Saturday, January 31, 2026

Local News

ബായാറിൽ കലാപം ഉണ്ടാകാൻ ആർ.എസ്.എസ് ശ്രമിക്കുന്നു ഡി.വൈ.എഫ്.ഐ

ബായാർ (www.mediavisionnews.in): സമാധാനത്തോടെ ജീവിക്കുന്ന പ്രദേശത്ത് കള്ള കഥകൾ പ്രചരിപ്പിച്ച് കലാപം ഉണ്ടാകാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ബായാർ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. രണ്ട് ദിവസം മുമ്പ് ആർ.എസ്.എസ് പ്രവർത്തകന്റെ കടക്ക് നേരെ ഉണ്ടായ സ്ഫോടനത്തെ ഡി.വൈ.എഫ്.ഐയുടെ തലയിൽ കെട്ടി വെക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ബായാർ പ്രദേശത്ത് മാസങ്ങളായി ഒരു സ്ഥലത്തിന്റെ വിഷയമായി ബന്ധപെട്ടു ആർ.എസ്.എസ്-ബിജെപി പ്രവർത്തകർ...

മഞ്ചേശ്വരം അസി.റജിസ്‌ട്രാർ ഓഫിസ് തുറന്നു

കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം അസി.റജിസ്‌ട്രാർ ഓഫിസ് പി.കരുണാകരൻ എംപി ഉദ്‌ഘാടനം ചെയ്തു. പി.ബി.അബ്ദുൽ റസാഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. അസി.റജിസ്‌ട്രാർ കെ.രാജഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ്, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.പുണ്ടരീകാക്ഷ, ജോയിന്റ് റജിസ്‌ട്രാർ വി.മുഹമ്മദ് നൗഷാദ്, പഞ്ചായത്ത് അംഗം രമേശ് ഭട്ട്, അസി.റജിസ്‌ട്രാർമാരായ കെ.മുരളീധരൻ, കെ.ജയചന്ദ്രൻ, ജില്ലാ ബാങ്ക് ജനറൽ മാനേജർ എ.അനിൽകുമാർ,...

അബൂബക്കർ സിദ്ദിഖ് കുടുംബസഹായ ഫണ്ട് വിതരണം ഇന്ന്

കാസർകോട്(www.mediavisionnews.in): ആർ.എസ്.എസ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. ഉപ്പള സോങ്കാൽ യൂണിറ്റ് കമ്മിറ്റി അംഗം അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറും. ബുധനാഴ്ച വൈകീട്ട് നാലിന് ഉപ്പളയിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തുക കൈമാറുക. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എം.എൽ.എ.,...

മാലിന്യം തള്ളുന്നതിനെതിരെ വ്യാപക പ്രതികരണം; ഒരാഴ്ചയ്ക്കകം നടപടി വേണമെന്ന് കലക്ടർ

കാസർകോട് (www.mediavisionnews.in): മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനുമെതിരെ വാട്സാപ്പിൽ കലക്ടർക്കു പരാതിപ്പെടാമെന്ന നിർദേശത്തിനു വ്യാപക പ്രതികരണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ലഭിച്ച പരാതികളിൽ കർശന നടപടിയെടുത്ത് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കലക്ടർ ഡോ.ഡി.സജിത്ബാബു നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാരോടു നിർദേശിച്ചു. നടപടികൾ: ബദിയടുക്ക പഞ്ചായത്തിൽ മീഞ്ചടുക്ക–ചെർക്കള–കല്ലടുക്ക റോഡിൽ കോഴി മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നു. പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കണം. പടന്നക്കാട്...

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ക്ലീൻ ഉപ്പള ക്യാമ്പയിനിന് തുടക്കമായി

ഉപ്പള(www.mediavisionnews.in): ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRPM) മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെയും, മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെയും നേതൃത്വതിൽ മഞ്ചേശ്വരം താലൂക്ക് ആസ്ഥാനമായ ഉപ്പള ടൗൺ വാർഡ് കേന്ദ്രികരിച്ച് മൂന്ന് മാസം നീണ്ടു നിൽക്കുന്ന ത്രൈമാസ "സീറോ വേസ്റ്റ് ഉപ്പള ടൗൺ വാർഡ് "എന്ന പരിപാടിയുടെ പ്രാരംഭ ഗൃഹ സന്ദർശന ബോധവത്കരണത്തിന് ഇന്ന് രാവിലെ ഉപ്പള...

സീറോ വേസ്റ്റ് മാലിന്യ മുക്ത പഞ്ചായത്ത് കര്‍മ പദ്ധതിക്ക് തുടക്കമായി

ഉപ്പള(www.mediavisionnews.in): സീറോ വേസ്റ്റ് മാലിന്യ മുക്ത പഞ്ചായത്ത് എന്ന സന്ദേശവുമായി മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നടപ്പിലാക്കുന്ന മൂന്ന് മാസത്തെ മാലിന്യ മുക്ത കര്‍മ പദ്ധതികള്‍ക്ക് തുടക്കമായി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും വാര്‍ഡുകള്‍ ശുചിയാക്കി നിലനിര്‍ത്തുന്നതിന് കര്‍മസേനകളും രൂപീകരിക്കും. വ്യാപാരി...

മഞ്ചേശ്വരത്ത് കടലിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരം(www.mediavisionnews.in):: മഞ്ചേശ്വരത്ത് കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പളഗേറ്റിലെ ലത്തീഫ്-സീനത്ത് ദമ്പതികളുടെ മകന്‍ ലായിസിന്റെ(18) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം ലഭിച്ചത്. കുഞ്ചത്തൂരിലെ മുത്തശ്ശിയുടെ വീട്ടിലാണ് ലായിസ് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു ലായിസ്. തുടർന്ന് ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. ഫയർ ഫോഴ്സും പോലീസുമെത്തി...

യു.എ.ഇ ഉപ്പള ഗേറ്റ് മീറ്റ് സീസൺ ടു നവംബർ 9 ന്

യു.എ.ഇ(www.mediavisionnews.in): കാസർഗോഡ് ജില്ലയിലെ ഉപ്പള ഗേറ്റ് നിവാസികളുടെ യു.എ.ഇ തല സംഗമം നവംബർ 9ന് പീറൽ പാർക് ഹോട്ടൽ അപ്പാർട്മെന്റിൽ നടക്കും. ഹൈലവൽ റിയൽ എസ്റ്റേറ്റ്, യു.എ.ഇ ഉപ്പള ഗേറ്റ് വാട്സാപ്പ് ഗ്രൂപ്, അൽ അമീർ കഫ്റ്റീരിയ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉപ്പള ഗേറ്റിലെ മസ്കത്തിലുള്ള വ്യവസായ പ്രമുഖർ സംബന്ധിക്കും. പ്രളയ ദുരന്തത്തിൽ ദിരിതം...

ഉപ്പളയിൽ വിവാഹ ഘോഷയാത്ര നടത്തിയത് മൃഗങ്ങളെ പോലും നാണിപ്പിക്കും വിധം

ഉപ്പള(www.mediavisionnews.in): ഉപ്പള ഗേറ്റിൽ നിന്നും പൈവളികയിലേക്കു നടന്ന വിവാഹ യാത്രയിൽ അരങ്ങേറിയത് മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങൾ. വരന്റെയും വീട്ടുകാരുടെയും വാക്ക് അവഗണിച്ചാണ് വരന്റെ കൂട്ടുകാർ രംഗം കൊഴുപ്പിച്ചത്. മണിക്കൂറുകളോളം റോഡ് ബ്ലോക് ചെയ്തും, കോലം കെട്ടി ആടിയുമാണ് കൂടെയുള്ളവർ പ്രദേശത്തുകാരുടെ സൽപ്പേരിനു കളങ്കം വരുത്തിയത്. സൈക്കിളിൽ പോകുന്നവനെ പോലും പിടിച്ചു നിർത്തി പിഴ...

ഉപ്പള ജനപ്രിയയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പള(www.mediavisionnews.in):  ഉപ്പള ജനപ്രിയയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയയിലെ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകന്‍ ഫയാസ് മൊയ്തീന്‍ (23) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി പത്തു മണിയോടെയാണ് വീട്ടിലെ ബെഡ്റൂമിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറിയമ്മയാണ് മാതാവ്. സഹോദരങ്ങൾ ആയിഷ, ഫഹദ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍...
- Advertisement -spot_img

Latest News

‘നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നു’; സി ജെ റോയിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു...
- Advertisement -spot_img