Monday, December 15, 2025

Local News

കുടുംബശ്രീ ജില്ലാതല മഴ പൊലിമ ഞായറാഴ്ച്ച കുമ്പള ആരിക്കാടിയിൽ; മന്ത്രി ഇ.ചന്ദ്രശേഖൻ ഉദ്ഘാടനം ചെയ്യും.

കുമ്പള(www.mediavisionnews.in): ചേറാണ് ചോറ് എന്ന പ്രമേയത്തിൽ തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ജനകീയ കാർഷിക ഗ്രാമോത്സവമായ മഴ പൊലിമയുടെ ജില്ലാതല സമാപനം നാളെ രാവിലെ കുമ്പള ആരിക്കാടി പുജൂർ വയലിൽ നടക്കുമെന്ന് ബന്ധപെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും....

സിദ്ധീഖിനെ കൊലപ്പെടുത്തിയത് ഹിന്ദു തീവ്രവാദികളെന്ന് പറയാൻ സി.പി.എമ്മിന് പേടിയാകുന്നു: അഷ്‌റഫ് എടനീർ

കാസര്‍കോട്(www.mediavisionnews.in): ഉപ്പള സോങ്കാലിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധീഖിനെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലിം ലീഗ് മൗനംപാലിക്കുകയാണെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എ.എം ഷംസീര്‍ എം.എല്‍.എയുടെ പ്രസ്ഥാവന ആര്‍.എസ്.എസിനെ വെള്ളപൂശാനാണെന്ന് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍. താന്‍ പ്രസിഡണ്ടായ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച സഖാവിനെ ആര്‍.എസ്.എസുകാര്‍ ക്രൂരമായി...

സിദ്ദിഖിന്റെ കൊലപാതകം: ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ്

കുമ്പള (www.mediavisionnews.in):  ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ബസിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കുക്കാറിലും മള്ളങ്കൈയിലും ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍...

സിദ്ദിഖിന്റെ കൊലപാതകം: ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ

ഉപ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സിദ്ദിഖിന്റെ കൊലപാതകത്തിന്‌ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലയിൽ ആർ.എസ്.എസിന്റെ നിഗൂഢ കേന്ദ്രമാണ് കൊലപാതകം നടന്ന പ്രതാപ്‌നഗർ അടങ്ങുന്ന പ്രദേശം. കർണാടക, കാസർകോട്, കണ്ണൂർ മേഖലകളിൽ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നവർക്ക് ആർ.എസ്.എസ്. ഒളിത്താവളമൊരുക്കുന്നത് ഈ പ്രദേശത്താണ്. ബി.ജെ.പി.യുടെ കർണാടക കേരള സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം...

കെ.വി.വി.ഇ.എസ് ഉപ്പള യൂണിറ്റ് വ്യാപാര ദിനം ആഘോഷിച്ചു

ഉപ്പള(www.mediavisionnews.in):: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 വ്യാപാര ദിനം ആഘോഷിച്ചു. ഉപ്പള യൂണിറ്റ് വൈസ്പ്രസിഡന്റ് യു.എം ഭാസ്കര പതാക ഉയർത്തി. ഉപ്പള ടൗണിൽ പ്രകടനം നടത്തി. ഉപ്പള വ്യാപാര ഭവനിൽ വെച്ച നടന്ന യോഗത്തിൽ യൂണിറ്റ് വൈസ്പ്രെസിഡെന്റ് യു.എം ഭാസ്കരയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ്പ്രസിഡന്റും,...

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സിദ്ധീഖിന്റെ വീട് സന്ദർശിച്ചു

ഉപ്പള (www.mediavisionnews.in):സോങ്കാൽ പ്രതാപ് നഗറിൽ കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബൂബക്കർ സിദ്ദീഖിന്റെ വീട് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സന്ദർശിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ, മംഗൽപ്പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എം മുസ്തഫ, മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിമാരായ ഉമ്മർ അപ്പോളോ, മുസ്തഫ എന്നിവരും ഒപ്പമുണ്ടായിരുന്നു.

റിയാസ് മൗലവി വധം; യു.എ.പി.എ ചുമത്തുന്ന കാര്യത്തിലെ തീരുമാനം ഹൈക്കോടതി ജില്ലാകോടതിക്ക് വിട്ടു

കാസര്‍കോട് (www.mediavisionnews.in):  പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിലുള്ള തീരുമാനം ഹൈക്കോടതി ജില്ലാകോടതിക്ക് വിട്ടു. വിചാരണക്കോടതിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണക്കോടതിയാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസില്‍ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട്...

സി പി എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിക്ക് വാട്‌സാപ്പ്‌ ഭീഷണി:രണ്ടുപേര്‍ക്കെതിരെ കേസ്‌

മഞ്ചേശ്വരം (www.mediavisionnews.in): സി പി എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി റസ്സാഖ്‌ ചിപ്പാറിനെതിരെ വാട്ട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഭീഷണി മുഴക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു എന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. ഉപ്പള സ്വദേശികളായ മഖ്‌ബൂല്‍ അഹ്മദ്‌, അബ്‌ദുല്‍ ഷരീഫ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.(www.mediavisionnews.in):  ലെഫ്‌റ്റ്‌ അലയന്‍സ്‌ ഉപ്പള എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ നിന്ന്‌ തനിക്കെതിരെ അപമാനകരമായ പോസ്റ്റുകളും ഭീഷണികളും...

സിദ്ദിഖിന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും

കാസര്‍കോട് (www.mediavisionnews.in):കാസര്‍കോട് ഉപ്പള സോങ്കാലിലെ സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അശ്വത്ത്, കാര്‍ത്തിക്ക് എന്നീ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് അപേക്ഷ നല്‍കുന്നത്. അബൂബക്കര്‍ സിദ്ദീഖിനെ കുത്താന്‍ പ്രത്യേക...

വൈസ് പ്രസിഡന്റും പുറത്തായി: എന്‍മകജെ പഞ്ചായത്തില്‍ ബിജെപി ഭരണം അവസാനിച്ചു

ബദിയഡുക്ക(www.mediavisionnews.in):എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡന്റിനു പുറകെ വൈസ് പ്രസിഡന്റും അവിശ്വാസത്തില്‍ പുറത്തായി. ഇതോടെ എന്‍മകജെയില്‍ ബിജെപി ഭരണം അവസാനിച്ചു. ബിജെപിയിലെ കെ.പുട്ടപ്പയ്ക്ക് എതിരെ മുസ്ലീം ലീഗിലെ സിദ്ദീഖ് ഒളമൊഗര്‍ വ്യാഴാഴ്ച അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഏഴിനെതിരെ പത്ത് വോട്ട് കള്‍ക്ക് വിജയിച്ചു. അവിശ്വാസപ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണിത്. പഞ്ചായത്ത് പ്രസിഡന്റ് ബി ജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരായ അവിശ്വാസം...
- Advertisement -spot_img

Latest News

‘യുവാക്കളുടെ പെട്ടന്നുള്ള മരണവും കോവിഡ് വാക്‌സിനും തമ്മിൽ ബന്ധമുണ്ടോ?’; എയിംസ് പഠനം പറയുന്നതിങ്ങനെ

ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...
- Advertisement -spot_img