Friday, November 14, 2025

Local News

പൗരത്വ ഭേദഗതി ബിൽ: സെറ്റ്കോ പ്രതിഷേധ പ്രകടനം നടത്തി

കാസറഗോഡ്: (www.mediavisionnews.in) രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ 'പൗരത്വം ജന്മാവകാശം' എന്ന മുദ്രാവാക്യം ഉയർത്തി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേർസ് കോൺഫെഡറേഷൻ (സെറ്റ്കോ) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്...

പൗരത്വ ബില്ലിനെതിരെ യൂത്ത് ലീഗ് പെർള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

പെർള: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ പൗരത്വ ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ് എൻമകജെ പഞ്ചായത്ത് കമ്മിറ്റി പെർള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഹക്കീം ഖണ്ടിഗെ, അൻസാർ പെർള, അഷ്റഫ് അമേക്കള, റസാഖ് മൂലെ, കരീം മർത്യ, ഷരീഫ് എ.കെ, സിദ്ധീഖ് ഖണ്ടിഗെ, സിദ്ധീഖ് വളമുഗർ, അലി കണ്ടൽ, ഹമീദ് എ.കെ...

മംഗളൂരുവിൽ കർഫ്യൂ ലംഘിച്ച്, അറസ്റ്റ് വരിച്ച മുൻ മന്ത്രി ബിനോയ് വിശ്വത്തിന് അഭിവാദ്യം അർപിച്ച് മുസ്ലിം ലീഗ് നേതാകൾ

മഞ്ചേശ്വരം: (www.mediavisionnews.in) മംഗലാപുരം പട്ടണത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.സി ഓഫീസിന് മുമ്പിൽ പ്രതിഷേധം നടത്തിയവരെ വെടിവെച്ച് കൊല്ലുകയും സത്യാവസ്ഥ റിപ്പോർട്ട് ച്ചെയ്യാൻ എത്തിയ മലയാള മാധ്യമ പ്രവർത്തകരെ കള്ളാരോപണം നടത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത യദ്യൂരപ്പ സർക്കാറിന്റെ പോലീസ് രാജിനെതിരെ കർഫ്യൂ ലംഘിച്ച് പ്രതിഷേധിച്ച മുൻ മന്ത്രി ബിനോയ് വിശ്വത്തിനെ മംഗലാപുരം പോലീസ്...

മംഗളൂരു പൊലീസ് വെടിവയ്പ്പ്, മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; രണ്ടിലും അന്വേഷണം പ്രഖ്യാപിച്ചു

മംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വെടിവയ്പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ മംഗളൂരുവിൽ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കും. മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു. ഇന്ന് വൈകിട്ട് മൂന്ന് മുതൽ...

കര്‍ഫ്യൂ ലംഘിച്ചു, ബിനോയ് വിശ്വം മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയില്‍

മംഗളൂരു: (www.mediavisionnews.in) സിപിഐ നേതാവ് ബിനോയ് വിശ്വത്തെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ കര്‍ഫ്യൂ ലംഘിച്ചതിനാണ് അറസ്റ്റ്. കര്‍ഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ ബിനോയ് വിശ്വം ട്രയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയിരുന്നു. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള...

കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തലപ്പാടിയില്‍ തടഞ്ഞ് കര്‍ണാടക പൊലീസ്; ബസുകളും അതിർത്തിവരെ

മംഗളൂരു: (www.mediavisionnews.in) മംഗളൂരുവിലേക്കുള്ള കേരള വാഹനങ്ങള്‍ക്ക് ഇന്നും അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണടാക പൊലീസ്. കര്‍ശന പരിശോധനയ്ക്കുശേഷം കാറും ഇരുചക്രവാഹനങ്ങളും കടത്തിവിടുന്നുണ്ട്. എന്നാല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുളള വലിയ വാഹനങ്ങളെല്ലാം തലപ്പാടിയില്‍ തടയുന്നു. കേരളത്തില്‍നിന്നുള്ള ബസുകളും അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. എന്നാല്‍ കര്‍ണാടകയില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ പൊലീസ്...

പൗരത്വ ഭേദഗതി ബില്ലിനെതിരെ വിദ്യാർത്ഥി പ്രധിഷേധം ശക്തമാവുന്നു; ഐക്യദാർഢ്യവുമായി വിവേകാനന്ദ കോളേജ് വിദ്യാർത്ഥികൾ

കാസർകോട്: (www.mediavisionnews.in) രാജ്യം ഒട്ടാകെ തെരുവിലിറങ്ങി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ കയ്യേറ്റം ചെയ്യുന്ന ഹേമാൻമാർക്കും എൻആർസി അനുകൂലികൾക്കും താക്കീതായി വിവേകാനന്ദ കോർപ്പറേറ്റ് കോളേജ് വിദ്യാർത്ഥികൾ പ്രധിഷേധം പരിപാടി സംഘടിപ്പിച്ചു. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് വിദ്യാഭ്യാസം ഇല്ലത്തതിനാലാണ്, ഇതിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോൾ ഇവർ ഭയപ്പെടുന്നുവെന്നും വിദ്യാർത്ഥികൾചൂണ്ടിക്കട്ടി. നിയമം പിൻവലിക്കുന്നത്...

അണിനിരന്നത് ആയിരങ്ങൾ; മൊഗ്രാൽ പൗരാവലിയുടെ റാലിയിൽ പ്രതിഷേധമിരമ്പി

മൊഗ്രാൽ: (www.mediavisionnews.in) രാഷ്ട്രീയവും മതവും സംഘടനാ ചേരിതിരിവും മറന്ന് മൊഗ്രാലുകാർ പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധജ്വാല തീർത്തപ്പോൾ ഇശൽ ഗ്രാമത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഗമത്തിനാണ് നാട് സാക്ഷിയായത്. 'പൗരത്വം ജന്മാവകാശം' എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധ റാലിയിൽ മൊഗ്രാലിലെ വിവിധ ജമാഅത്ത് ശാഖകളിൽ നിന്നായി പ്ലക്കാർഡ് ഏന്തിയ രണ്ടായിരത്തിൽ പരം പൗരന്മാരാണ് പങ്കാളികളായത്. ഭരണഘടന അനുശാസിക്കുന്ന...

മംഗളൂരുവിൽ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലിസ് നടപടിയിൽ കുമ്പള പ്രസ് ഫോറം പ്രതിഷേധിച്ചു

കുമ്പള: (www.mediavisionnews.in) സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടഞ്ഞ് കർണാടകയിൽ മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലിസ് നടപടിയിൽ കുമ്പള പ്രസ് ഫോറം പ്രതിഷേധിച്ചു. പിറന്ന മണ്ണിൽ ജീവിക്കുന്നതിന് ജനങ്ങൾ നടത്തുന്ന അതിജീവനത്തിന്റെ പ്രക്ഷോഭത്തെ അക്രമത്തിലൂടെ അടിച്ചമർത്തുന്ന കർണാടക പൊലിസിന്റെയും ബി.ജെ.പി ഭരണകൂടത്തിന്റെയും കിരാത യത്നങ്ങളെ ജനസമക്ഷം എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമ...

കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു; കടുത്ത മാനസിക പീഡനം നേരിട്ടെന്ന് റിപ്പോര്‍ട്ടര്‍

മംഗളൂരു (www.mediavisionnews.in) : മംഗ്‌ളൂരുവില്‍ കസ്റ്റഡിയില്‍ എടുത്ത മാധ്യമ പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചു. അതിര്‍ത്തി പ്രദേശമായ തലപ്പാടിയിലാണ് ഇവരെ എത്തിച്ചത്. ഏഴര മണിക്കൂറിന് ശേഷമാണ് ഇവരെ കസ്റ്റഡിയില്‍ നിന്നും വിടുന്നത്. ഇന്ന് രാവിലെ 8:30തോടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ മംഗ്‌ളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏഷ്യാനെറ്റ്, 24 ന്യൂസ്, ന്യൂസ് 18, മീഡിയ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ മാധ്യമ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img