കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് ബന്ധുക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടേ 9 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സഹോദരി ഭർത്താവ് കുഞ്ചത്തൂർ സ്വദേശി അബ്ദുൽ റഷീദ് (24)അറസ്റ്റിലായി. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മീഞ്ച മദക്കളയിലെ മൊയ്തീന്‍ ആരിഫ്(22)ആണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍...
ഉപ്പള: ഉപ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമം. ഇന്നലെ രാത്രിയാണ് ഉപ്പള റെയിൽവേ സ്റ്റേഷനടുത്തുള്ള കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടർ കുത്തിപൊളിക്കാൻ ശ്രമം നടന്നത്. സൈറൺ മുഴങ്ങിയതോടെ മാനേജരുടെ മൊബൈൽ ഫോണിലേക്ക് ശബ്ദം വന്നു. തുടർന്ന് അവിടെയെത്തിയപ്പോഴേക്കും കവർച്ചക്കാർ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. സിസി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ കവർച്ചക്കാരുടെ...
മംഗളൂരു: മംഗളൂരുവിൽ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് കർണാടക വനിതാ കമ്മീഷൻ. പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നൽകുമെന്ന് കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. പെൺകുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം...
മഞ്ചേശ്വരം : കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതിനുശേഷം ആസ്പത്രിയിൽ മരിച്ച പ്രതിയുടെ പോസ്റ്റ്‌മോർട്ടം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽ പൂർത്തിയായി. മീഞ്ച പതംഗളയിലെ മൊയ്തീൻ ആരിഫിന്റെ (22) പോസ്റ്റ്‌മോർട്ടമാണ് ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയായത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മരിച്ചയാളുടെ ശരീരത്തിൽ പരിക്കേറ്റതിന്റെ...
ചട്ടഞ്ചാൽ: എം.ഐ.സി ഗ്രാൻഡ് അലുംനി മീറ്റിന്റെ ഭാഗമായി മീഡിയ & പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ഫെസ്റ്റിൽ നാലപ്പാട് സൂപ്പർ കിങ്‌സ് ജേതാക്കളായി. മിക്കാഡോസ് രണ്ടാം സ്ഥാനം നേടി. സമ്മാന ദാന ചടങ്ങിൽ മൂസ ബാസിത്ത് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് അബ്ബാസ് ചെർക്കള, നിസാർ തായൽ, ഹസ്സൻ ടി ഡി, ഹംസ, ജവാദ് വടക്കേക്കര,...
ഉപ്പള: നിരവധി കേസുകളിലെ പ്രതിയെ 300 ഗ്രാം കഞ്ചാവുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള സന്തടുക്കയിലെ അബ്ദുല്‍ റഹിമാന്‍ എന്ന മുനീറിനെ(53)യാണ് അറസ്റ്റ് ചെയ്തത്.
കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വി ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്തടുക്കയില്‍ വെച്ച് വില്‍പ്പനക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവുമായി മുനീറിനെ പിടികൂടുകയായിരുന്നു. മുനീര്‍ നിരവധി കഞ്ചാവ്...
കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്.
ബേഡകത്തെ ജോൺസൺ, സുങ്കതകട്ടയിലെ മുന്ന അലി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് എൻ.ഐ.എ റെയ്ഡ് എന്നാണു വിവരം.
മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് ഷിയാസ് കരീം. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഷിയാസിനെ കൂടുതർ പേർക്കും സുപരിചിതനാകുന്നത്. ശേഷം വിവിധ ടെലിവിഷൻ ഷോകളിലും ഷിയാസ് നിറ സാന്നിധ്യമായി. 2023 സെപ്റ്റംബറിൽ ആയിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു....
കുമ്പള : സി.പി.എം. ബന്തിയോട് ലോക്കൽ കമ്മിറ്റിയംഗം ഫാറൂഖ് ഷിറിയയെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ധാരണ. സ്വഭാവദൂഷ്യമാണ് നടപടിക്ക് കാരണമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ഞായറാഴ്ച ചേർന്ന മഞ്ചേശ്വരം ഏരിയാ കമ്മിറ്റി യോഗ നിർദേശപ്രകാരം ലോക്കൽ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചചെയ്തു. ഇതിനുശേഷമാണ് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കമ്മിറ്റിയെ അറിയിക്കാൻ തീരുമാനിച്ചത്. പാർട്ടിയുടെ...
കാസർകോട്: കസ്റ്റഡിയിൽ നിന്നു ബന്ധുക്കൾക്കൊപ്പം പൊലീസ് വിട്ടയച്ച യുവാവ് മരിച്ചു. മിയാപദവ് മദള സ്വദേശി മൊയ്തീൻ ആരിഫാ(22)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മംഗളുരു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരണം. ഞായറാഴ്ച രാത്രി യുവാക്കൾ കഞ്ചാവ് വലിച്ച് പൊതു സ്ഥലത്ത് ബഹളം വയ്ക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയത്. ബഹളം വച്ച പൊലീസ് ആരിഫിനെ...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...