വാഹനത്തിനു നേരെ...
കാസർകോട്: പുല്ലൂർ സ്വദേശിയും ഡി സി സി ജനറൽ സെക്രട്ടറിയുമായ വിനോദ് കുമാർ പള്ളയിൽ വീട് (50) കുഴഞ്ഞുവീണു മരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ ഉടൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
നാളെ പന്ത്രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനും...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...