Sunday, December 14, 2025

Local News

ദുരന്തമുഖത്ത്‌ സാന്ത്വനമാകാൻ മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌: തദ്ദേശസ്ഥാപനത്തെ കാരുണ്യകേന്ദ്രമാക്കുന്നത്‌ എ.കെ.എം.അഷ്‌റഫിന്റെ നേതൃത്വത്തിൽ

മഞ്ചേശ്വരം(www.mediavisionnews.in): മഴക്കാലകെടുതികൾ അനുഭവിക്കുന്ന വയനാടിലേക്ക്‌ സാന്ത്വനമേകാൻ മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌. സംസ്ഥാനത്ത്‌ ഇതാദ്യമായാണ് ഒരു തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്ര വിപുലമായ രീതിയിൽ കാരുണ്യപ്രവർത്തനം നടത്തുന്നത്‌. ബ്ലോക്ക്‌ പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകൾ, വിവിധ രാഷ്‌ട്രീയ പാർട്ടികൾ, സന്നദ്ധസംഘടനകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച്‌ അവശ്യസാധനങ്ങൾ ശേഖരിക്കാൻ പ്രസിഡണ്ട്‌ എ.കെ.എം.അഷ്‌റഫ്‌ നേരിട്ട്‌ രംഗത്തിറങ്ങിയിരിക്കുകയാണ്. ആഗസ്‌ത്‌ 14,15,16 തീയ്യതികളിലായി...

പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവർക്ക് നേർവഴിയുടെ കൈതാങ്ങ്

ഉപ്പള(www.mediavisionnews.in):സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്ക് മണ്ണംകുഴി നേർവഴി ഇസ്ലമിക്ക് സ്റ്റെർ സഹായം എത്തിക്കുന്നു. നാളെ രാവിലെ 7.15ന് സ്വാതന്ത്രദിന പതാക ഉയർത്തൽ കഴിഞ്ഞയുടനെ സഹായ ശേഖരണത്തിലേക്ക് തുടക്കം കുറിക്കുകയാണ്. അരി, ഗോതമ്പ്, പഞ്ചസാര, പയർ വർഗ്ഗങ്ങൾ മുതലായവ ശേഖരിച്ച് നേർവഴിയുടെ ഭാരവാഹികൾ നേരിട്ട് ദുരിത കേന്ദ്രത്തിലേക്ക് എത്തിക്കുന്നതാണ്. ഈ ഒരു മഹത് ഉദ്യമത്തില്‍ പങ്കാളികളാകാന്‍...

കനത്തമഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കാസര്‍കോട് (www.mediavisionnews.in): കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം (ആഗസ്റ്റ് 14 ചൊവ്വാഴ്ച) ജില്ലാ കളക്ടരുടെ ചുമതലയുള്ള എഡിഎം എന്‍ ദേവിദാസ് അവധി പ്രഖ്യാപിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

പച്ചമ്പളം മൂസ അറബി ഹാജി നിര്യാതനായി

ബന്തിയോട്(www.mediavisionnews.in): പച്ചമ്പളം മൂസ അറബി ഹാജി നിര്യാതനായി. നീണ്ടകാലം ഇന്ത്യൻ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എസ്.സി.ഐ) ജോലി ചെയ്തിരുന്നു. ഭാര്യ മറിയാമ്മ. മക്കൾ കദീജ, അബ്ദുൽ റഹിമാൻ (കുവൈത്ത് ) ഹനീഫ് (ദുബൈ ), അബ്ദുൽ സത്താർ (കുവൈത്ത് ), റിയാസ് (കുവൈത്ത് ) മജീദ് പച്ചമ്പളം (പച്ചമ്പളം അക്ഷയ കേന്ദ്രം), ബുസ്താന....

അബൂബക്കര്‍ സിദ്ദിഖ് വധം; സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള ആര്‍എസ്എസ് ആയുധപരിശീലനം അന്വേഷിക്കണം: എം വി ഗോവിന്ദന്‍

ഉപ്പള (www.mediavisionnews.in):സിപിഐ എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ട പ്രതാപ് നഗറിലും സോങ്കാലിലും ബേക്കൂറിലും സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നത് പൊലീസ് അന്വേഷിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അബൂബക്കര്‍ സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശങ്ങളില്‍ പലയിടത്തും സര്‍ക്കാര്‍ ഭൂമി...

മഞ്ചേശ്വരത്ത് സംഘ്പരിവാറുകാർ വർഗീയകലാപത്തിന് ശ്രമിക്കുന്നു. പൊലീസ് നീതി നിഷേധത്തിനെതിരെ മുസ്ലിം ലീഗ് ധർണ്ണ 16-ന്

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലുടനീളം ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള ആർഎസ്എസ് സംഘ്പരിവാർ ശക്തികൾ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡ തന്ത്രങ്ങളുടെ ഭാഗമായി നടത്തികൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളെയും കുറിച്ച് നീതിയുക്തമായി അന്വേഷിക്കുന്നതിൽ പൊലീസ് കാട്ടുന്ന വീഴ്ച്ചക്കും നിഷ്ക്രിയത്വത്തിനുമെതിരെ പ്രക്ഷോഭം നടത്താൻ മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 16ന് രാവിലെ 10 മണിക്ക് കുമ്പള...

വൊർക്കാടിയിൽ തരിശുഭൂമിയെ കതിരണിയിക്കാൻ കുടുംബശ്രീ

മഞ്ചേശ്വരം(www.mediavisionnews.in): തരിശുരഹിത നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി പാവള കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നെൽക്കൃഷി തുടങ്ങി. വൊർക്കാടി പഞ്ചായത്തിൽ 30 വർഷത്തിലധികമായി തരിശിട്ടിരുന്ന സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നത്. പാവളയിൽ ഒരേക്കർ തരിശുഭൂമിയിലാണ് നെൽക്കൃഷിയാരംഭിച്ചത്. ഞാറുനടീൽ പഞ്ചായത്ത് പ്രസിഡന്റ് ബി.എ.മജീദ് ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ സഹായത്തോടെ തരിശുരഹിത നെൽക്കൃഷി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിപ്പിക്കാൻ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം...

മംഗളൂരുവിലും മഴ ശക്തം; കേരളത്തിലേയ്ക്കുള്ള വണ്ടികള്‍ മുടങ്ങി

മംഗളൂര്‍ (www.mediavisionnews.in):കര്‍ണ്ണാടകയിലെ മംഗളൂരുവില്‍ കനത്തമഴയെ തുടര്‍ന്ന് വ്യാപക നാശം. ഇന്ന് ഉച്ചമുതലാണ് മഴ തുടങ്ങിയത്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്. അതേസമയം കര്‍ണാടകത്തേയും തമിഴ് നാടിനേയും ബന്ധിപ്പിക്കുന്ന ദേശീയ പാതയായ എന്‍എച്ച്‌ 766 വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൈസൂരിനും നഞ്ചന്‍ഗുഡനുമിടയില്‍ അഞ്ചടി ഉയരത്തില്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായതോടെയാണ് ഇവിടെ...

സിദ്ദിഖിന്റെ കൊലപാതകം: പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും

കാസർകോട് (www.mediavisionnews.in): സിപിഐ എം പ്രവർത്തകൻ സോങ്കാലിലെ അബൂബക്കർ സിദ്ദിഖി (20)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ്സുകാരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടേക്കും. കണ്ണൂർ സെൻട്രൽ ജയിലിലുള്ള  പ്രതികളായ സോങ്കാൽ പ്രതാപ്നഗറിലെ അശ്വത്, ഉപ്പള ഐല മൈതാനിയിലെ കാർത്തിക് എന്നിവരെ ഹാജരാക്കാൻ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കൊടതി (രണ്ട്) വാറണ്ട് പുറപ്പെടവിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും കോടതി...

ഹൊസങ്കടിയില്‍ വ്യാപാരിയെ കുത്തിക്കൊന്ന കേസ്‌: വിധി 14ന്‌

ഹൊസങ്കടി(www.mediavisionnews.in): വ്യാപാരിയെ പട്ടാപ്പകല്‍ കടയ്‌ക്കടുത്തുവച്ച്‌ വെട്ടിക്കൊന്ന കേസില്‍ കാസര്‍കോട്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) 14ന്‌ വിധി പ്രസ്‌താവിക്കും. മഞ്ചേശ്വരം പത്താം മൈല്‍ ഉദ്യാവര്‍ തോട്ട സ്‌കൂളിന്‌ സമീപത്ത്‌ താമസിക്കുന്ന സുരേഷ്‌ (51) കൊല്ലപ്പെട്ട കേസിന്റെ വിധിയാണ്‌ അന്നു പ്രസ്‌താവിക്കുക. ഹൊസങ്കടി, ആനക്കല്ലില്‍ ടൈമെക്‌ വാച്ച്‌ സ്ഥാപന ഉടമയായ ഇദ്ദേഹത്തെ 2015 മാര്‍ച്ച്‌ 16ന്‌ കൊലപ്പെടുത്തി...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img