ഉപ്പള (www.mediavisionnews.in): കെ.എം.സി.സി നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളിലെല്ലാം പ്രവർത്തകരുടെ വിയർപ്പിന്റെ ഗന്ധമുണ്ടെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷററും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവുമായ അൻവർ ചേരങ്കൈ പറഞ്ഞു. ജിദ്ദ-മക്ക കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള സി.എച്ച് സൗധത്തിൽ നടത്തിയ റംസാൻ റിലീഫിനോടനുബന്ധിച്ച് കൊണ്ടുള്ള ചികിത്സ ഭവന സഹായ ഫണ്ടിന്റെ...
കാസർഗോഡ് (www.mediavisionnews.in): അറബി ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യാ ജില്ലാ നേതൃത്വം കുമ്പള ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ഉദയകുമാരി ടീച്ചറുമായി ചർച്ച നടത്തി.
അത്തരത്തിലുള്ള ഒരു പ്രശ്നം നിലവിൽ ഇല്ലെന്നും അറബി പഠിക്കാൻ താല്പര്യമുള്ളവർക്ക് പഠിക്കാനുള്ള അവസരം നൽകുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരു വിവേചനവും സ്കൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രധാന...
ബന്തിയോട് (www.mediavisionnews.in): ബേരിക്ക ബെങ്കര കിളിർ ജുമാ മസ്ജിദിൽ ക്ലബ് ബേരിക്കൻസിന്റെ നേതൃത്വത്തിൽ എല്ലാവർഷവും റമളാൻ 27ന് നടത്തിവരാറുള്ള ഇഫ്താർ സംഗമം ഇത്തവണയും വളരെ വിപുലമായി നടത്തി.
നിരവധിപേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ്, ക്ലബ് ബേരിക്കൻസ് ദുബായ്, ബഹ്റൈൻ, ഖത്തർ കമ്മിറ്റീ അംഗങ്ങളായ സിദീഖ് ദുബായ്, സയ്യദ് ദുബായ്,...
തൃക്കരിപ്പൂർ (www.mediavisionnews.in): ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുള്ള എം.എസ്.എഫ് സ്കൂൾതല മെമ്പർഷിപ്പ്
വിതരണത്തിന്റെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്.എസ് സ്കൂളിൽ വെച്ച് നടന്നു.
ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സ്കൂൾ വിദ്യാർത്ഥി മക്ബൂൽ അലിക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ജാബിർ തങ്കയം അദ്യക്ഷത വഹിച്ചു
ജില്ലാ ആക്റ്റിങ്ങ് ജന:സെക്രട്ടറി ഇർഷാദ്...
മംഗളൂരു (www.mediavisionnews.in): കര്‍ണാടക മന്ത്രിസഭയില്‍ ജില്ലയ്ക്ക് അഭിമാനമായി യു.ടി. ഖാദര്‍ വീണ്ടും അംഗമായപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലും കാസര്‍കോട് സ്വദേശിയെ നിയമിച്ചതും അഭിമാനമായി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മുളിയാര്‍ കാനത്തൂരിലെ ജയകൃഷ്ണനാണ് പേഴ്സണല്‍ സ്റ്റാഫിലുള്ള ഏക മലയാളി. ഇത് രണ്ടാം തവണയാണ് ജയകൃഷ്ണന് യു. ടി. ഖാദറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാകുന്നത്.
പേഴ്സണല്‍ അസിസ്റ്റന്റാണ്. മന്ത്രി യു.ടി.ഖാദറിന്റെ പിതാവ്...
തിരുവനന്തപുരം (www.mediavisionnews.in): ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.
ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും
മഞ്ചേശ്വരം (www.mediavisionnews.in): കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് വിദ്യാർത്ഥിനിയും, ഉദ്യാവരം സ്വദേശിനിയുമായ റാഹിലയ്ക്ക് എം.എസ്എ.ഫ് ഉദ്യാവരം ടൗൺ കമ്മിറ്റിയുടെ ആദരം.
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവരം ഉപഹാരം നൽകി ആദരിച്ചു.
എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം,...
കുമ്പള (www.mediavisionnews.in) കുമ്പള ഗവ: ഹൈസ്കൂൾ വിഭാഗത്തിൽ അറബി ഒന്നാം ഭാഷയായി പഠിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് എത്തുന്ന വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കുന്ന സംഭവത്തിൽ എം.എസ്.എഫ് ജില്ലാ വിദ്യഭ്യസ ഓഫീസർക്ക് പരാതി നൽകി.
മലയാളം കന്നട വിഭാഗങ്ങളിലായി എട്ടാം തരത്തിൽ പതിമൂന്നിൽപരം ഡിവിഷനുകൾ ഉണ്ടായിരിക്കെയാണ് അറബി ഭാഷയോട് മാത്രം വിവേചനം കാട്ടുന്നത്....
കുമ്പള.കൊടിയമ്മ ജമാഅത്ത് പള്ളി അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുൽ റഹിമാൻ മുസ് ലിയാരുടെ ആണ്ടുനേർച്ചയും മത പ്രഭാഷണവും ഡിസംബർ 21മുതൽ 28 വരെ വിവിധങ്ങളായ പരിപാടികളോടെ...