Saturday, September 13, 2025

Local News

നവംബര്‍ ഒന്ന് മുതല്‍ ജില്ലയിലെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

കാസര്‍കോട് (www.mediavisionnews.in): പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവും റോഡുകളുടെ തകര്‍ച്ചയും മൂലം സര്‍വ്വീസ് തുടര്‍ന്ന് പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നവംബര്‍ 1-ാം തീയ്യതി മുതല്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു. ഇതിന്റെ മുന്നോടിയായി ഒക്ടോബര്‍ 9-ാം തീയ്യതി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

പെട്രോൾ ഡീസൽ നികുതി കുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം: മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ഉപ്പള (www.mediavisionnews.in): ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് നിർബന്ധിതരായി കേന്ദ്ര സർക്കാരും, പെട്രോളിയം കമ്പനിയും പെട്രോളിനും ഡീസലിനും വില കുറച്ചിട്ടും, തൊടു ന്യായം പറഞ്ഞു വില കുറക്കാൻ തയ്യാറാവാത്ത ധന മന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും നിലപാട് അപലപനീയമാണെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സത്യൻ സി ഉപ്പളയും ജനറൽ സെക്രെട്ടറി ഓ.എം റഷീദും പറഞ്ഞു സംസ്ഥാനത്തിന് ലഭിക്കേണ്ടുന്ന നികുതി...

കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ട്ജമാഅത്ത് പ്രസിഡണ്ട് ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍

കുമ്പള(www.mediavisionnews.in):  തോട്ടത്തില്‍ കാട് വെട്ടാന്‍ പോയ ജമാഅത്ത് പ്രസിഡണ്ട് ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍. കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ട് മൂസ പള്ളത്തിമാറിനെ (75) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 ഓടെ സ്വന്തം തോട്ടത്തില്‍ കാട് വെട്ടുന്ന യന്ത്രവുമായി പോയ മൂസ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാൻസർ നിർണയ ക്യാമ്പ് എട്ട്, ഒൻപത് തിയതികളിൽ

മഞ്ചേശ്വരം(www.mediavisionnews.in): 2018-19 വാർഷിക പദ്ധതിയിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര കാൻസർ നിർണയ ക്യാമ്പ് എട്ട്, ഒൻപത് തിയതികളിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. കർണാടക കൃഷി മന്ത്രി എൻ.എച്ച് ശിവശങ്കര റെഡ്ഡി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനംചെയ്യും. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

കുമ്പളയിൽ ആർഎസ്എസ് ബിജെപി പ്രവർത്തകൻ സാഗറിന്റെ പീഡന ശ്രമത്തിൽ നിന്നും രക്ഷപെട്ട പെൺകുട്ടിക്ക് പഠിക്കാൻ സർക്കാർ സംരക്ഷണം കൊടുക്കണം: എം.എസ്.എഫ്

കുമ്പള(www.mediavisionnews.in): കോളേജ് വിദ്യാർത്ഥിനിയെ നിരന്തരമായി ഉപദ്രവിക്കുകയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത ആർഎസ്എസ് പ്രവർത്തകൻ സാഗറിന്റെ ബന്ധുക്കളുടെയും, സംഘപരിവാർകാരുടെയും ഭീഷണി മൂലം പെൺകുട്ടി പഠനം ഉപേക്ഷിച്ചിട്ടുണ്ട്, ആ പെൺകുട്ടിക്ക് തുടർ പഠനത്തിനുള്ള സംരക്ഷണം സർക്കാർ നൽകണമെന്നും, ആർഎസ്‌എസ് പ്രവർത്തകൻ സാഗറിനെ ഉടൻ പിടികൂടണമെന്നും, ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന പുറത്ത് കൊണ്ടു...

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർ.എസ്.എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യാത്തതിൽ മുസ്ലിം യുത്ത് ലീഗ്, എം.എസ്.എഫ് പ്രതിഷേധം

കുമ്പള(www.mediavisionnews.in): കോളേജ് വിദ്യാർത്ഥിനിയെ നിരന്തരമായി ഉപദ്രവിക്കുകയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ദേവീ നഗറിലെ സാഗറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുമ്പളയിൽ മുസ്ലിം യൂത്ത് ലീഗ് എം.എസ്എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റികളുടെ നേത്യത്വത്തിൽ കുമ്പള ടൗണിൽ പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ല ട്രഷറർ യുസഫ് ഉളുവാർ, മണ്ഡലം...

ഉപ്പള സ്‌കൂൾ വിദ്യാർഥികൾക്ക് ജേഴ്‌സി നൽകി എച്ച്.എൻ ക്ലബ് പ്രവർത്തകർ

ഉപ്പള(www.mediavisionnews.in): ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജി.എച്ച്.എസ്.എസ് ഉപ്പള സ്കുളിലെ വിദ്യാർത്ഥികൾക്ക് ജേഴ്‌സി നൽകി. സ്കുൾ തലത്തിൽ നിന്നും സബ്ജില്ല തലത്തിൽ മത്സരിക്കുന്ന മത്സരാർത്ഥികൾക്കാണ് ജേഴ്‌സി നൽകിയത്. ജേഴ്‌സി വിതരണം ഗോൾഡൻ അബ്ദുൽ ഖദർ ഹാജി മണ്ണംകുഴി സ്റ്റേഡിയത്തിൽ വെച്ച് ക്ലബ് പ്രസിഡൻറ് ഗോൾഡൻ അബ്ദുൽ റഹ്‌മാന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് കൈമാറി. ജനറൽ...

മംഗളൂരുവിൽ ഡിവൈഎഫ‌്ഐ നേതാവിനും സഹോദരനും പൊലീസ്‌ മർദനം

മംഗളൂരു (www.mediavisionnews.in):ആക്ഷേപിച്ചത‌് ചോദ്യം ചെയ‌്തതിന‌് ഡിവൈഎഫ്ഐ നേതാവിനെയും സഹോദരനെയും പൊലീസ് മർദിച്ചു. ഡിവൈഎഫ്ഐ ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റിയംഗം മൂഡബിദ്രിയിലെ റിയാസ് മൻതൂർ (28), സഹോദരൻ ഇർഷാദ് (18) എന്നിവരെയാണ് വേണൂർ പൊലീസ് മർദിച്ചത്‌. പരിക്കേറ്റ റിയാസ് മൂഡബിദ്രി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ‌്ച രാത്രിയാണ‌് സംഭവം. ബെൽത്തങ്ങാടിയിലെ ബന്ധു വീട്ടിലേക്ക് പോകവെ വഞ്ചിമഠത്തിനടുത്ത് പൊലീസ് ഇവരുടെ...

മൊഗ്രാൽ റഹ്മത്ത് നഗർ നടുപ്പളം റോഡ് ഉദ്ഘാടനം ചെയ്തു

മൊഗ്രാൽ(www.mediavisionnews.in):മഞ്ചേശ്വരം എം.എൽ.എ പി ബി അബ്ദുൽ റസാഖിന്റെ ശുപാർശ പ്രകാരം കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഇരുപത്തിയാറു ലക്ഷം രൂപ ചിലവൊഴിച്ച് ഹാർബർ എൻജിനിയറിംഗ് ഡിപാർട്ട്മെന്റിന് കീഴിൽ പണി കഴിപ്പിച്ച മൊഗ്രാൽ റഹ്മത്ത് നഗർ നടുപ്പളം കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പി.ബി അബ്ദുൽ റസാഖ് എം.എൽ.എ നിർവഹിച്ചു . കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി...

മണല്‍ കടത്തുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ 36 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

കാസര്‍കോട്(www.mediavisionnews.in): മണല്‍ കടത്തുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ എസ്ഐ ഉള്‍പ്പെടെ 36 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ശുപാര്‍ശ ചെയ്തു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പി പി ജ്യോതികുമാറാണ് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.  അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പില്‍ നിന്നും കണ്ണൂര്‍ റേഞ്ച് ഐജിക്ക് കൈമാറിയിട്ടുണ്ട്. മൂന്ന്...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img