Wednesday, November 12, 2025

Local News

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഖലീലുൽ ബുഖാരി തങ്ങൾ തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകിച്ചു. മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരിക്കുകയാണ്. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ,...

എകെഎം അഷ്‌റഫ് എംഎൽഎയുടെ ഇടപെടൽ: പ്രവാസികൾക്ക് ഡ്രൈവിങ്ങ് ടെസ്റ്റ്റ്റുകൾക്ക് പ്രത്യേക പരിഗണന നൽകാൻ കാസറഗോഡ് ആർടിഓ-യ്ക്ക് നിർദ്ദേശം നൽകി ട്രാൻസ്‌പോർട്ട് കമ്മീഷണർ

ഉപ്പള: കാസറഗോട്ട് ആർടിഓ-യിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചാൽ ലേണിംഗ് ടെസ്റ്റിന് 30 ദിവസം വരെയും അത് കഴിഞ്ഞ്‌ പ്രാക്ടിക്കൽ ടെസ്റ്റിന് 60 ദിവസം മുതൽ മേലോട്ടെക്ക് കാത്തിരിക്കേണ്ട സാഹചാര്യമാണുള്ളതെന്നും ഒരു മാസത്തെ അവധിയിലും മറ്റും നാട്ടിൽ വരുന്ന പ്രവാസികൾക്ക് ലേണിംഗ് ടെസ്റ്റിന് പോലും ഡെയ്റ്റ് കിട്ടാത്ത സാഹചര്യാമാണുള്ളത്. ചിലർ ലേണിംഗ് ടെസ്റ്റ് കഴിഞ്ഞ്‌ പ്രാക്റ്റിക്കലിൽ...

ചരിത്രത്തിൽ ഇടം പിടിച്ച് ഒലീവ് ബംബ്രാണ പ്രീമിയർ ലീഗ്

ഒലീവ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ 14 വർഷമായി നടന്നു വരുന്ന ബംബ്രാണ പ്രീമിയർ ലീഗിന് ഇനി പുതിയ ടീമും കൂടി . ടീമിനായുള്ള വാശിയേറിയ ലേലത്തിൽ 146000 രൂപക്ക് യുണൈറ്റട് കക്കളംകുന്ന് ടീം സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിലയുള്ള ടീം എനി ബംബ്രാണ പ്രീമിയർ ലീഗിൽ .

ബന്തിയോട് മുട്ടത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു; ഒപ്പം സഞ്ചരിച്ച യുവാവിന് ഗരുതര പരിക്ക്

ബന്തിയോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഉപ്പള നയാബസാര്‍ നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ കാദറിന്റെ മകന്‍ മുഹമ്മദ് മിഷ്ഹാബാ(21)ണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ ബന്തിയോട് മുട്ടത്താണ് അപകടം. വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മിഷ്ഹാബ്. രാവിലെ സുഹൃത്തിനൊപ്പം...

വ്യാജ സ്വർണം പണയംവെച്ച് 30 ലക്ഷം കവർന്ന മലയാളി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മംഗളൂരു : വ്യാജ സ്വർണം പണയംവെച്ച്‌ സഹകരണ ബാങ്കുകളിൽനിന്ന്‌ 30 ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയ മലയാളി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഇടുക്കി ‌ സ്വദേശിയും ഗോവയിലെ സ്ഥിരതാമസക്കാരനുമായ രാജീവ്‌ (47), ബൽഗാവി സ്വദേശികളായ സജ്ഞയ്‌ ഷേട്ട്‌ (43), കൈലാസ്‌ ഗോറോഡ (25), കുംട സ്വദേശി നിതിൽ ഭാസ്കർ (35) എന്നിവരാണ്‌ അറസ്റ്റിലായത്‌. രാജീവ്‌ മറ്റ്‌ പ്രതികളിൽനിന്ന്‌...

ഒളിവിൽപോയ കാസർകോട് സ്വദേശി നാലുവർഷത്തിനു ശേഷം അറസ്റ്റിൽ

മംഗളൂരു : ഒട്ടേറെ മോഷണക്കേസുകളിൽ അറസ്റ്റുചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങി ഒളിവിൽപോയ മലയാളി നാലുവർഷത്തിനു ശേഷം അറസ്റ്റിൽ. കാസർകോട് പള്ളംവീട്ടിൽ അബ്ദുൾസലാം (26) ആണ് കഴിഞ്ഞ ദിവസം കൊണാജെ പോലീസിന്റെ പിടിയിലായത്. ഉള്ളാൾ നട്ടേക്കാലിൽ ഇയാൾ വന്നിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാളിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചെത്തിയ പോലീസ് സുഹൃത്തിന്റെ വീട്ടിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി...

ദുബായ് അന്താരാഷ്ട്ര തിയേറ്റർ മേള;മികച്ച നടനായി കാസർകോട് സ്വദേശി

കാസർകോട്: ദുബായിൽ നടന്ന അന്താരാഷ്ട്ര തിയേറ്റർ മേളയിൽ മികച്ച നടനായി കാസർകോട്ടുകാരൻ. ഷോർട്ട് ആൻഡ് സ്വീറ്റ്സ് അന്താരാഷ്ട്ര തിയേറ്റർ മേളയിലാണ് കാസർകോട് നെല്ലിക്കുന്ന് സ്വദേശി സിയാദ് ബങ്കര പ്രധാന വേഷം ചെയ്ത 'ലാ മൗച്ച് ഡ്യൂക്സ്' മികച്ച നാടകമായി തിരഞ്ഞെടുത്തത്. ദുബായിൽ ഷെർകാൽ അവന്യൂവിലെ ദി ജങ്‌ഷൻ തിയറ്ററിൽ എട്ട് ആഴ്ചകളിലായി നടന്ന തിയേറ്റർ...

റിയാസ് മൗലവി വധം: വിധി ഇന്ന്

കാസർകോട്: പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ ഇന്ന് വിധി പറയും. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറയുന്നത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ സംഘ്പരിവാർ പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയത്. മുഹമ്മദ് റിയാസ് മൗലവിയെ പള്ളിക്ക് അകത്തെ...

മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ച യുവാവിന്റെ മരണം; 9 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്; സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ; രണ്ടുപേർ കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് ബന്ധുക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടേ 9 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സഹോദരി ഭർത്താവ് കുഞ്ചത്തൂർ സ്വദേശി അബ്ദുൽ റഷീദ് (24)അറസ്റ്റിലായി. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മീഞ്ച മദക്കളയിലെ മൊയ്തീന്‍ ആരിഫ്(22)ആണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍...

ഉപ്പളയിൽ എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

ഉപ്പള: ഉപ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമം. ഇന്നലെ രാത്രിയാണ് ഉപ്പള റെയിൽവേ സ്റ്റേഷനടുത്തുള്ള കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടർ കുത്തിപൊളിക്കാൻ ശ്രമം നടന്നത്. സൈറൺ മുഴങ്ങിയതോടെ മാനേജരുടെ മൊബൈൽ ഫോണിലേക്ക് ശബ്ദം വന്നു. തുടർന്ന് അവിടെയെത്തിയപ്പോഴേക്കും കവർച്ചക്കാർ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. സിസി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ കവർച്ചക്കാരുടെ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img