Thursday, January 22, 2026

Local News

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധം: സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച്‌ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്: ഐസിയുവില്‍ അതിക്രമിച്ചു കയറി, അറ്റന്‍ഡര്‍മാരെ മര്‍ദിച്ചു

മംഗലൂരു: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിനിടെ, സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച്‌ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റെയും പ്രതിഷേധക്കാരുടെ പിന്നാലെ പൊലീസുകാര്‍ ഓടുന്നതിന്റെയും നടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു. മംഗലൂരുവിലെ ഹൈലാന്‍ഡ് ആശുപത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയുടെ ലോബിയില്‍...

ദേശീയ പൗരത്വ പട്ടിക ഉടന്‍ തയ്യാറാക്കില്ലെന്ന് മന്ത്രി; നിലപാടില്‍ അയവ് വരുത്തി കേന്ദ്രം

ദില്ലി: (www.mediavisionnews.in) ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ദേശീയ പൗരത്വ പട്ടിത തയ്യാറാക്കാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് അക്രമികളൊഴികെ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെയുള്ള...

9.57 ലക്ഷം രൂപയുടെ സ്വർണവുമായി ഉപ്പള സ്വദേശി മംഗളൂരുവിൽ വിമാനത്താവളത്തിൽ പിടിയിൽ

മംഗളൂരു: (www.mediavisionnews.in) കള്ളക്കടത്ത് സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് ഉപ്പള നൂറിയ മൻസിലിൽ അബ്ദുൾ റഷീദിനെയാണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടിയത്. 9.57 ലക്ഷം രൂപ വില വരുന്ന 247.7 ഗ്രാം (30.96 പവൻ) തൂക്കമുള്ള 2 സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളിൽ നിന്നു പിടികൂടിയത്. ചൊവ്വ വൈകിട്ട് 5.50നു ദുബായിൽ നിന്നുള്ള...

മംഗളൂരു കനത്ത പോലീസ് നിയന്ത്രണത്തിൽ: മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മംഗളൂരു: (www.mediavisionnews.in) പൗരത്വനിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ്...

ഉപ്പളയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഉപ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിനിടെ ഉപ്പളയിൽ കല്ലേറ്. ഉപ്പള ഗേറ്റ് ഹൊസങ്കടിക്കിടയിൽ കെഎസ്ആർടിസി ബസിന് നേരെയാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് സ്വാദേശി ഷിബുവിനാണ് പരിക്കേറ്റത്. ബൈക്കിൽ വന്ന രണ്ട് പേരാണ് കല്ലെറിഞ്ഞത്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. മീഡിയവിഷൻ ന്യൂസ്...

പൗരത്വ ഭേദഗതി: യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി നാളെ

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയത്തിനെതിരെ നാളെ 20 / 12/ 2019 വെള്ളിയാഴ്ച പ്രതിഷേധ റാലി സംഘടിപ്പിക്കും. വൈകുന്നേരം 6.30 ന് കൈകമ്പ മുതൽ ഉപ്പള വരെയാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...

പൗരത്വ ഭേദഗതി നിയമം: മംഗലാപുരത്ത്‌ പ്രതിഷേധക്കാർക്ക്‌ നേരെ വെടിവെപ്പ്‌; രണ്ട്‌ പേർ കൊല്ലപ്പെട്ടു

മംഗലാപുരം (www.mediavisionnews.in) : മംഗലാപുരത്ത്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ്‌ വെടിവെപ്പ്. വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി വാർത്താഭാരതി റിപ്പോർട്ട്‌ ചെയ്യുന്നു. ‌നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണ് ആയിരക്കണക്കിനാളുകള്‍ മംഗലാപുരം നഗരത്തിൽ പ്രതിഷേധിച്ചത്. ഇവർക്ക്‌ നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടർന്ന് വെടിവെപ്പ്‌ നടത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. മുൻ മേയർ അഷ്‌റഫ്‌ ഉൾപ്പെടെ നിരവധി പേരുടെ നിലഗുരുതരമായി തുടരുന്നതായാണു വിവരം.ബന്ദർ,...

ഉപ്പള മുത്തലിബ് വധം: സാക്ഷിവിസ്താരം പൂർത്തിയായി

കാസർകോട്: (www.mediavisionnews.in) ഉപ്പള മണ്ണംകുഴിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മുത്തലിബിനെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷിവിസ്താരം കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി ടി.കെ.നിർമല മുമ്പാകെ പൂർത്തിയായി. 2013 ഒക്ടോബർ 24-ന് രാത്രി പതിനൊന്നോടെ ഉപ്പള മണ്ണംകുഴിയിലെ ക്വാർട്ടേഴ്‌സിന്‌ മുന്നിൽെവച്ച് കാറോടിച്ചുവരികയായിരുന്ന മുത്തലിബിനെ കാലിയ റഫീഖ്, ഷംസുദ്ദീൻ എന്നിവർ വാൾകൊണ്ട് വെട്ടിയും വെടിവെച്ചും...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗലാപുരം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച്ച രാത്രി ഒന്‍പത് മണി മുതൽ വെള്ളിയാഴ്‍ച രാത്രി 12 മണി വരെ മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാർത്ഥി പ്രതിഷേധം തമിഴ്നാട്ടിൽ വ്യാപകമാകുകയാണ്. മദ്രാസ് സർവ്വകലാശാലയ്ക്ക് പുറമെ...

മഞ്ചേശ്വരം ചെക്പോസ്റ്റിൽ 13 കിലോ വെള്ളി ആഭരണങ്ങളുമായി ഒരാൾ പിടിയിൽ

മഞ്ചേശ്വര :(www.mediavisionnews.in) രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന 13 കിലോ വെള്ളി ആഭരണങ്ങൾ പിടികൂടി. മഞ്ചേശ്വരം ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വെള്ളി ആഭരണങ്ങൾ കണ്ടെത്തിയത്. രാജസ്ഥാന്‍ സ്വദേശി തരുൺ ടാമാണ് വെള്ളി ആഭരണങ്ങളുമായി പിടിയിലായത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കർണാടക കെഎസ്ആർടിസി ബസിൽ ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img