Local News

കൈലാഖ്, പുതിയ സ്‍കോഡ എസ്‍യുവിക്ക് കാസര്‍കോടുകാരൻ മുഹമ്മദ് സിയാദിട്ട പേര്;സമ്മാനം ഈ കാറിന്‍റെ ആദ്യ യൂണിറ്റ്!

കഴിഞ്ഞ ദിവസമാണ് സ്‌കോഡയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു എസ്.യു.വിയുടെ പേര് പ്രഖ്യാപിച്ചത്. കൈലാഖ് എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്.യു.വിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് ഒരു മാലയാളിക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കോഡ ഇന്ത്യ. കാസര്‍കോട് സ്വദേശിയായ ഹാഫിള് മുഹമ്മദ് സിയാദ് ആണ് സ്‌കോഡയുടെ ചെറു എസ്.യു.വിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ...

വീട്ടിൽനിന്ന് കവർന്ന സാധനങ്ങൾ റോഡരികിൽ വിൽപ്പന; ഉപ്പളയിൽ യുവാവ് അറസ്റ്റിൽ

ഉപ്പള : വീട്ടിൽനിന്ന് കവർന്ന സാധനങ്ങൾ റോഡരികിൽ വിൽപ്പന നടത്തവെ യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പെരിങ്കടിയിലെ ഇക്ബാലി(38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മംഗൽപ്പാടിയിലെ നിർമാണം നടക്കുന്ന വീടിന്റെ സ്വിച്ചുകളും ബൾബുകളും മറ്റു ഇലക്ട്രിക്കൽ സാധനങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. 50,000 രൂപ വിലവരുന്ന സാധനങ്ങളാണ് കവർന്നത്. ഇവ ഉപ്പള കൈക്കമ്പയ്ക്ക് സമീപം...

ഉപ്പളയിലെ രൂക്ഷമായ ഗതാഗത കുരുക്ക്: എകെഎം അഷ്‌റഫ് എംഎൽഎ ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗം വിളിച്ചു

ഉപ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയിലെ ഫ്‌ളൈ ഓവർ നിർമ്മാണം മൂലം ടൗണിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാവുന്നതിന് പരിഹാരം കാണാൻ എകെഎം അഷ്‌റഫ് എംഎൽഎ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി, ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ, പോലീസ്, ആർടിഒ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവരെ ഉൾക്കൊള്ളിച്ച് ആഗസ്റ്റ് 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്...

ഉപ്പളയിൽ ഗതാഗത തടസ്സം രൂക്ഷം; പൊറുതിമുട്ടി വിദ്യാർത്ഥികളും രോഗികളും

കാസര്‍കോട്: ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പുമുട്ടി ഉപ്പള. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും, തടസ്സപ്പെടുത്തിയുമാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള ദേശീയപാത നിര്‍മ്മാണമെന്നാണ് പരക്കെ ആക്ഷേപം. ഇതിനെതിരെ സന്നദ്ധ സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും വലിയ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗണ്‍ കടന്ന് കിട്ടാന്‍ എടുക്കുന്ന സമയം രണ്ടു മണിക്കൂറിലേറെയാണ്....

പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷിറിയയിലെ ആറുവയസുകാരി മരിച്ചു

കാസര്‍കോട്: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-ഹഫ്‌സ ദമ്പതികളുടെ മകള്‍ ഫാത്തിമ(6) ആണ് മരിച്ചത്. ഉപ്പള എ.ജെ.ഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ പനിമൂര്‍ച്ഛിക്കുകയും സംസാരിക്കാന്‍ പറ്റാതാവുകയും ചെയ്തതോടെയാണ് പരിയാരം മെഡിക്കല്‍...

കാസര്‍കോട്ടും ബി.എസ്.എന്‍.എല്‍. 4ജി, എട്ട് ടവറുകള്‍ തുടങ്ങി രണ്ടാം ഘട്ടത്തില്‍ 20 എണ്ണം കൂടി

കാസര്‍കോട്: ജില്ലയിലുടനീളം 4ജി കണക്ടിവിറ്റി എത്തിക്കാനൊരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. ആദ്യഘട്ടത്തില്‍ എട്ട് ടവറുകളുടെ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് ടെലിഫോണ്‍ എക്‌സ്ചേഞ്ച്, തളങ്കര, കാസര്‍കോട് ഫോര്‍ട്ട്, വിദ്യാനഗര്‍, നുള്ളിപ്പാടി, കളനാട്, സൗത്ത് കളനാട്, ചെമ്മനാട് എന്നീ ഭാഗങ്ങളിലാണ് 4ജി സേവനം പൂര്‍ണസജ്ജമായത്. രണ്ടാംഘട്ടത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 20 ടവറുകള്‍ ഒരുങ്ങും. ഇതിന്റെ നിര്‍മാണം...

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; 2.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കാസർഗോഡ് സ്വദേശികളടക്കം 4 പേർ മംഗ്ളൂരുവില്‍ അറസ്റ്റിൽ

കാസര്‍കോട്: ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകളുമായി നാലു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. ചെര്‍ക്കളയിലെ ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ, കുണിയ, ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (58), കര്‍ണ്ണാടക, പുത്തൂര്‍...

ഉപ്പളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു

മഞ്ചേശ്വരം: ഇരുനില വീടിന്റെ മുകളിലേക്ക് ചാഞ്ഞുകിടന്ന തെങ്ങോല വലിച്ചു മാറ്റുന്നതിനിടയില്‍ യുവാവ് വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപത്തെ മഞ്ജുനാഥ നിലയത്തില്‍ രാമചന്ദ്രയുടെ മകന്‍ ആര്‍. യശ്വന്ത് (23)ആണ് മരിച്ചത്. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഉപ്പളയിലെ പെട്രോള്‍ പമ്പിലെ രാത്രികാല ജീവനക്കാരനാണ് യശ്വന്ത്....

കാസര്‍കോട് 5.970 കിലോ കഞ്ചാവുമായി പൈവളിഗെ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ട് വന്‍ കഞ്ചാവ് വേട്ട. 5.970 കിലോ കഞ്ചാവുമായി ബായിക്കട്ട സ്വദേശി അറസ്റ്റില്‍. പൈവളിഗെ, ബായിക്കട്ട, മഞ്ചക്കോട്ടെ അരുണ്‍ കുമാറി(27)നെയാണ് റെയില്‍വെ എസ്.ഐ രജികുമാറും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു അരുണ്‍ കുമാറെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്...

കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വാദം പൂർത്തിയായി

കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് തള്ളണമെന്ന ഹരജിയിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. കേസ് വിധിപറയാനായി 29ലേക്ക് മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമാണ് കേസ്....
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img