ഉപ്പള: (www.mediavisionnews.in) മൂസോടി കടപ്പുറത്ത് വീണ്ടും കടല്‍ ക്ഷോഭം രൂക്ഷമായി. ഫ്രഞ്ച് പൗരന്റെ ഔട്ട് ഹൗസ് തകര്‍ന്നു. ഇന്നലെ രാവിലെ മുതലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കടല്‍ ക്ഷോഭം രൂക്ഷമായത്. മത്സ്യത്തൊഴിലാളി ഹസൈനാറിന്റെ വീട് അപകട ഭീഷണിയിലാണ്. രണ്ട് മാസം മുമ്പുണ്ടായ കടല്‍ ക്ഷോഭത്തില്‍ പത്തോളം വീടുകളും പള്ളിയും തകര്‍ന്നിരുന്നു. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു....
മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥി എം.ശങ്കർ റൈക്ക് കൂടുതൽ വോട്ടുകിട്ടിയത് സ്വന്തം ബൂത്തിൽ. പുത്തിഗെ പഞ്ചായത്തിൽപ്പെടുന്ന അംഗഡിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 165-ാം ബൂത്താണിത്. ഇവിടെ ആദ്യവോട്ടറായിരുന്നു ശങ്കർ റൈ. ആകെ 797 പേർ വോട്ടുചെയ്തപ്പോൾ ശങ്കർ റൈക്ക് 561 വോട്ടുകിട്ടി. പോൾചെയ്തതിൽ 70.38 ശതമാനം.
മണ്ഡലത്തിൽ വിജയംനേടിയ മുസ്‌ലിം ലീഗിലെ എം.സി.ഖമറുദ്ദീന് 209...
കാസര്‍കോട്: (www.mediavisionnews.in) കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ വേദി തര്‍ന്നു വീണു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് വേദിയും പന്തലും തകര്‍ന്നു വീണത്.
കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ അതി ശക്തമായ കാറ്റും മഴയും ഉണ്ട്. കൊളത്തൂരിലും ശക്തമായ കാറ്റും മഴയുമായിരുന്നു. ഇതിനിടെയാണ് വേദി തകര്‍ന്നുവീണത്. സദസ്സിനൊപ്പം തയ്യാറാക്കിയ പന്തലും ഇതിനോടൊപ്പം...
ഉപ്പള: (www.mediavisionnews.in) സഹോദരനൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന ബധിര വിദ്യാര്‍ത്ഥിനിയെ ശല്ല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ ഉപ്പള നയാബസാറിലാണ് സംഭവം. ഉപ്പള ബഡാജെയില്‍ നിന്നും ബസ് കയറിയ 18കാരിയായ ബധിര വിദ്യാര്‍ത്ഥിനിയെയാണ് ഒരു യുവാവ് ശല്ല്യം ചെയ്തത്.
ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ ഉപദ്രവിച്ചു വന്നിരുന്നതായാണ് പരാതി. ബസില്‍...
മഞ്ചേശ്വരം: (www.mediavisionnews.in) ജയമുറപ്പിച്ച് പോരിനിറങ്ങിയിട്ടും കനത്ത തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തിലാണ് മഞ്ചേശ്വരത്തെ ബിജെപി നേതൃത്വവും പ്രവർത്തകരും. അതേസമയം വിശ്വാസിയായി അവതരിപ്പിച്ച് ശങ്കർ റൈയെ കളത്തിലറിക്കി നടത്തിയ പരീക്ഷണം അമ്പേ പാളിയതിന്റെ അമ്പരപ്പിലാണ് ഇടതുപക്ഷം. യുഡിഎഫിനാകട്ടെ, ഐക്യം കൊണ്ട് മറ്റ് മണ്ഡലങ്ങൾക്ക് പാഠമാവുകയാണ് മഞ്ചേശ്വരം.
മുപ്പത് പേരുൾപ്പെടുന്ന വോട്ടർ ലിസ്റ്റിലെ പേജൊന്നിന് ഒരു ചുമതലക്കാരൻ എന്ന നിലയിലായിരുന്നു...
കാസർകോട് (www.mediavisionnews.in): ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്25 അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത് ബാബു അറിയിച്ചു. കലോത്സവങ്ങൾക്കും കായിക മേളയ്ക്കും മാറ്റമില്ല.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എംസി കമറുദ്ദീന് വിജയം. 7923 വോട്ടുകൾക്കാണ് കമറുദ്ദീൻ വിജയക്കൊടി നാട്ടിയത്. മഞ്ചേശ്വരം സ്വദേശിയായ ശങ്കർ റൈയെ കളത്തിലിറക്കിയിട്ടും മണ്ഡലം പിടിക്കാൻ ഇടതുപക്ഷത്തിനായില്ല.
ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് കണക്കുകൂട്ടലുകൾ സങ്കീർണമാണ്. 75.78 ശതമാനമാണ് മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ .55 ശതമാനത്തിന്റെ മാത്രം കുറവ്. യുഡിഎഫ് ഭരിക്കുന്ന വോർക്കാടി...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...