Local News

നാടിനെ നടുക്കിയ ഉപ്പളയിലെ അപകടം: മരണം ആറായി

ഉപ്പള (www.mediavisionnews.in):  നാടിനെ നടുക്കിയ ഉപ്പളയിലെ അപകടത്തിൽ മരണം ആറായി. ഗുരുതര പരിക്കേറ്റു അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന ഒരു കുട്ടിയാണ് ഇന്ന് മരിച്ചത്. ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് തലപ്പാടി കെ.സി റോഡ് ഹജ്ജിനടുകയിലെ അബ്ദുൽ നാസർ- നസീമ ദമ്പതികളുടെ മകൾ ഒരു വയസുള്ള ഫാത്തിമ ആണ്...

നാടിനെ നടുക്കിയ ഉപ്പളയിലെ അപകടം:ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

ഉപ്പള (www.mediavisionnews.in): ഉപ്പള നയാബസാറില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കര്‍ണാടക ബെല്‍ഗാം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ഫോഴ്‌സ് ട്രാക്‌സ് തൂഫാന്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തലപ്പാടി കെ.സി. റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ...

മൂന്ന് ദിവസത്തിനിടെ 10 മരണങ്ങള്‍; ദുഃഖമൊഴിയാതെ മഞ്ചേശ്വരം താലൂക്ക്

ഉപ്പള (www.mediavisionnews.in):മൂന്നുദിവസത്തിനിടെ മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളിലായി വിവിധ അപകടങ്ങളിലും മറ്റുമായി 10 പേരാണ് മരിച്ചത്. ഞായറാഴ്ച വൊര്‍ക്കാടി കുടലമുഗറില്‍ തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ ഗണപതി ഭട്ട് മരിച്ചിരുന്നു. കുമ്പള ദേവീനഗറിലെ വ്യാപാരി മാധവനെയും ബംബ്രാണ തിലക് നഗറിലെ കൂലിത്തൊഴിലാളി കുമാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്. ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്...

ഒലിവ് റസ്റ്റോറന്റ് ബന്തിയോടിൽ പ്രവർത്തനം ആരംഭിച്ചു

ബന്തിയോട് (www.mediavisionnews.in)  രുചി വൈവിധ്യങ്ങളുടെ പുത്തന്‍ കൂട്ടുമായി ഒലിവ് ഫാമിലി റസ്റ്റോറന്റ് ആൻഡ് കാറ്ററിംഗ് സർവീസ് ബന്തിയോട് ഡി.എം ഹോസ്പിറ്റലിന്റെ മുൻ വശം പുതിയ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് കെ.എസ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി.

സി അബ്ദുല്ല മുസ്ലിയാർ നിര്യാതനായി

കുമ്പള (www.mediavisionnews.in): സി അബ്ദുല്ല മുസ്‌ലിയാർ നിര്യാതനായി. മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി സീനിയർ ഉപാധ്യക്ഷനായ ഇദ്ദേഹം ഉപ്പളയിൽ പ്രമുഖ ഹജ്ജ് ഉംറ സ്ഥാപനം നടത്തി വരികയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരിക്കാടി ദേശീയ പാതയിലുണ്ടായ അപടകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കൾ : ഹനീഫ ഹാജി, ഖാദർ സഖാഫി, താഹിറ. മരുമകൻ യൂസഫ് മദനി. സഹോദരങ്ങൾ :മുഹമ്മദ് ഹാജി...

മഞ്ചേശ്വ​രത്ത് കളിക്കിടയിലെ തര്‍ക്കം; മര്‍ദ്ദനമേറ്റ്‌ രണ്ട്‌ പേര്‍ ആശുപത്രിയില്‍

മഞ്ചേശ്വരം (www.mediavisionnews.in): വോളിബോള്‍ കളിക്കിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ രണ്ടു പേരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം, ഹൊസബെട്ടുവിലെ വിജിത്ത്‌ (23), സുധാകര(45) എന്നിവരാണ്‌ ആശുപത്രിയിലായത്‌. ഇന്നലെ ഹൊസബെട്ടുവില്‍ നടന്ന വോളിബോള്‍ കളിക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ്‌ അക്രമത്തിനു കാരണമെന്നു പറയുന്നു. കളിക്കിടയില്‍ ഉണ്ടായ പ്രശ്‌നം പറഞ്ഞു തീര്‍ത്തിരുന്നുവെങ്കിലും പിന്നീട്‌ ഒരു...

ഉപ്പളയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു

ഉപ്പള (www.mediavisionnews.in): ഉപ്പള പച്ചിലംപാറയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. പച്ചിലം പാറയിലെ വിജയന്റെ മകൻ അഭിജിത്ത് (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അഭിജിത്തിനെ കാണാതായത് . ഒരു പാട് നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. ഇന്നു രാവിലെ വീടിനോടുള്ള കിണറിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോർച്ചറിയിൽ...

നാടിനെ നടുക്കിയ ഉപ്പളയിലെ അപകടം;പാലക്കാട് ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ

ഉപ്പള (www.mediavisionnews.in): ഇന്നു രാവിലെ ആറേകാലോടെ ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് പാലക്കാട് മരിച്ച ബീഫാത്തിമയുടെ മകളുടെ ഗ്രഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ എന്നാണ് വിവരം. (www.mediavisionnews.in)അപകടത്തിൽ അഞ്ചു പേരാണ് മരിച്ചത്. പരുക്കേറ്റ ഏഴു പേർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കാസർകോട് - മംഗളൂരു ദേശീയ പാതയിൽ ഉപ്പളയ്ക്കു സമീപം താലൂക്ക്...

ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു

കാസര്‍കോട് (www.mediavisionnews.in):  ഉപ്പള നയാബസാറിയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ജീപ്പ് യാത്രികരാണ് മരിച്ചത്. കര്‍ണാടക കെ.സി റോഡ് ഹജ്ജിനടുക സ്വദേശികളായ ബീഫാത്തിമ(65), അസ്മ(30),നസീമ (38), മുസ്താഖ്(41), ഇൻതിയാസ്‌(35) എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം....

ഓട്ടോയിലിരുന്ന് മകന്‍ കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്; സംഭവം ഇങ്ങനെ

മംഗലാപുരം (www.mediavisionnews.in): ഓട്ടോയിലിരുന്ന് രണ്ടു വയസ്സുകാരന്‍ കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്. മംഗലാപുരത്തെ ഉജിറിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് കരുതിയാണ് അച്ഛനെ നാട്ടുകാര്‍ ഉപദ്രവിച്ചത്. മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഖാലിദിനാണ് നാട്ടുകാരില്‍ നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഓട്ടോയില്‍ കയറിയ ഉടനെത്തന്നെ മകന്‍ കരയാന്‍ തുടങ്ങി. ഇതുകേട്ട് രണ്ട് വാഹനങ്ങളിലായി പിറകെ വന്നാണ്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img