Saturday, September 13, 2025

Local News

ക്യാമ്പസുകളിൽ പെൺകുട്ടികൾക്കെതിരെയുള്ള അക്രമം ചെറുക്കും: ഷാഹിദ റഷീദ്

കുമ്പള(www.mediavisionnews.in): ക്യാമ്പസുക്കളിലെ പെൺകുട്ടികൾക്കെതിരെയുള്ള അക്രമം ചെറുക്കുമെന്ന് സംസ്ഥാന ഹരിത കമ്മിറ്റി സെക്രട്ടറി ഷാഹിദ റഷീദ്. കഴിഞ്ഞ ദിവസം കോഴിക്കോട് മടപ്പള്ളി കോളേജിലുണ്ടായ ഹരിത ജില്ലാ സെക്രട്ടറി തംജീദയെ അക്രമിച്ചതിലൂടെ എസ്.എഫ്.ഐയുടെ കാടത്തരം അപലീയമണമെന്ന് ഐ.എച്ച്.ആർ.ഡി കോളേജ് ഹരിത കമ്മിറ്റി രൂപീക്കരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. യോഗത്തിൽ എം.എസ്‌.എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ മുഖ്യ പ്രഭാഷണം...

ബാളിയൂരിലും കൊട്‌ലമുഗറുവിലും കോഴിക്കെട്ട്‌; 20 കോഴികളുമായി 8 പേര്‍ അറസ്റ്റില്‍

ഉപ്പള (www.mediavisionnews.in):ബാളിയൂരിലും കൊട്‌ലമുഗറുവിലും കോഴി അങ്കം നടത്തുകയായിരുന്ന എട്ടുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അങ്ക സ്ഥലത്ത്‌ നിന്നു 20 കോഴികളും 4390 രൂപയും പിടികൂടി.മഞ്ചേശ്വരം പ്രിന്‍സിപ്പല്‍ എസ്‌.ഐ എം.പി.എ ഷാജി, എ.എസ്‌.ഐ വി.കെ.അനീഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌. ബാളിയൂരിലെ ചെങ്കല്‍ ക്വാറിയില്‍ കോഴി അങ്കത്തില്‍ ഏര്‍പ്പെട്ട മണ്ണംകുഴിയിലെ മുര്‍ഷിന്‍അഹമ്മദ്‌ (30), ബേരിക്കെയിലെ വിജയകുമാര്‍ (45), കുബണൂര്‍ പഞ്ചയിലെ...

ബൈക്കിലിടിച്ച കാര്‍ കുഴിയിലേക്ക് മറിഞ്ഞു; ആറ് പേര്‍ക്ക് പരിക്ക്

ബന്തിയോട് (www.mediavisionnews.in): ബൈക്കിലിടിച്ച കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ നീലേശ്വരം കല്ലായിയിലെ വ്യാപാരി റൗഫ്(49), ഉമ്മ സൈനബ(85), റൗഫിന്റെ ഭാര്യ ആമിന(39), മകനും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അനസ് (16), ബന്ധു അബ്ദുല്‍ ഖാദര്‍ (52), ബൈക്ക് യാത്രക്കാരന്‍ മുട്ടത്തെ അബ്ദുല്‍ റഹ്മാന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോട്ടെ ഡി.എം....

13കാരിയെ മകളോടൊപ്പം ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്

കുമ്പള(www.mediavisionnews.in): : 13കാരിയായ വിദ്യാര്‍ത്ഥിനിയെ മകളോടൊപ്പം ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ മള്ളങ്കൈയിലെ ഗംഗാധരനെതിരെ (46)യാണ് കുമ്പള പോലീസ് കേസെടുത്തത്. സ്വന്തം മകളോടൊപ്പം സുഹൃത്തായ കുമ്പള സ്റ്റേഷന്‍ പരിധിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ ഓട്ടോ റിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം...

മംഗളൂരുവിൽ അനധികൃതമായി സൂക്ഷിച്ച നാലരലക്ഷം രൂപ വിലവരുന്ന മണൽ പിടിച്ചെടുത്തു

മംഗളൂരു(www.mediavisionnews.in):: പ്രദേശത്തെ പുഴകളിൽനിന്ന് അനധികൃമായി ശേഖരിച്ച് സൂക്ഷിച്ച നാലരലക്ഷം രൂപ വിലവരുന്ന മണൽ പോലീസ് പിടിച്ചെടുത്തു. തണ്ണീർഭാവി നായർകുദ്രുവിൽ ആൾപ്പാർപ്പില്ലാത്ത രണ്ടിടങ്ങളിൽ സൂക്ഷിച്ച ആയിരത്തിലേറെ ലോഡ് മണലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മണൽ നീക്കാനായി ഉപയോഗിച്ചിരുന്ന 20 ലക്ഷം രൂപയുടെ ജെ.സി.ബി.യും കസ്റ്റഡിയിലെടുത്തു. മണൽ മൈൻ ആൻഡ് ജിയോളജി വകുപ്പിന്‌ കൈമാറി. പ്രദേശത്തുള്ളവർതന്നെയാണ് മണൽ ശേഖരിച്ചതെന്ന് പോലീസ്...

മുഗു ബാങ്ക് സാമ്പത്തിക തട്ടിപ്പ്: അന്വേഷണം നേരിടുന്ന ബാങ്ക് ജീവനക്കാരെ പിരിച്ച് വിടുക. എ.കെ.എം അഷ്‌റഫ്

പുത്തിഗെ(www.mediavisionnews.in): മുഗു ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവായിട്ടും ആരോപണ വിധേയരായവര്‍ ജോലിയില്‍ തുടരുന്നത് ശരിയല്ലെന്നും അവരെ എത്രയും പെട്ടന്ന് പിരിച്ച് വിടണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു. വന്‍ അഴിമതി നടന്നു എന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നതോടെ ബാങ്ക്...

കണ്ണാടിപ്പാറയിൽ കഞ്ചാവ് വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതിന് വീട്ടമ്മയെ അക്രമിച്ചതായി പരാതി

കാസര്‍കോട്(www.mediavisionnews.in): കഞ്ചാവ് വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതിന് വീട്ടമ്മയെ അക്രമിച്ചതായി പരാതി. ഉപ്പള കണ്ണാടിപ്പാറയിലെ ബീവി സാറ (40)യാണ് അക്രമത്തിനിരയായത്. പരിക്കേറ്റ വീട്ടമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. വീടിന് സമീപം കഞ്ചാവ് വില്‍പന നടത്തുന്നത് സാറ എതിര്‍ത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഷാഫി എന്നയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി...

കാസർകോട്‌ ലോകസഭ മണ്ഡലത്തിൽ 300 കോടി രൂപയുടെ വികസന പദ്ധതികൾക്ക്‌ റെയിൽവെയുടെ അനുമതി

കാസർകോട്‌ (www.mediavisionnews.in):  കാസർകോട്‌ ലോകസഭ മണ്ഡലത്തിൽ 300 കോടി രൂപയുടെ വികസന പദ്ധതികൾക്ക്‌ റെയിൽവെയുടെ അനുമതി. ഈ പദ്ധതികളിൽ ഭൂരിഭാഗവും റെയിൽവെ മേൽപ്പാലമായതിനാൽ സംസ്ഥാന സർക്കാരിന്റെ വിഹിതവും ഇതിനൊപ്പം ലഭിക്കും. പകുതി തുകയാണ്‌ സംസ്ഥാനം നൽകേണ്ടത്‌. പി കരുണാകരൻ എംപിയുടെ ഇടപെടലിന്റെ ഫലമായി സംസ്ഥാനം ഈ തുക കിഫ്‌ബിയിൽ നിന്ന്‌ അനുവദിക്കാൻ  തീരുമാനിച്ചിട്ടുണ്ട്‌. പദ്ധതികളുടെ വിശദമായ റിപ്പോർട്ട്‌...

ബന്തിയോട് മള്ളങ്കയ്യിൽ ബാലപീഡനം; ഓട്ടോ ഡ്രൈവർക്കെതിരെ പരാതി

ബന്തിയോട് (www.mediavisionnews.in): മള്ളങ്കയ്യിലെ 10,12 വയസ് പ്രായമുള്ള ബധിര മൂക വിദ്യാർത്ഥി അടക്കം രണ്ട് വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ദിയോട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെ ചൈൽഡ്‌ലൈൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) കാസറഗോഡ് ജില്ലാ കമ്മിറ്റി ഇടപെട്ടു. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...

കെ.എം.സി.സിയുടെ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം: കുമ്പോൽ തങ്ങൾ

മൊഗ്രാൽ(www.mediavisionnews.in): ബൈത്തുൽ റഹ്മ ഉൾപ്പടെയുള്ള കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് തണലേകുന്നതാണന്നും ഇത്തരം മഹത്തരമായ കാര്യങ്ങൾ നടപ്പിലാക്കുന്നതിലൂടെ കെ.എം.സി.സി മാതൃകയാവുകയാണന്നും കുമ്പോൽ സയ്യിദ് കെ.എസ് ആറ്റകോയ തങ്ങൾ പറഞ്ഞു. ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുഴുവൻ പഞ്ചായത്തുകളിലും മർഹും പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നിർമിക്കുന്ന രണ്ടാമത്തെ കാരുണ്യ ഭവനത്തിന്റെ താകോൽദാനം...
- Advertisement -spot_img

Latest News

കേരളം വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിലേക്ക്: 2002-ന് ശേഷമുള്ളവർ രേഖനൽകണം, ബിഎൽഒമാർ വീട്ടിലെത്തും

തിരുവനന്തപുരം: ബിഹാറിൽ തുടക്കമിട്ട വോട്ടർപട്ടിക തീവ്ര പരിഷ്കരണം(എസ്‌ഐആർ) കേരളത്തിലും നടപ്പാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ ഇത് പൂർത്തിയാക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടികപുതുക്കൽ തുടങ്ങുമെന്ന് മുഖ്യതിരഞ്ഞെടുപ്പ്...
- Advertisement -spot_img