Wednesday, November 12, 2025

Local News

മം​ഗളൂരുവിൽ മലയാളിയുടെ ആസിഡ് ആക്രമണം; പരിക്കേറ്റ പെൺകുട്ടികൾക്ക് 4 ലക്ഷം, ചികിത്സക്ക് 20 ലക്ഷം

മംഗളൂരു: മം​ഗളൂരുവിൽ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് കർണാടക വനിതാ കമ്മീഷൻ. പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നൽകുമെന്ന് കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. പെൺകുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം...

കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ട പ്രതിയുടെ മരണം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി

മഞ്ചേശ്വരം : കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതിനുശേഷം ആസ്പത്രിയിൽ മരിച്ച പ്രതിയുടെ പോസ്റ്റ്‌മോർട്ടം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽ പൂർത്തിയായി. മീഞ്ച പതംഗളയിലെ മൊയ്തീൻ ആരിഫിന്റെ (22) പോസ്റ്റ്‌മോർട്ടമാണ് ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മരിച്ചയാളുടെ ശരീരത്തിൽ പരിക്കേറ്റതിന്റെ...

എം.ഐ.സി അലുംനി ക്രിക്കറ്റ് ഫെസ്റ്റ്: നാലപ്പാട് സൂപ്പർ കിങ്‌സ് ജേതാക്കൾ

ചട്ടഞ്ചാൽ: എം.ഐ.സി ഗ്രാൻഡ് അലുംനി മീറ്റിന്റെ ഭാഗമായി മീഡിയ & പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ഫെസ്റ്റിൽ നാലപ്പാട് സൂപ്പർ കിങ്‌സ് ജേതാക്കളായി. മിക്കാഡോസ് രണ്ടാം സ്ഥാനം നേടി. സമ്മാന ദാന ചടങ്ങിൽ മൂസ ബാസിത്ത് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് അബ്ബാസ് ചെർക്കള, നിസാർ തായൽ, ഹസ്സൻ ടി ഡി, ഹംസ, ജവാദ് വടക്കേക്കര,...

300 ഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

ഉപ്പള: നിരവധി കേസുകളിലെ പ്രതിയെ 300 ഗ്രാം കഞ്ചാവുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള സന്തടുക്കയിലെ അബ്ദുല്‍ റഹിമാന്‍ എന്ന മുനീറിനെ(53)യാണ് അറസ്റ്റ് ചെയ്തത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വി ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്തടുക്കയില്‍ വെച്ച് വില്‍പ്പനക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവുമായി മുനീറിനെ പിടികൂടുകയായിരുന്നു. മുനീര്‍ നിരവധി കഞ്ചാവ്...

ഹവാല ഇടപാട്: കാസർകോട്ട് എൻ.ഐ.എ റെയ്ഡ്

കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ബേഡകം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്. ബേഡകത്തെ ജോൺസൺ, സുങ്കതകട്ടയിലെ മുന്ന അലി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് എൻ.ഐ.എ റെയ്ഡ് എന്നാണു വിവരം.

‘കരുതും പോലെ ജീവിതം പോകില്ല, നിശ്ചയം നടത്തിയ കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമമില്ലല്ലോ’; ഷിയാസ് കരീം

മോഡലിങ്ങിൽ നിന്നും അഭിനയ രം​ഗത്തേക്ക് എത്തിയ ആളാണ് ഷിയാസ് കരീം. പിന്നീട് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഷിയാസിനെ കൂടുതർ പേർക്കും സുപരിചിതനാകുന്നത്. ശേഷം വിവിധ ടെലിവിഷൻ ഷോകളിലും ഷിയാസ് നിറ സാന്നിധ്യമായി. 2023 സെപ്റ്റംബറിൽ ആയിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു....

സി.പി.എം. ബന്തിയോട് ലോക്കൽ കമ്മിറ്റിയംഗത്തെ പുറത്താക്കാൻ ധാരണ

കുമ്പള : സി.പി.എം. ബന്തിയോട് ലോക്കൽ കമ്മിറ്റിയംഗം ഫാറൂഖ് ഷിറിയയെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ധാരണ. സ്വഭാവദൂഷ്യമാണ് നടപടിക്ക് കാരണമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. ഞായറാഴ്ച ചേർന്ന മഞ്ചേശ്വരം ഏരിയാ കമ്മിറ്റി യോഗ നിർദേശപ്രകാരം ലോക്കൽ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചചെയ്തു. ഇതിനുശേഷമാണ് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കമ്മിറ്റിയെ അറിയിക്കാൻ തീരുമാനിച്ചത്. പാർട്ടിയുടെ...

മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചനിലയില്‍, ദേഹത്ത് പരിക്കേറ്റ പാടുകള്‍

കാസർകോട്: കസ്റ്റഡിയിൽ നിന്നു ബന്ധുക്കൾക്കൊപ്പം പൊലീസ് വിട്ടയച്ച യുവാവ് മരിച്ചു. മിയാപദവ് മദള സ്വദേശി മൊയ്തീൻ ആരിഫാ(22)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മംഗളുരു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരണം. ഞായറാഴ്ച രാത്രി യുവാക്കൾ കഞ്ചാവ് വലിച്ച് പൊതു സ്ഥലത്ത് ബഹളം വയ്ക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയത്. ബഹളം വച്ച പൊലീസ് ആരിഫിനെ...

ഓർമ്മകൾക്ക് മാറ്റ് കൂട്ടാൻ അക്ഷര വിരുന്നൊരുക്കി എം.ഐ.സി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കാസറഗോഡ്: എം.ഐ.സി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്യാമ്പസ് ടോക്ക് റീലോഡഡ് എന്ന പേരിൽ സുവനീർ പുറത്തിറക്കി. സുവനീർ പ്രകാശനം മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന ‘ക്യാഷ്വൽ കപ്സ്’ ചർച്ചയിൽ പഴയകാല കോളേജ് മാഗസിനുകൾ, ക്യാമ്പസ് വാർത്താ പത്രങ്ങൾ, എഴുത്തനുഭവങ്ങൾ ചർച്ചയായി.

മം​ഗളൂരുവിൽ 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി പിടിയിൽ

മം​ഗലാപുരം: മം​ഗളൂരുവിൽ പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. മംഗളുരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്. കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img