Thursday, December 18, 2025

Local News

മിയാപദവിൽ വാനിലെത്തിയ സംഘം വിദ്യാര്‍ത്ഥികളെ കത്തികാട്ടി പശുക്കളെ കടത്തി

ഉപ്പള (www.mediavisionnews.in): വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഓമ്‌നി വാനിലെത്തിയ സംഘം പട്ടാപകല്‍ രണ്ടുപശുക്കളെ കടത്തികൊണ്ടുപോയതായി പരാതി. ഇന്നലെ മിയാപദവ് ചികൂര്‍പാദ തൊട്ടതോടിയിലാണ് സംഭവം. തൊട്ടതോടി സ്‌കൂളിന് സമീപത്തെ സരസ്വതി, കുറുവ എന്നിവരുടെ പശുക്കളെയാണ് സംഘം മോഷ്ടിച്ചത്. പശുക്കളെ തൊട്ടതോടി സ്‌കൂളിന് സമീപത്തെ മരത്തില്‍ കെട്ടിയിട്ടതായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെ ഓമ്‌നി വാനിലെത്തിയ സംഘം പശുക്കളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ...

അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചു

കാസര്‍കോട് (www.mediavisionnews.in) : ഏറെ നാളത്തെ ജനകീയ പ്രതിഷേധത്തിന് ശേഷം അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച്‌ കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സ്റ്റോപ്പ് അനുവദിക്കുക. സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, മുസ്ലിം ലീഗ്,  യൂത്ത്‌കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ സമരത്തിലായിരുന്നു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജ് ഐങ്ങോത്ത് അടക്കമുള്ളവര്‍ നിരാഹാര സമരവും...

ദേശീയപാത വികസനം നിര്‍മ്മാണം ജൂലൈയില്‍ ആരംഭിക്കും; ജി സുധാകരന്‍

കാസര്‍കോട് (www.mediavisionnews.in): ദേശീയപാത വികസനം നിര്‍മ്മാണം ജൂലൈയില്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ .കാസര്‍കോട് മുതലുള്ള ദേശീയ പാത വികസനത്തിന്റെ ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായും മന്ത്രി. കഴക്കൂട്ടം വരെയുള്ള അവസാന റീച്ച് ഡിസംബറില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി...

ജില്ലയോടുള്ള റെയില്‍വെ അവഗണന: യൂത്ത് ലീഗ് ജനകീയ ഒപ്പ് ശേഖരണം ജൂണ്‍ 30 ന്

കാസർകോട്(www.mediavisionnews.in): അന്ത്യോദയ, രാജധാനി ഉൾപ്പെടെ നിരവധി ട്രെയിനുകൾക്ക് ജില്ലാ ആസ്ഥാനമായിരുന്നിട്ടു കൂടി സ്റ്റോപ്പനുവദിക്കാതെ റെയിൽവെ മന്ത്രാലയം കാസർകോടിനോട് തുടരുന്ന അവഗണനക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ജൂൺ 30 ന് ശനിയാഴ്ച മുസ്ലീം യൂത്ത് ലീഗ് ജനകീയ ഒപ്പ് ശേഖരണ കാമ്പയിൻ നടത്തും. ജില്ലയിലെ വിവിധ കവലകളിലും റെയിൽ സ്റ്റേഷനുകളിലും പ്രവർത്തകർ ഒപ്പ് ശേഖരിച്ച് കേന്ദ്ര റെയിൽവെ...

സബാദ് യെമനിലേയ്ക്ക് പോകാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് സുഹൃത്ത്

കാസര്‍ഗോഡ് (www.mediavisionnews.in): സബാദ് യെമനിലേയ്ക്ക് പോകാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മതപഠനത്തിനായി പോകാനായിരുന്നു തീരുമാനമെന്ന് സുഹൃത്ത് ഹാരീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് സബാദ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്. യെമനില്‍ പോയി മതപഠനം നടത്താനുള്ള താല്‍പര്യം അന്ന് പ്രകടിപ്പിച്ചിരുന്നു. യെമനിലെത്തിയശേഷവും സുഹൃത്തുക്കളുമായി വാട്‌സാപ്പിലൂടെ സംസാരിക്കാറുണ്ട്. സബാദും കുടുംബവും യെമനില്‍ എത്തിയെങ്കിലും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഇവരുടെ...

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം: ലീഗുമായി ധാരണയാകാത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

കാസര്‍കോട് (www.mediavisionnews.in): ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വെച്ചുമാറുന്നതുസംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയാകാത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ഐ വിഭാഗം ഇക്കാര്യം ശക്തമായി ഉന്നയിച്ചു. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വം മുസ്ലിംലീഗ് നേതൃത്വവുമായി ധാരണയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. സംസ്ഥാന തലത്തില്‍...

കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി ടി.പി രഞ്ജിത്ത് ചുമതലയേറ്റു

കാസര്‍കോട് (www.mediavisionnews.in):സര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി ടി പി രഞ്ജിത്ത് ചുമതലയേറ്റു. നേരത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കാസര്‍കോട് ടൗണ്‍ ഡിവൈഎസ്പിയായി ഏറെക്കാലം ചുമതല വഹിച്ചിരുന്നു.

ജില്ലയിൽ പ്ലസ് വണ്ണിന് സീറ്റില്ല എം.എസ്.എഫ് കളക്ട്രേറ്റ് മാർച്ച് ജുലൈ നാലിന്

കാസറഗോഡ് (www.mediavisionnews.in): പ്ലസ് വൺ അഡ്മിഷനുള്ള മുഖ്യ അലോട്ട്മെന്റുകൾ അവസാനിച്ചപ്പോൾ കാസറഗോഡ് ജില്ലയിലെ 19176 അപേക്ഷകരിൽ 12575 വിദ്യാർത്ഥികൾക്ക് മാത്രമാണ് സീറ്റ്‌ ലഭിച്ചത് 6000 ൽ അധികം വിദ്യാർത്ഥികൾ ഇപ്പോഴും പടിക്ക് പുറത്താണ്. അടിയന്തിരമായ സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ പ്ലസ് വണ്ണിന് ന് പ്രതേക ബാച്ചുകൾ അനുവദിക്കണം എന്നാവശ്യഖപ്പെട്ടുകൊണ്ട് എം.എസ്.എഫ് സമരത്തിനിറങ്ങുകയാണ്. മാനേജ്മെന്റ് സ്കൂളുകളിൽ മെറിറ്റ്...

കാസര്‍ഗോഡില്‍ നിന്നും കാണാതായവര്‍ യെമനില്‍; ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു

കാസര്‍ഗോഡ് (www.mediavisionnews.in): കാസര്‍ഗോഡില്‍ നിന്നും കാണാതായവരില്‍ ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. താനും കുടുംബവും യെമനിലെത്തിയെന്ന് മൊഗ്രാല്‍ സ്വദേശി സബാദ്  ശബ്ദ സന്ദേശം അയച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് യെമനിലെത്തിയതെന്ന് സബാദ് പറഞ്ഞു. സബാദിന്റെ ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകള്‍ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി...

മലയാള ഭാഷ അവഗണനക്കെതിരെ കയർകട്ട എൽ പി സ്കൂളിലേക് സമര സമിതി പ്രതിഷേധ മാർച്ച് നടത്തി

പൈവളികെ (www.mediavisionnews.in) : മാതൃ ഭാഷ മലയാളം നിർബന്ധമാക്കുക എന്ന ആവശ്യവുമായി മലയാള ഭാഷ സമര സമിതി കയർകട്ട ജി.യു.പി സ്കൂളിലേക് പ്രതിഷേധ മാർച്ച് നടത്തി. മഞ്ചേശ്വരം വിദ്യാഭ്യാസ ഉപജില്ലയിലെ പല സർക്കാർ സ്‌കൂളുകളിലും മലയാളം ഭാഷ പഠനം നടത്താൻ അധ്യാപകരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ഭരണഭാഷ മലയാളം നിർബന്ധമാക്കിയ സാഹചര്യം മറികടന്നു മലയാളം...
- Advertisement -spot_img

Latest News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ

കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...
- Advertisement -spot_img