കാസർകോട്: കാസർകോട് കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.
ചട്ടഞ്ചാൽ: എം.ഐ.സി അലുംനി മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ഫെസ്റ്റിന്റെ താര ലേലം അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ മജീദ് ബണ്ടിച്ചാൽ ഉദ്ഘാടനം ചെയ്തു. നിസാർ തായൽ അധ്യക്ഷത വഹിച്ചു, മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു ,അബ്ബാസ് ചെർക്കള, ജുനൈദ് റഹ്മാൻ, റിഷാദ് കൊവ്വൽ, ഹംസത്ത് അലി, ഹസ്സൻ ടി ഡി, ജവാദ് വടക്കേകര,...
കാസർകോട്: കാസർകോട് പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതോടെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ ഇന്ന് വിധി പറയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ...
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍...
കാസർഗോഡ്: വികസന കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കാസർഗോഡിന്റെ അവസ്ഥ ചർച്ചയാക്കി കെസെഫ് ഉത്തരോത്സവം. കാസർകോട് ജില്ലയിലെ എം.എൽ.എമാരെയും ലോക്സഭാ അംഗത്തെയും പങ്കെടുപ്പിച്ചാണ് ഉത്തരോത്സവം നടന്നത്.
കാസർഗോഡിന്റെ മുന്നേറ്റത്തിന് വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയ പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിലെ ഒരു നിർദ്ദേശവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്ന യാഥാർത്ഥ്യം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉത്തരോത്സവത്തിൽ തുറന്നു പറഞ്ഞു.
ആരോഗ്യ മേഖലയിൽ കേരളം...
കാസർകോഡ്∙ മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയനെ (44) ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു.
2020 ഓഗസ്റ്റിലാണ് സ്ത്രീ ഉൾപ്പെടെ സഹോദരങ്ങളായ 4 പേരെ...
കുമ്പള : അനധികൃത മണൽക്കടത്തിന് ഉപയോഗിക്കുന്ന മൂന്ന് തോണികൾ തീരദേശ പോലീസ് പിടിച്ചു. ഷിറിയ പുഴയോരത്തെ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച തോണികളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഷിറിയ അഴിമുഖത്തിൽനിന്ന് അനധികൃതമായി പുഴമണൽ എടുക്കുന്നതിനായി ഉപയോഗിക്കുന്നവയാണിവ.
കുമ്പള തീരദേശ പോലീസ് ഇൻസ്പെക്ടർ കെ.ദിലീഷ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.ടി. ഷനോജ്, എം. പ്രജീഷ്, കെ....
ഉപ്പള: നൂറ്റാണ്ടുകൾ പഴക്കമുള്ള മംഗൽപ്പാടി സലാമത്തൂൽ ജുമാ മസ്ജിദ് മഖാം ഉറൂസ് ഈ മാസം 27 മുതൽ മൂന്നു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
7 - നു ചൊവ്വാഴ്ച വൈകീട്ട് 4.30 നു ജുമാ മസ്ജിദ് പ്രസിഡൻ്റ് മൊയ്തീൻ ഇബ്രാഹിം പതാക ഉയർത്തും.വൈകീട്ട് 4.45-ന് മഖാം സിയാറത്തിനും കൂട്ടപ്രാർഥനയ്ക്കും സയ്യിദ് കുഞ്ഞിക്കോയ...
മഞ്ചേശ്വരം: തീവണ്ടി കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന മേല്‍പ്പറമ്പ് സ്വദേശി ഉബൈദിനെ തലയില്‍ കല്ലുകൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു.
സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഉപ്പളയിലെ നിയാസ് (39) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് നാട്ടിലേക്ക് മടങ്ങാന്‍ തീവണ്ടി കാത്ത് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഉബൈദ്. അവിടെയെത്തിയ...
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ ആണ് കൊലപാതകം നടന്നത്. കുത്തേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...