ഉപ്പള (www.mediavisionnews.in) നൂറുകണക്കിന് രോഗികളെത്തുന്ന മഞ്ചേശ്വരം താലൂക്ക് ആസ്പത്രിയില്‍ കിടത്തിച്ചികിത്സ നിര്‍ത്തി.ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് കിടത്തിച്ചികിത്സ നിര്‍ത്താനിടയാക്കിയതെന്ന് രോഗികള്‍ പറയുന്നു.
മംഗൽപ്പാടി, കുമ്പള, പൈവളിഗെ, പുത്തിഗെ മഞ്ചേശ്വരം തുടങ്ങിയ പഞ്ചായത്തുകളിൽനിന്ന് ചികിത്സയ്ക്കായി ഒട്ടേറെയാളുകളെത്തുന്നത് ഇവിടേയ്ക്കാണ്. നിലവില്‍ രണ്ട് ഡോക്ടര്‍മാരാണുള്ളത്.
എട്ട് ഡോക്ടർമാർ സേവനമനുഷ്ഠിച്ചിടത്താണ് ഇപ്പോൾ രണ്ടുപേർമാത്രം രോഗികളെ പരിശോധിക്കുന്നത്. മൂന്ന് ഡോക്ടർമർ ഉപരിപഠനത്തിനും രണ്ടുപേർ അവധിയിലുമാണ്. ഒരു...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയം സംസ്ഥാന നേതാക്കളെ ഏൽപ്പിച്ച് മറ്റ് ജോലികൾ ചെയ്തുതീർക്കുന്ന തിരക്കിലാണ് ജില്ലയിലെ പാർട്ടി നേതാക്കളും പ്രവർത്തകരും. എല്ലാവരും മഞ്ചേശ്വരത്തേക്ക് തമ്പടിക്കുന്നു.
ചുവർ ബുക്കുചെയ്യാനും ബൂത്തുതലത്തിൽ വോട്ട് കണക്കാക്കാനുമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സി.പി.എം. 140 പേരെയാണ് പുതുതായി നിയോഗിച്ചിരിക്കുന്നത്. ഇതിനുപുറമെ കേന്ദ്ര കമ്മിറ്റിയംഗം പി.കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ,...
ഉപ്പള: (www.mediavisionnews.in) എത്ര കാലമായി ഞങ്ങൾ ആഗ്രഹിക്കുന്നു മഞ്ചേശ്വരത്തുകാരൻ എം.എൽ.എയായി കാണാൻ. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുറിപ്പുകളാണ്. മുമ്പ് എങ്ങുമില്ലാത്ത ശക്തമായ പ്രദേശിക വാദങ്ങളാണ് ഇത്തവണ തുളുനാട്ടിൽ നിന്നുമുയരുന്നത്. എല്ലാ മുന്നണി പ്രവർത്തകർക്കും ഇതേ ആവശ്യം തന്നെയാണുള്ളത്. എന്തു തന്നെയായാലും സ്ഥാനാർത്ഥി നിർണയം എല്ലാമുന്നണികൾക്കും ഇപ്പോഴും കീറാമുട്ടി തന്നെ. സ്ഥാനാർത്ഥി പട്ടികയിൽ ഒന്നിലധികം പേരുകൾ...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം അവർ ലേഡി ഓഫ് മേഴ്‌സി ചർച്ച് ആക്രമനത്തിന്ന് പിന്നിൽ ബിജെപി നേതാക്കളുടെ കൈവശമുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മഞ്ചേശ്വരത്ത് വർഗ്ഗീയ വിഷം ചീറ്റി നാട്ടിൽ കലാപമുണ്ടാകാൻ സംഘപരിവാർ നേതാക്കളുടെ ശ്രമം മഞ്ചേശ്വരത്തെ പ്രബുദ്ധരായ ജനങ്ങൾ ചെറുത്ത്...
ഉപ്പള (www.mediavisionnews.in) : വസ്ത്ര വ്യാപാരങ്ങളുടെ പറുദീസയായ ഉപ്പളയിൽ മിന്ഹ ഫാബ്രിക് സ്പോട്ട് ഡിസൈനിങ് സ്റ്റുഡിയോ ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞുടുപ്പ് മുതൽ വിവാഹ വസ്ത്രങ്ങളുടെ കമനീയ ശേഖരം തന്നെ ഇവിടെ ലഭ്യമാണ്. മിന്ഹയുടെ അഞ്ചാമത്തെ ഷോറൂമാണ് ഉപ്പളയിൽ തുറന്നത്.
ലക്ഷുറി വെഡിങ്, ഹാൻഡ് വർക്ക് ലഹങ്കാസ്, ഹെവി...
മഞ്ചേശ്വരം (www.mediavisionnews.in) : എംഎല്‍എയായിരുന്നു പിബി അബ്ദുല്‍റസാഖിന്‍റെ മരണത്തിന് ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മഞ്ചേശ്വരത്ത് വീണ്ടും ഉപതിരിഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. യുഡിഎഫ് വിജയത്തിനെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു ബിജെപിയിലെ കെ സുരേന്ദ്രന്‍ കള്ളവോട്ട് ആരോപണം ഉന്നയിച്ച് ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിച്ചത് കാരണമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയത്.
പ്രഖ്യാപനം വൈകിയെങ്കിലും മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മുന്നണികളും...
വോർക്കാടി: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി വോർക്കാടി പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഹാരിസ് പാവൂർ...
കുമ്പള: (www.mediavisionnews.in) ദേശീയ പാതയിലെ കുഴിവെട്ടിക്കുന്നതിനിടെ ബൈക്കപകടത്തില്‍പ്പെട്ട് യുവാവ് ദാരുണമായി മരിക്കാനിടയായ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദികള്‍ നാഷണല്‍ ഹൈവേ അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസയും ജനറല്‍ സെക്രട്ടറി എം. അബ്ബാസും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മംഗളൂരു കോളജിലെ വിദ്യാര്‍ത്ഥിയായ കുബണൂര്‍ സ്വദേശി നവാഫ്...
കുമ്പള: (www.mediavisionnews.in) സെല്‍ഫി എടുക്കുന്നതിനിടെ സ്ത്രീകളുടെ ഫോട്ടോ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചു. ഇന്നലെ വൈകിട്ട് ആരിക്കാടിയില്‍ വെച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. ആരിക്കാടിയിലെ ഒരു വീട്ടിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗാള്‍ സ്വദേശികളായ രണ്ട് പേര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ച് സെല്‍ഫിയെടുത്തുവത്രെ....
ഉപ്പള: (www.mediavisionnews.in) ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് മീന്‍ ലോറി കയറി ദാരുണാന്ത്യം. കുബണൂർ സ്വാദേശി അബ്ദുൽ റഹ്‌മാൻ -നഫീസ ദമ്പതികളുടെ മകൻ കെ നവാഫാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഹൊസങ്കടി വാമഞ്ചൂർ ചെക്ക് പോസ്റ്റിനടുത്താണ് സംഭവം.
ഉപ്പളയിൽ നിന്നും മംഗലാപുരം കോളേജിലെക് പോവുകയായിരുന്ന നവാഫിന്റെ ബൈക്കിന് പിന്നിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...