Saturday, September 13, 2025

Local News

ബന്തിയോട്‌ കഞ്ചാവു കേസില്‍ ശിക്ഷിക്കപ്പെട്ട്‌ പുറത്തിറങ്ങിയ ആള്‍ വീണ്ടും അറസ്റ്റില്‍

കുമ്പള (www.mediavisionnews.in): കഞ്ചാവു കേസില്‍ ശിക്ഷിക്കപ്പെട്ട്‌ പുറത്തിറങ്ങിയ ആളെ കഞ്ചാവുമായി വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ബന്തിയോട്‌, കോരിക്കോട്‌ ഹൗസിലെ അബ്‌ദുള്ള (54)യെ യാണ്‌ ഇന്നലെ വൈകിട്ട്‌ ബന്തിയോട്‌ ടൗണില്‍ വച്ചു കുമ്പള പൊലീസ്‌ 20 ഗ്രാം കഞ്ചാവുമായി വീണ്ടും അറസ്റ്റ്‌ ചെയ്‌തത്‌. 3400 രൂപയും പിടിച്ചെടുത്തു.കഞ്ചാവില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ അപ്പീലില്‍ പുറത്തിറങ്ങിയതായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ പ്രേംസദന്റെ നേതൃത്വത്തില്‍ മഫ്‌ടിയിലെത്തിയാണ്‌...

കുമ്പള കണിപുര ഗോപാല കൃഷ്ണ ക്ഷേത്രത്തിൽ ഭജന സങ്കീർത്തനം 23 ന് തുടങ്ങും

കുമ്പള (www.mediavisionnews.in): കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നാൽപ്പത്തിയെട്ട് ദിവസം നീണ്ടു നിൽക്കുന്ന ഭജന സങ്കീർത്തനം 23 ന് തുടങ്ങുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഭജനസങ്കീർത്തനം രാത്രി 7.45 ന് സമാപിക്കും. അന്നേ ദിവസം കർമയോഗി മോഹനദാസ പരമ ഹംസ സ്വാമിജിക്ക്...

മുഗു സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; ആരോപണ വിധേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

കുമ്പള(www.mediavisionnews.in): മുഗു സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി വിജിലൻസിന് സമർപ്പിച്ച പരാതിയിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൻമേൽ ആരോപണ വിധേയർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തലശ്ശേരി വിജിലൻസ് കോടതിയാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഗു സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിവിധ കാലയളവുകളിൽ ബാങ്ക് ഭരണസമിതി ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും...

അബൂബക്കർ സിദ്ധീഖ് വധക്കേസ്: പ്രതികളെ ജയിലിൽ ചോദ്യം ചെയ്തു

ഉപ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിലെ സി.പി.എം പ്രവർത്തകൻ അബൂബക്കർ സിദ്ധീഖി(24)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്തു. ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി പ്രകാരം കേസ് അന്വേഷണ ഉദ്യോഗസ്ഥനായ തീരദേശം പോലീസ് ഇൻസ്‌പെക്ടർ സിബിതോമസ് ആണ് ജയിലിൽ സൂപ്രണ്ട് സാന്നിധ്യത്തിൽ ചോദ്യം ചെയ്യൽ നടത്തിയത്. സോങ്കാലിലെ അശ്വന്ത് കെ.പി എന്ന അമ്പു,...

കുബണൂരിൽ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ചു

ഉപ്പള (www.mediavisionnews.in):  കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ച തൊഴിലാളിയെ നാട്‌ ആദരിച്ചു. കുബണൂര്‍ സ്‌കൂളിനടുത്തെ കിണറ്റില്‍ വീണ യുവതിയെ മുന്‍പിന്‍ നോക്കാതെ കിണറ്റില്‍ ചാടി കുബണൂരിലെ വിട്ടല ഗൗഡയാണ്‌ രക്ഷിച്ചത്‌. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ വിട്ടല യുവതിയെ കിണറിനു പുറത്തെത്തിച്ചത്‌. വിവരമറിഞ്ഞ്‌ ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പേ വിട്ടലയുടെ രക്ഷാദൗത്യം വിജയിച്ചിരുന്നു. കിണറ്റില്‍ വീണ യുവതിയെ സാഹസികമായി...

ഉപ്പള മുളിഞ്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിലെ മുളിഞ്ചയിൽ പണിപൂർത്തിയായിട്ടും ഉദ്ഘാടനത്തിന് മാസങ്ങൾ കാത്തിരുന്ന അങ്കണവാടി ഇന്നലെ കുട്ടികൾക്ക് തുറന്നു കൊടുത്തു. ഭക്ഷണം പാകം ചെയ്യലും, കുട്ടികൾ വിശ്രമിക്കുന്നതും, ഒരേ റൂമിൽ തന്നെയാകുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്ന് വാർത്തയായിരുന്നു. വളരെയേറെ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്കാണ് ഇപ്പോൾ അങ്കണവാടി മാറ്റിയത്. സമാധാനവും, സുരക്ഷിതവുമുള്ള നല്ല കോൺക്രീറ്റ് കെട്ടിടമാണിത്. കുട്ടികൾക്ക്...

മഞ്ചേശ്വരം മണ്ഡലം ദുബൈ കെ.എം.സി.സി ഉദ്യാവര ബൈത്തു റഹ്മ താക്കോൽ ദാനം നടത്തി

മഞ്ചേശ്വരം (www.mediavisionnews.in): ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉദ്യാവരയിലെ പാവപ്പെട്ട കുടുംബത്തിന് മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നിർമിച്ച് നൽകിയ ബൈത്തു റഹ്മയുടെ താക്കോൽ ദാനം സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവാർ നിർവഹിച്ചു. സയ്യിദ് കെ.എസ് ശമീം തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: എച്ച്.എൻ.സി ജീവനക്കാർ ഒരു ദിവസത്തെ വേദനം നൽകി

കാസർഗോഡ്(www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള എച്ച്.എൻ.സി കാസർഗോഡ് ആശുപത്രിയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേദനം എച്ച്.എൻ.സി ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ടിന് ഡോ. അബൂബക്കർ എം.എ, അബൂ യാസിർ, മുഹമ്മദ് ഹനീഫ എന്നിവർ ഏൽപ്പിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ്...

അഹമദ് കബീർ ബാഖവിയുടെ പ്രഭാഷണം; ബംബ്രാണയിൽ സ്വാഗത സംഘം രൂപീകരിച്ചു

ബംബ്രാണ(www.mediavisionnews.in): അൽ-അൻസാർ ചാരിറ്റി ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് ബംബ്രാണ കക്കളം മസ്ജിദ് പരിസരത്ത് മർഹും അബ്ദുൽ സലാം നഗറിൽ വെച്ച് നടക്കുന്ന ഹാഫിള് അഹ്മദ് കബീർ ബാഖവിയുടെ മതപ്രഭാഷണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി 101 അംഗ സ്വാഗത സംഘ കമ്മിറ്റിക്ക് രൂപം നൽകി. എം.പി മുഹമ്മദിനെ ചെയർമാനായും, ബി.ടി മൊയ്തീനെ ജനറൽ കൺവീനറായും,...

ഖിദ്മത്തുൽ മസാകീൻ പത്താം വാർഷികവും മതപ്രഭാഷണവും നാളെ

ഉപ്പള(www.mediavisionnews.in): ഉപ്പളയിലെ ഖിദ്മത്തുൽ മസാകീൻ പത്താം വാർഷികവും ഏകദിന മതപ്രഭാഷണവും നാളെ വൈകിട്ട് 7 മണിക്ക് ഉപ്പളയിൽ വെച്ച് നടക്കും. പ്രസിഡന്റ് യൂസഫ് ഫൈൻ ഗോൾഡിന്റെ അധ്യക്ഷതയിൽ സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ, എ.കെ.എം അഷ്‌റഫ്, അബ്ദുൽ ലത്തീഫ്...
- Advertisement -spot_img

Latest News

ആരിക്കാടി ടോൾഗേറ്റ്: കർമസമിതി അനിശ്ചിതകാല സമരത്തിലേക്ക്

കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...
- Advertisement -spot_img