Wednesday, December 17, 2025

Local News

മംഗൽപാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന ആവശ്യം ശക്തം; ഭരണസമിതി യോഗം പ്രമേയം പാസാക്കി

ഉപ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സും കാസർകോഡ് മംഗളൂരുവിനുമിടയിലെ ഏറ്റവും വലിയ ഉപനഗരവുമായ ഉപ്പള പട്ടണം സ്ഥിതി ചെയ്യുന്ന മംഗൽപ്പാടി പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയാക്കി ഉയർത്തുന്നതിന് സർക്കാറിൽ ശക്തമായ ആവശ്യം ഉന്നയിക്കാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. എഴുപതിനായിരത്തിലധികം ജനസംഖ്യയും രണ്ട് കോടിയിലേറെ തനതു വരുമാനവുമുള്ള പഞ്ചായത്താണ്...

ചെര്‍ക്കളത്തെ അപമാനിച്ച് ഫേസ്ബുക്കിലൂടെ പ്രചാരണം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്(www.mediavisionnews.in):  നിര്യാതനായ മുസ്ലിം ലീഗ് നേതാവും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കമന്റിട്ട സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബളാലിലെ അഴീക്കോടന്‍ രാജേഷിനെയാണ് വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍കുമാര്‍ അറസ്റ്റു ചെയതത്. ചെര്‍ക്കളത്തിന്റെ മരണശേഷം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപമാനിക്കുന്നതിനും വേണ്ടി മനപ്പൂര്‍വ്വം ഇയാള്‍ ശ്രമിച്ചുവെന്നാണ്...

കഠിനം, ഈ കുഴി കടന്നുള്ള യാത്ര

കാസര്‍കോട് (www.mediavisionnews.in): നടുവൊടിക്കുന്ന കുഴികളാണ് ദേശീയപാതയില്‍. കാസര്‍കോട് തലപ്പാടിമുതല്‍ കാലിക്കടവുവരെ വലുതും ചെറുതുമായുള്ള നിരവധി കുഴികള്‍. കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് മുതല്‍ മഞ്ചേശ്വരംവരെയുള്ള ഭാഗത്ത് നൂറുകണക്കിന്‌ അപകടകരമായ കുഴികളാണ് മഴക്കാലത്തിനുശേഷം രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം അപകടങ്ങളില്‍പ്പെട്ട് മരണംവരെ സംഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയുചെയ്തു. കൂടുതലായും കുഴികളില്‍വീണ് അപകടത്തില്‍പ്പെടുന്നത് ചെറുവാഹനക്കാരാണ്. രാത്രിവരുന്ന ദീര്‍ഘദൂര സഞ്ചാരികളും ചരക്കുലോറികളും ഈ കുഴികളില്‍പ്പെടുന്നു. ദേശീയപാതയില്‍ ചെറുവത്തൂരില്‍...

സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ക്യാമ്പിന് തുടക്കം കുറിച്ചു

ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ സ്പോര്‍ട്സ് ക്ലബ് ഉപ്പള സംഘടിപ്പിക്കുന്ന അണ്ടര്‍-16 വിഭാഗത്തിലുള്ള ഫുട്ബോള്‍ പ്രതികള്‍ക്കായുള്ള ക്യാമ്പിന് തുടക്കം കുറിച്ചു. നേരത്തെ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത നൂറില്‍പരം വരുന്ന കുട്ടികളില്‍ നിന്നും അറുപത്  പേരെയാണ് ട്രയല്‍സിന്‍റെ രണ്ടാം ഘട്ടമായ കോച്ചിംഗ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ക്യാമ്പ് സന്ദര്‍ശിച്ച മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്...

ഉപ്പള ബേക്കൂറിൽ ബസ് തടഞ്ഞ് നിർത്തി ജോലിക്ക് പോവുകയായിരുന്ന യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു

ഉപ്പള (www.mediavisionnews.in): ബസ് തടഞ്ഞ് നിർത്തി ജോലിക്ക് പോവുകയായിരുന്ന യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു. കണ്ണാടിപ്പറ കുബണൂറിലെ ഖലീലിനാണ്(26) മുറിവേറ്റത്. ബേക്കൂറിൽ വെച്ച്‌ ബസ് തടഞ്ഞ് അകത്തു കടന്ന സംഘം ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഖലീല്‍ പരാതിപ്പെട്ടു.ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്ലബിനെ കുറിച്ച്‌ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നും ആശുപത്രിയില്‍ കഴിയുന്ന ഖലീല്‍ പറഞ്ഞു.

കേരള അറബിക് ടീച്ചേർസ് അസോസോയേഷൻ ടാലന്റ് ടെസ്റ്റ്‌ നടത്തി

ഉപ്പള (www.mediavisionnews.in): സംസ്ഥാന വ്യാപകമായി കേരള അറബിക് ടീച്ചേർസ് അസോസോയേഷൻ നടത്തുന്ന ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി ഉപ്പള മുളിഞ്ച സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ.എം.അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. എം.കെ.അലിമാസ്റ്റർ, ഓ.എം.റഷീദ്, കരീം ഉപ്പള, ഓ.എം.യഹിയാകാൻ, സുബൈർമാസ്റ്റർ, ബഷീർ മാസ്റ്റർ,അഷ്‌റഫ്‌ കൊടിയമ്മ,റസാഖ് മാസ്റ്റർ, കെകെ.പി.അബ്ദുള്ള, സുബൈദ...

മംഗൽപ്പാടി പഞ്ചായത്ത് മുൻസിപ്പാലിറ്റിയായി ഉയർത്തണം: മുസ്ലിം ലീഗ് നിവേദനം നൽകി

ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് മുന്സിപ്പാലിറ്റിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഭരണ സമിതി പ്രമേയം അവതരിപ്പിച്ച് സർക്കാരിനോട് ആവശ്യപ്പെടാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോർഡ് പ്രസിഡന്റിന് നിവേദനം നൽകി. 2015 മുതൽ മുസ്ലിം ലീഗ് ഇ ആവശ്യം ഉന്നയിച്ച് വരുകയാണ്. നിലവിൽ 23 വാർഡുകളും, 67000 ജനസംഖ്യയും, രണ്ട് കോടി നികുതി വരുമാനവും, താലൂക് ആസ്ഥാനവുമായ...

ഗോൾഡ് കിംഗ് ജ്വല്ലറിയും കുമ്പോൽ ട്രാവെൽസും സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസും, യാത്രയയപ്പും ജൂലൈ 21-ന് കുമ്പള വ്യാപാര ഭവനിൽ

കുമ്പള (www.mediavisionnews.in): ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറിയുടെ ആഭിമുഘ്യത്തിൽ കുമ്പോൽ ട്രാവെൽസ് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസും, ഉംറ ബുക്കിംഗ് ഉദ്ഘാടനവും ഹജ്ജ് യാത്രയയപ്പും ജൂലൈ 21-ന് ശനിയാഴ്ച്ച രാവിലെ പത്ത് മണിക് കുമ്പള വ്യാപാര ഭവനിൽ വെച്ച നടക്കും. സയ്യദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബൂഹന്നത് മൗലവി, അബൂബക്കർ സഖാഫി, അബ്ദുൽ...

മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര മഞ്ചേശ്വരത്ത് സംഘാടക സമിതിയായി

ഉപ്പള (www.mediavisionnews.in) : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ മഞ്ചേശ്വരം മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം ഉപ്പള സി.എച്ച് സൗധത്തിൽ പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ സ്വാഗതം പറഞ്ഞു....

നാഷണൽ ഫർണീച്ചർ നവീകരിച്ചരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു

ഉപ്പള (www.mediavisionnews.in):ഫർണീച്ചർ വ്യാപാര രംഗത്ത് കാൽനൂറ്റാണ്ടിന്റെ പാരമ്പര്യരമുള്ള നാഷണൽ ഫർണീച്ചറിന്റെ നവീകരിച്ച ഷോറൂം ഹനഫി ബസാറിൽ പ്രവർത്തനം ആരംഭിച്ചു. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഫർണിച്ചറുകളും നാഷണൽ ഫർണീച്ചറിൽ ലഭ്യമാകുന്നതാണെന്ന് അധികൃതർ അറിയിച്ചു. ലിവിംഗ് റൂം, ബെഡ് റൂം, കിഡ്സ് റൂം, മോഡുലർ കിച്ചൺ തുടങ്ങി ആധുനിക രീതിയിലുള്ള എല്ലാവിധ ഫർണിച്ചറുകളും ലഭ്യമാണ്. ബെഡ്ഡുകള്‍, കോഫി ടേബിളുകള്‍, കസേരകള്‍,...
- Advertisement -spot_img

Latest News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ

കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...
- Advertisement -spot_img