Monday, December 15, 2025

Local News

കുബണൂരിൽ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ചു

ഉപ്പള (www.mediavisionnews.in):  കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ച തൊഴിലാളിയെ നാട്‌ ആദരിച്ചു. കുബണൂര്‍ സ്‌കൂളിനടുത്തെ കിണറ്റില്‍ വീണ യുവതിയെ മുന്‍പിന്‍ നോക്കാതെ കിണറ്റില്‍ ചാടി കുബണൂരിലെ വിട്ടല ഗൗഡയാണ്‌ രക്ഷിച്ചത്‌. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ വിട്ടല യുവതിയെ കിണറിനു പുറത്തെത്തിച്ചത്‌. വിവരമറിഞ്ഞ്‌ ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പേ വിട്ടലയുടെ രക്ഷാദൗത്യം വിജയിച്ചിരുന്നു. കിണറ്റില്‍ വീണ യുവതിയെ സാഹസികമായി...

ഉപ്പള മുളിഞ്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിലെ മുളിഞ്ചയിൽ പണിപൂർത്തിയായിട്ടും ഉദ്ഘാടനത്തിന് മാസങ്ങൾ കാത്തിരുന്ന അങ്കണവാടി ഇന്നലെ കുട്ടികൾക്ക് തുറന്നു കൊടുത്തു. ഭക്ഷണം പാകം ചെയ്യലും, കുട്ടികൾ വിശ്രമിക്കുന്നതും, ഒരേ റൂമിൽ തന്നെയാകുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്ന് വാർത്തയായിരുന്നു. വളരെയേറെ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്കാണ് ഇപ്പോൾ അങ്കണവാടി മാറ്റിയത്. സമാധാനവും, സുരക്ഷിതവുമുള്ള നല്ല കോൺക്രീറ്റ് കെട്ടിടമാണിത്. കുട്ടികൾക്ക്...

മഞ്ചേശ്വരം മണ്ഡലം ദുബൈ കെ.എം.സി.സി ഉദ്യാവര ബൈത്തു റഹ്മ താക്കോൽ ദാനം നടത്തി

മഞ്ചേശ്വരം (www.mediavisionnews.in): ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉദ്യാവരയിലെ പാവപ്പെട്ട കുടുംബത്തിന് മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നിർമിച്ച് നൽകിയ ബൈത്തു റഹ്മയുടെ താക്കോൽ ദാനം സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവാർ നിർവഹിച്ചു. സയ്യിദ് കെ.എസ് ശമീം തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: എച്ച്.എൻ.സി ജീവനക്കാർ ഒരു ദിവസത്തെ വേദനം നൽകി

കാസർഗോഡ്(www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള എച്ച്.എൻ.സി കാസർഗോഡ് ആശുപത്രിയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേദനം എച്ച്.എൻ.സി ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ടിന് ഡോ. അബൂബക്കർ എം.എ, അബൂ യാസിർ, മുഹമ്മദ് ഹനീഫ എന്നിവർ ഏൽപ്പിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ്...

അഹമദ് കബീർ ബാഖവിയുടെ പ്രഭാഷണം; ബംബ്രാണയിൽ സ്വാഗത സംഘം രൂപീകരിച്ചു

ബംബ്രാണ(www.mediavisionnews.in): അൽ-അൻസാർ ചാരിറ്റി ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് ബംബ്രാണ കക്കളം മസ്ജിദ് പരിസരത്ത് മർഹും അബ്ദുൽ സലാം നഗറിൽ വെച്ച് നടക്കുന്ന ഹാഫിള് അഹ്മദ് കബീർ ബാഖവിയുടെ മതപ്രഭാഷണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി 101 അംഗ സ്വാഗത സംഘ കമ്മിറ്റിക്ക് രൂപം നൽകി. എം.പി മുഹമ്മദിനെ ചെയർമാനായും, ബി.ടി മൊയ്തീനെ ജനറൽ കൺവീനറായും,...

ഖിദ്മത്തുൽ മസാകീൻ പത്താം വാർഷികവും മതപ്രഭാഷണവും നാളെ

ഉപ്പള(www.mediavisionnews.in): ഉപ്പളയിലെ ഖിദ്മത്തുൽ മസാകീൻ പത്താം വാർഷികവും ഏകദിന മതപ്രഭാഷണവും നാളെ വൈകിട്ട് 7 മണിക്ക് ഉപ്പളയിൽ വെച്ച് നടക്കും. പ്രസിഡന്റ് യൂസഫ് ഫൈൻ ഗോൾഡിന്റെ അധ്യക്ഷതയിൽ സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ, എ.കെ.എം അഷ്‌റഫ്, അബ്ദുൽ ലത്തീഫ്...

132 കോടി രൂപ ചെലവിൽ മംഗളൂരു വിമാനത്താവളം നവീകരിക്കുന്നു

മംഗളൂരു(www.mediavisionnews.in): ലോകത്തിലെ 10 മികച്ച വിമാനത്താവളങ്ങളിൽ ഒന്നാവുന്ന തരത്തിൽ മംഗളൂരു വിമാനത്താവളം വികസിപ്പിക്കുന്നു. 132.24 കോടി രൂപ ചെലവിട്ടാണ് മംഗളൂരു വിമാനത്താവളം നവീകരിക്കുന്നത്. നിലവിലുള്ള 28,000 ചതുരശ്രയടി ടെർമിനൽ കെട്ടിടത്തിന്‌ പുറമെ 10,000 ചതുരശ്രയടിവരുന്ന മറ്റൊരു ടെർമിനൽ കൂടി നിർമിക്കും.യാത്രക്കാർക്കായി രണ്ട് ബോർഡിങ് ബ്രിഡ്ജുകൂടി നിർമിക്കും. മൂന്നുവീതം ലഗേജ് ബെൽറ്റുകൾ കൂടി അന്താരാഷ്ട്ര യാത്രക്കാർക്കും...

ഗണേഷോത്സവ ഷോഷയാത്ര: ഉപ്പളയിൽ ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം

ഉപ്പള (www.mediavisionnews.in):ഗണേഷോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകുന്നേരം ഉപ്പളയിൽ നടന്ന ഘോഷയാത്രയുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗതാഗത കുരുക്കിൽ വലഞ്ഞ് യാത്രക്കാർ പൊറുതിമുട്ടി. മൂന്നര മണിക്കൂറിലേറെയാണ് നഗരം ഗതാഗത കുരുക്കിലമർന്നത്. ഹിദായത്ത് നഗറിൽ നിന്നും ഇഴഞ്ഞ് നീങ്ങിയ വാഹനങ്ങൾ ഉപ്പള നഗരത്തിലെത്താൻ ഒന്നര മണിക്കൂർ സമയമെടുത്തു. രോഗികളുമായി മംഗളൂരു വിലേക്ക് പോകുന്ന ആംബുലൻസുകളും എയർപോർട്ട് യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിയത്....

ജലനിധി വിതരണം ചെയ്യുന്നത് മലിനജലം; ദുരിതം തിന്ന് മൂടം ബയലിലെ നാൽപതോളം കുടുംബങ്ങൾ

കുമ്പള(www.mediavisionnews.in):: മീഞ്ച പഞ്ചായത്തിലെ മൂടംബയൽ പജിങ്കാറ് കൽപ്പണയിലെ നാൽപതോളം കുടുംബങ്ങൾക്ക് ജലനിധി വിതരണം ചെയ്യുന്നത് മലിനജലം. കുടിക്കാൻ ശുദ്ധജലം എന്ന പേരിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ മാരക രോഗങ്ങൾ പരത്തുന്ന കോളിഫോം ബാക്ടീരിയയും കൂത്താടികളും. ഗുണഭോക്താക്കൾ മംഗളൂരുവിലെ ലാബിൽ പരിശോധിച്ച റിപോർട്ടിലാണ് വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമാക്കുന്നത്. ഒരു വർഷം മുമ്പാണ് മീഞ്ച പഞ്ചായത്ത്...

ബായാറിൽ ബന്ധുവായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബായാർ(www.mediavisionnews.in): ബന്ധുവായ 22കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വിവാഹിതനും, രണ്ടു മക്കളുടെ പിതാവുമായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണൽ എസ് ഐ അനീഷാണ് അറസ്റ്റ് ചെയ്തത്. ബായാർ പൊന്നങ്കള പദ്യാനയിലെ വാസുവാണ്(47)അറസ്റ്റിലായത്. വാസുവിന്റെ അടുത്ത ബന്ധത്തിൽപെട്ട 21കാരിയെ ഏഴു വർഷത്തോളമായി ഇയാൾ പീഡിപ്പിക്കാൻ തുടങ്ങിയിട്ട് എന്ന് പരാതിക്കാരി പറഞ്ഞു. ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img