മംഗളൂരു(www.mediavisionnews.in): ലോകത്തിലെ 10 മികച്ച വിമാനത്താവളങ്ങളിൽ ഒന്നാവുന്ന തരത്തിൽ മംഗളൂരു വിമാനത്താവളം വികസിപ്പിക്കുന്നു. 132.24 കോടി രൂപ ചെലവിട്ടാണ് മംഗളൂരു വിമാനത്താവളം നവീകരിക്കുന്നത്. നിലവിലുള്ള 28,000 ചതുരശ്രയടി ടെർമിനൽ കെട്ടിടത്തിന് പുറമെ 10,000 ചതുരശ്രയടിവരുന്ന മറ്റൊരു ടെർമിനൽ കൂടി നിർമിക്കും.യാത്രക്കാർക്കായി രണ്ട് ബോർഡിങ് ബ്രിഡ്ജുകൂടി നിർമിക്കും. മൂന്നുവീതം ലഗേജ് ബെൽറ്റുകൾ കൂടി അന്താരാഷ്ട്ര യാത്രക്കാർക്കും...
ഉപ്പള (www.mediavisionnews.in):ഗണേഷോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകുന്നേരം ഉപ്പളയിൽ നടന്ന ഘോഷയാത്രയുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗതാഗത കുരുക്കിൽ വലഞ്ഞ് യാത്രക്കാർ പൊറുതിമുട്ടി. മൂന്നര മണിക്കൂറിലേറെയാണ് നഗരം ഗതാഗത കുരുക്കിലമർന്നത്.
ഹിദായത്ത് നഗറിൽ നിന്നും ഇഴഞ്ഞ് നീങ്ങിയ വാഹനങ്ങൾ ഉപ്പള നഗരത്തിലെത്താൻ ഒന്നര മണിക്കൂർ സമയമെടുത്തു. രോഗികളുമായി മംഗളൂരു വിലേക്ക് പോകുന്ന ആംബുലൻസുകളും എയർപോർട്ട് യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിയത്....
കുമ്പള(www.mediavisionnews.in):: മീഞ്ച പഞ്ചായത്തിലെ മൂടംബയൽ പജിങ്കാറ് കൽപ്പണയിലെ നാൽപതോളം കുടുംബങ്ങൾക്ക് ജലനിധി വിതരണം ചെയ്യുന്നത് മലിനജലം. കുടിക്കാൻ ശുദ്ധജലം എന്ന പേരിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ മാരക രോഗങ്ങൾ പരത്തുന്ന കോളിഫോം ബാക്ടീരിയയും കൂത്താടികളും. ഗുണഭോക്താക്കൾ മംഗളൂരുവിലെ ലാബിൽ പരിശോധിച്ച റിപോർട്ടിലാണ് വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമാക്കുന്നത്.
ഒരു വർഷം മുമ്പാണ് മീഞ്ച പഞ്ചായത്ത്...
ബായാർ(www.mediavisionnews.in): ബന്ധുവായ 22കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വിവാഹിതനും, രണ്ടു മക്കളുടെ പിതാവുമായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണൽ എസ് ഐ അനീഷാണ് അറസ്റ്റ് ചെയ്തത്.
ബായാർ പൊന്നങ്കള പദ്യാനയിലെ വാസുവാണ്(47)അറസ്റ്റിലായത്. വാസുവിന്റെ അടുത്ത ബന്ധത്തിൽപെട്ട 21കാരിയെ ഏഴു വർഷത്തോളമായി ഇയാൾ പീഡിപ്പിക്കാൻ തുടങ്ങിയിട്ട് എന്ന് പരാതിക്കാരി പറഞ്ഞു. ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും...
മഞ്ചേശ്വരം(www.mediavisionnews.in) : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മഞ്ചേശ്വരം ഉദ്യാവാറിൽ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിർമിച്ച് നൽകുന്ന ബൈത്തുറഹ്മയുടെ പ്രവർത്തി പൂർത്തീകരിച്ച് ഈ മാസം 17ന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് സയ്യിദ് അതാഹുള്ള തങ്ങൾ ഉദ്യാവാർ താകോൽ ദാനം നിർവഹിക്കും.
ഉദ്യാവാർ ജുമ മസ്ജിദ് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ...
മംഗളൂരു(www.mediavisionnews.in): കര്ണാടകയിലെ സകലേഷ്പൂരിനും സുബ്രഹ്മണ്യറോഡിനും ഇടയിലെ ചുരം മേഖലയില് മണ്ണിടിച്ചിലുണ്ടായതിനെ തുടര്ന്നുള്ള അറ്റകുറ്റപ്പണികള്ക്കായി ട്രാക്ക് അടച്ചിടുന്നതിനാല് ബംഗളൂരുവില്നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കും കാര്വാറിലേക്കുമുള്ള ട്രെയിനുകള് സെപ്റ്റംബര് 20വരെ സര്വിസ് റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്വേ അറിയിച്ചു. ഹാസന് -ബംഗളൂരു സെക്ഷനിലെ 56 കിലോമീറ്റര് ഭാഗത്ത് 67 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായിരുന്നത്. എക്സ്കവേറ്ററിന്റെ സഹായത്തോടെ മണ്ണു നീക്കി അരികുകള്...
ഉപ്പള (www.mediavisionnews.in): പ്രളയ ബാധിത പ്രദേശത്തേക്കുള്ള സംസ്ഥാന വനിത ലീഗ് സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ആദ്യ ഗഡു ജില്ല ജനറൽ സെക്രട്ടറി മുംതാസ് സമീറയ്ക് കൈമാറി.
ചടങ്ങിൽ മണ്ഡലം പ്രിസിഡണ്ട് ഫരീദ സക്കീർ, ജനറൽ സെക്രട്ടറി എ.എ ആയിശ, ഫാത്തിമ അബ്ദുല്ല കുഞ്ഞി, സബൂറ കുമ്പള, ഖൈറുന്നിസ അപ്പോളൊ, സംഷീന, സുഹ്റ...
കാസര്കോട്(www.mediavisionnews.in):ദേശീയപാത വികസനത്തിന്റെ പേരിൽ നഷ്ടപരിഹാരം നൽകാതെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ചെറുത്തുതോൽപ്പിക്കുമെന്ന് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ പ്രസ്താവിച്ചു. സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലെത്തിയിട്ടും വ്യാപാരികൾക്ക് സർക്കാരോ കെട്ടിട ഉടമകളോ നഷ്ടപരിഹാരം നൽകാതെ ഉടമകളുടെ ഭീഷണിക്ക് വഴങ്ങി കട ഒഴിഞ്ഞുകൊടുക്കില്ലെന്നും അസോസിയേഷൻ പ്രവർത്തകസമിതി യോഗം വ്യക്തമാക്കി.
കടമുറികളിൽ വ്യാപാരികൾ മുതൽമുടക്കി സ്ഥാപിച്ച ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾക്കെല്ലാം കെട്ടിട ഉടമകൾക്ക് ഭീമമായ...
കാസര്ഗോട് (www.mediavisionnews.in): ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിക്കിയ അഡ്വ.സി ഷുക്കൂറിന് വീണ്ടും പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് മുസ്ലി ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്. ഷുക്കൂറിനെ പാര്ട്ടിയില് നിന്നും പുറത്താക്കിയിട്ടില്ല. ലോയേഴ്സ ഫോറത്തിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹത്തെ നീക്കിയതെന്നും കമറുദ്ദീന് പറഞ്ഞു.
എം.എസ്.എഫ് പ്രവര്ത്തകനായ അരിയില് ഷൂക്കൂറിനെ വെട്ടിക്കൊലപ്പെടുത്താന് നേതൃത്വം നല്കിയ...
കാസര്കോട്(www.mediavisionnews.in): കേരള ക്രിക്കറ്റ് അസോസിയേഷന്റെ 8.26 ഏക്കര് സ്ഥലം മറാഠി വിഭാഗക്കാരായ പട്ടികവര്ഗ കുടുംബങ്ങള്ക്കു സര്ക്കാര് പതിച്ചു കൊടുത്ത ഭൂമിയാണെന്നും ഇതോടൊപ്പം സര്ക്കാര് പുറമ്പോക്കിലുള്ള നീര്ത്തടം നികത്തി 26 സെന്റ് സ്ഥലം കയ്യേറിയെന്നും റവന്യു വകുപ്പ്. ബേള വില്ലേജ് ഓഫിസര് കലക്ടര്ക്കു നല്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
കേരള ക്രിക്കറ്റ് അസോസിയേഷന് മാന്യയ്ക്കടുത്ത മുണ്ടോട് നിര്മിച്ചു...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...