Monday, November 17, 2025

Local News

എൽഡിഎഫ്‌ സ്ഥാനാർഥി എം ശങ്കർറൈ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കാസർകോട്‌ (www.mediavisionnews.in) : മഞ്ചേശ്വരം നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി എം ശങ്കർറൈ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്‌ച പകൽ 11ന്‌ വിദ്യാനഗറിലെ കലക്ടറേറ്റിൽ റിട്ടേണിങ്‌ ഓഫീസറായ ഡെപ്യൂട്ടി കലക്‌ടർ പ്രേമചന്ദ്രൻ മുമ്പാകെയാണ്‌ പത്രിക സമർപ്പിച്ചത്‌. സിപിഐ എം...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3490രൂപയും ഒരു പവന് 27,920 രൂപയുമാണ് ഇന്നത്തെ വില മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ പത്രിക സമര്‍പ്പിച്ചു

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മഞ്ചേശ്വരം ബി.ഡി.ഒ മുമ്പാകെയാണ് പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.പത്തര മണിയോടെ ഉപ്പള ലീഗ് ഓഫീസില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരോടൊപ്പം പുറപ്പെട്ട് മഞ്ചേശ്വരം ചര്‍ച്ച്...

രവീശ തന്ത്രിക്ക് വേണ്ടി കര്‍ണാടക മന്ത്രിമാരും എംഎല്‍എമാരും എംപി മാരേയും ഇറക്കും; മഞ്ചേശ്വരത്തെ ബിജെപി പ്രതിസന്ധിയില്‍ ആര്‍എസ്‌എസ് ഇടപെടുന്നു

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്ത് ബിജെപിയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രചരണ മേല്‍നോട്ടം ആര്‍എസ്‌എസ് ഏറ്റെടുക്കുന്നു. കര്‍ണാടകയിലെ ബിജെപി എംഎല്‍എ മാരേയും മന്ത്രിമാരേയും എംപി മാരേയും ഇറക്കിയുള്ള പ്രചരണമാണ് ആര്‍എസ്‌എസ് ആസൂത്രണം ചെയ്യുന്നത്. ഓരോ പഞ്ചായത്തിലും കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍എ മാരെ ഇറക്കി പ്രചരണം നടത്താനാണ് ആലോചന. വീഴ്ചകളില്‍ നേരിട്ട് ഇടപെടാനാണ്...

സ്ഥാനാര്‍ത്ഥിയെ ചൊല്ലി മഞ്ചേശ്വരത്ത് ബി.ജെ.പിയില്‍ പൊട്ടിത്തെറി; ജനറല്‍ സെക്രട്ടറിയെ തടഞ്ഞുവെച്ചു

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ഠാറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ബിജെപിയിൽ പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാർത്ഥിത്വം വഴി നിഷ്‍പക്ഷ വോട്ടുകൾ അകലുമെന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കൾ പങ്കു വയ്ക്കുന്നത്. പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല....

മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയെ മാറ്റിയത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദം മൂലമെന്ന് ബിജെപി

കാസറഗോഡ്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും, മുസ്‌ലിം ലീഗും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. മുഖ്യമന്ത്രിയും, ലീഗ് നേതാക്കളും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മുന്‍ എംഎല്‍എ സി.എച്ച് കുഞ്ഞമ്പുവിനെ ഒഴിവാക്കി എം.ശങ്കര്‍ റൈയെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആരോപണം . സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കാലതാമസം നേരിട്ടെങ്കിലും അതൊന്നും മഞ്ചേശ്വരത്തെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അര്‍എസ്എസിന്റെ...

മഞ്ചേശ്വരത്ത് പ്രചാരണം ചൂട് പിടിക്കുന്നു; തികഞ്ഞ ആത്മവിശ്വാസത്തില്‍ മുന്നണികള്‍

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രചാരണം ചൂട് പിടിക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റൈയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീനും മണ്ഡലത്തില്‍ പ്രചാരണം സജീവമാക്കി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടി എത്തുന്നതോടെ മത്സരം കനക്കും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍. പിന്നീട്...

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പ്: തോക്കുകൾ ഏൽപ്പിക്കണം

മഞ്ചേശ്വരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം നിയമസഭാമണ്ഡല പരിധിയിലെ ലൈസൻസുള്ള തോക്കുടമകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അംഗീകൃത ആംസ് ഡീലേഴ്‌സിനെയോ ഒക്ടോബർ 11-ന് ഉച്ചയ്ക്ക് മൂന്നിനകം തോക്ക് ഏൽപ്പിക്കണം. ഈ രശീത് കളക്ടറേറ്റ് ഡി സെക്ഷനിൽ നൽകണം. വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍...

വത്സന്‍ തില്ലങ്കേരിക്കായി ആര്‍.എസ്.എസ്,​ സുരേന്ദ്രനായി സമ്മര്‍ദ്ദം ചെലുത്തി ദേശീയ നേതൃത്വം: മഞ്ചേശ്വരത്തെ നീക്കങ്ങള്‍ ഇങ്ങനെ

കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശബരിമല പ്രക്ഷോഭത്തിലൂടെ കൂടുതല്‍ ശ്രദ്ധേയനായ കണ്ണൂരിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പേര് ആര്‍.എസ്.എസ് നിര്‍ദേശിച്ചതായി സൂചന. ആര്‍.എസ്.എസ് നീക്കം ഫലിച്ചാല്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാവും. ഇന്ന് രാവിലെ കുമ്പളയില്‍ ബി.ജെ.പി ജില്ലാ ഭാരവാഹികള്‍ യോഗം ചേര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉണ്ടായില്ല. ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍...

കൊടിയമ്മയിലെ ഇരുമ്പ് പാലം; ഭരണാനുമതി വൈകുന്നതിൽ യൂത്ത് ലീഗ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി

കുമ്പള: (www.mediavisionnews.in) കൊടിയമ്മ പാലം തകർന്നിടത്ത് ഇരുമ്പ് നടപ്പാലം നിർമ്മിക്കുന്നതിന് ഭരണാനുമതി ഉടൻ ലഭ്യമാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതേക അനുമതി വാങ്ങി പുതിയ പാലത്തിന്റെ ടെണ്ടർ നടപടി ഉടൻ പൂർത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ ശാഖാ കമ്മിറ്റി ജില്ലാ കലക്ടറെ കണ്ട് നിവേദനം നൽകി. കുമ്പള പഞ്ചായത്തിലെ കൊടിയമ്മ പാലം...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img