കുമ്പള(www.mediavisionnews.in): അധ്യായന വർഷം തുടങ്ങി മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബി അധ്യാപകനെ നിയമിക്കത്തത് കാരണം വിദ്യാർത്ഥികൾ നെട്ടോട്ടം ഓടുകയാണ്.. അധ്യാപകരെ നിയമിക്കാൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. നേരത്തെ ഉണ്ടായിരുന്ന അധ്യാപകൻ സ്ഥലം മാറി പോയതിനു ശേഷം ഇത് വരെ കുട്ടികൾ അറബി...
കാസർകോട്(www.mediavisionnews.in): മാന്യ മുണ്ടോളിൽ നിർമിക്കുന്ന കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയം ലീഗ് മത്സരങ്ങൾക്ക് ഒരുങ്ങി. നവംബറിൽ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാവുന്ന വിധം പൂർത്തിയായി. ആറുമാസം കൂടി പിന്നിട്ടാൽ രഞ്ജി ഉൾെപ്പടെയുള്ള മത്സരങ്ങൾ കാസർകോട്ട് എത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
2014ൽ ആരംഭിച്ച സ്റ്റേഡിയത്തിെൻറ പ്രവൃത്തി ആറുമാസം കഴിഞ്ഞാൽ പൂർത്തിയാകും. പത്ത്...
കാസർകോട്(www.mediavisionnews.in): ജില്ലയിൽ നാലുവരിപ്പാത നിർമാണത്തിന് ഭൂമിയേറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലേക്ക് കടന്നതായി ദേശീയപാത ഭൂമിയെറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ കെ.ശശിധരഷെട്ടി അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവസാന വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഭൂവുടമകൾക്ക് പരാതിയുണ്ടെങ്കിൽ വിജ്ഞാപനം പുറപ്പെടുവിച്ച് 21 ദിവസത്തിനുള്ളിൽ അറിയിക്കാം.
ഏറ്റെടുക്കുന്ന ഭൂമിയുടെ 97 ശതമാനം സർവേനടപടികൾ പൂർത്തിയായി. ഇനി 9.57 ഹെക്ടർ...
ഉപ്പള(www.mediavisionnews.in): മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്തിന്റെ കമ്മിറ്റിയുടെ കീഴിൽ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ റിലീഫ് സെൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചെയർമാനായി ഹനീഫ് ഗോൾഡ് കിങിനേയും ജനറൽ കൺവീനറായി അബൂ തമാമിനേയും ട്രഷറായി ഉമ്മർ രാജാവിനെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻമാർ- മാദേരി അബ്ദുല്ല, ബഷീർ മിനാർ, ഹമീദ് കിയൂർ, ഹമീദ്...
കുമ്പള (www.mediavisionnews.in) : കൊടിയമ്മ ജമാഹത്ത് മുൻ പ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമായ അബൂബക്കർ പള്ളത്തിമാർ കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് രാജിക്കത്തിൽ അറിയിച്ചിട്ടുണ്ട്.
ഉപ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാകുന്നതിനെതിരെ കേരള ഭരണ ഭാഷ വികസന സമിതിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ എച്ച് ആര്‍ പി എം മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് രാഘവ മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു.
യോഗത്തില്‍ എം കെ അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു....
ഉപ്പള(www.mediavisionnews.in): മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങുമായി ബാപ്പയിട്ടോട്ടി കൂട്ടായ്മ. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ പത്ത് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി. റസാഖ്, ഖാദർ, സിദ്ധീഖ്, ഭാഷ തുടങ്ങിയ പ്രവർത്തകരാണ് ഈ ദൗത്യത്തിനായ് വയനാടിലേക് എത്തിച്ചേര്‍ന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...
കുമ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശനിയാഴ്ച താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണയും പഞ്ചായത്ത് ഓഫീസ് ആസ്ഥാനങ്ങളില്‍ ഒപ്പ് ശേഖരണവും നടത്തുമെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
തുളു അക്കാദമിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം താലൂക്കിന് തുളുനാട് എന്ന് പേരിടണമെന്ന ആവശ്യം...
കാസര്‍ഗോഡ് (www.mediavisionnews.in): കാസര്‍ഗോഡ് കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം അധികാരത്തില്‍. സിപിഐഎം സ്വതന്ത്ര അനസൂയ റായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 18 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് അവസാനമായത്.
വനിതാ സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിലെ അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു വിജയം. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വിനോദ് നമ്പ്യാര്‍ക്ക് എല്‍ഡിഎഫ് പിന്തുണ നല്‍കും....
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...