Sunday, November 16, 2025

Local News

ഉപതെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം നാളെ മൂന്ന് കേന്ദ്രങ്ങളിൽ

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിന്‌ ഒരുമാസത്തോളം നീണ്ടുനിന്ന ചൂടൻ പ്രചാരണം ശനിയാഴ്ച സമാപിക്കും. പ്രചാരണം ഔദ്യോഗികമായി അവസാനിക്കുന്ന കൊട്ടിക്കലാശം മഹാസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിനായി പോലീസ് മൂന്ന് മുന്നണികൾക്കും നിശ്ചിത സ്ഥലം നിർണയിച്ചുനൽകി. എൽ.ഡി.എഫിന് ഹൊസങ്കടിയിൽ ആനക്കാൽ റോഡ് ഭാഗത്തുനിന്ന്‌ ഹൊസങ്കടി സർക്കിൾ വരെയും എൻ.ഡി.എ.യ്ക്ക്‌ ഉപ്പള ഭാഗത്തുനിന്ന് ഹൊസങ്കടി സർക്കിൾ വരെയും യു.ഡി.എഫിന് തലപ്പാടി...

ഉപ്പളയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഉപ്പള (www.mediavisionnews.in) :ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി വിജയ്‌ നായ്‌ക്കി(44)നെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 15ന്‌ രാവിലെ ഉപ്പള ഗോള്‍ഡന്‍ ഗല്ലിയില്‍ വാടക ക്വാര്‍ട്ടേസില്‍ താമസിക്കുന്ന ചിക്ക മംഗ്‌ളൂരു ചിക്കംഗളയിലെ നാഗരാജനെ (35)യാണ്‌ പ്രതി കല്ലുകൊണ്ട്‌ തലക്ക്‌ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. ഗുരുതരപരിക്കേറ്റ നാഗരാജന്‍ മംഗളൂരു ആശുപത്രിയില്‍...

ശങ്കർ റൈ ജയിച്ചാൽ മഞ്ചേശ്വരം മാറും: പി കെ ശ്രീമതി

മഞ്ചേശ്വരം: (www.mediavisionnews.in)  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പെൻഷനടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തണമെങ്കിൽ ഇടതുപക്ഷ സ്ഥാനാർഥി എം ശങ്കർ റൈയെ വിജയിപ്പിക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ഒട്ടനവധി  ക്ഷേമപദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്‌. മുസ്ലിം ലീഗിനും കോൺഗ്രസിനും സ്വാധീനമുള്ള പ്രദേശങ്ങളിൽ ജനപ്രതിനിധികളും പഞ്ചായത്തും മുൻകൈ എടുക്കാത്തതിനാൽ ആയിരക്കണക്കിന്‌ പാവപ്പെട്ടവർക്കാണ്‌ ആനുകൂല്യങ്ങൾ...

എന്‍മകജെയിൽ ബി.ജെ.പി വിട്ട് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്; പാര്‍ട്ടി കോട്ടയിലെ തിരിച്ചടിയില്‍ ഭയന്ന് ബി.ജെ.പി

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രി കുണ്ടാറിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബി.ജെ.പിയില്‍ പൊട്ടിത്തെറി നടന്നിരുന്നു. ബി.ജെ.പി ജനറല്‍ സെക്രട്ടറി എല്‍. ഗണേഷിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുന്ന സ്ഥിതി വരെ ഉണ്ടായി. കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് ബി.ജെ.പി കമ്മറ്റികളാണ് അന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ രംഗത്ത് വന്നത്. നിക്ഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം അന്ന്...

ത്രികോണപ്പോരില്‍ മഞ്ചേശ്വരം: അട്ടിത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനവുമായി മുന്നണികള്‍

മഞ്ചേശ്വരം: (www.mediavisionnews.in) ആവേശമുണര്‍ത്തുന്ന ത്രികോണപ്പോരിന് പേരുകേട്ട മഞ്ചേശ്വരത്ത് ഇക്കുറിയും തീപ്പാറും പോരാട്ടമാണ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി അട്ടിത്തട്ടില്‍ കേന്ദ്രീകരിച്ചാണ് മൂന്ന് മുന്നണികളുടേയും പ്രവര്‍ത്തനം. അടിയൊഴുക്കിൽ ഹിന്ദു വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോയെന്ന് ബിജെപി ആശങ്കപ്പെടുമ്പോൾ, അപകടമൊഴിവാക്കാൻ പ്രാദേശിക പ്രശ്നങ്ങൾ പോലും ഓരോന്നായി തീർക്കുകയാണ് യുഡിഎഫ്. വോട്ട് വിഹിതം വർധിപ്പിച്ച് മാറിയ...

സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പാർട്ടിയിൽ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു; കുമ്പളയിൽ ആറ് സി.പി.എം പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു

കുമ്പള: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. കുമ്പള കൊയിപ്പാടിയിലെ ആറ് സി.പി.എം പ്രവർത്തകരാണ് ഇന്നലെ ബി.ജെ.പിയിൽ ചേർന്നത്. ഇത് സി.പി.എം നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് കുമ്പളയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ പങ്കെടുത്ത...

മഞ്ചേശ്വരത്ത് സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍: പി.കെ കുഞ്ഞാലിക്കുട്ടി

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരത്ത് സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍ കാരണമാകുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയെ തോല്‍പിക്കണമെന്ന ആഗ്രഹം ഉള്ള ആരും സി.പി.എമ്മിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉപ്പളയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേശ്വരത്ത് യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയാണുള്ളത്. മൂന്നാം...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3560 രൂപയും ഒരു പവന് 28,480 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

വിധിയെഴുത്തിന് ഇനി അഞ്ചു നാൾ; പ്രചാരണച്ചൂടിൽ മഞ്ചേശ്വരം

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു അഞ്ചു നാൾ മാത്രം. മഴയിലും തണുക്കാതെ പ്രചാരണം ആവേശച്ചൂടിലേക്ക്. മന്ത്രിമാരും ജനപ്രതിനിധികളും മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നു. കുടുംബ സംഗമങ്ങൾക്കു പുറമേ റാലികളും പൊതുയോഗങ്ങളും തുടങ്ങി. മന്ത്രിമാരായ ഇ.പി.ജയരാജൻ, ഇ.ചന്ദ്രശേഖരൻ, സിപിഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി, തേജ്വസി സൂര്യ...

കാസർകോട് – മംഗളുരു ദേശീയപാതയിൽ പാചകവാതക ലോറി മറിഞ്ഞു

കാസർകോട്: (www.mediavisionnews.in) കാസർകോട് - മംഗളുരു ദേശീയപാതയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകച്ചോർച്ചയുണ്ടായി. കാസർകോട് അടുക്കത്ത് ബയലിനടുത്ത് വച്ച് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പാചകവാതകവുമായി പോയ ബുള്ളറ്റ് ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിൽ നിന്ന് വാതകം ചോർന്നതിനാൽ അഗ്നിശമന സേന ഉടനെത്തി ചോർച്ച അടച്ചു. സമീപത്തെ കുടുംബങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്....
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img