Friday, November 14, 2025

Local News

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ചത് ജോലി നിഷേധിച്ചതിന്; ബോംബ് നിര്‍മ്മാണം യൂട്യൂബ് നോക്കി പഠിച്ചു, ഉണ്ടാക്കാന്‍ ഒരു വര്‍ഷം എടുത്തെന്നും പ്രതി

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ കാരണം ജോലി നിഷേധിച്ചതിനുള്ള പ്രതികാരമെന്ന് പ്രതി ആദിത്യ റാവു. ഇയാള്‍ ഇന്ന് രാവിലെയാണ് കര്‍ണാടക പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തി കീഴടങ്ങിയത്. മണിപ്പാല്‍ സ്വദേശിയായ ഇയാള്‍ എന്‍ജിനീയറിംഗ്- എംബിഎ ബിരുദധാരിയാണ്. വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി അപേക്ഷിച്ചെങ്കിലും ജോലി ലഭിച്ചില്ല. ഇതിന്റെ പ്രതികാരമായാണ് വിമാനത്താവളത്തില്‍ ബോംബ് വെച്ചതെന്നാണ് ആദിത്യ റാവു...

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാൾ കീഴടങ്ങി

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ചെന്ന് കരുതുന്നയാള്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരി ആണ് പ്രതി. ഇയാൾക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ തുളു ഭാഷയിലാണ് സംസാരിച്ചിരുന്നതെന്ന് ഇയാളെ വിമാനത്താവളത്തിലെത്തിച്ച...

മംഗളൂരുവില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: ജനകീയ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മംഗളൂരു (www.mediavisionnews.in): പൗരത്വ ഭേദഗതി ബില്‍ പ്രതിഷേധത്തിനിടെ മംഗളൂരുവിലുണ്ടായ സംഘര്‍ഷവും പൊലിസ് വെടിവെപ്പും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധമായി അന്വേഷണം നടത്തിയ ജനതാ ന്യായാലയ സംഘമാണ് 32 പേജുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. സുപ്രിം കോടതി റിട്ട: ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തില്‍ കര്‍ണാടക ഹൈക്കോടതി ഗവ.അഭിഭാഷകന്‍ വി.ടി.വെങ്കടേഷ്, മുതിര്‍ന്ന...

വിമാനത്താവളത്തില്‍ ബോംബ് വച്ച അജ്ഞാതന്‍റെ കൈവശം മറ്റൊരു ബാഗ്? മംഗളൂരുവില്‍ അതീവ ജാഗ്രത

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തിൽനിന്നും സ്ഫോടക വസ്തു എത്തിച്ചയാളുടെ കൈവശം മറ്റൊരു ബാഗു കൂടിയുണ്ടെന്ന് മൊഴി. പ്രതിയെന്ന് സംശയിക്കുന്ന ആൾ തുളു ഭാഷയിലാണ് സംസാരിച്ചിരുന്നതെന്നും ഇയാളെ വിമാനത്താവളത്തിലെത്തിച്ച ഓട്ടോ ഡ്രൈവർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതേ തുടര്‍ന്ന് കർണാടകയിൽ പൊലീസ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സ്ഫോടക വസ്തുവുമായെത്തിയ ആളെ മംഗളൂരു ബജ്പെ വിമാനത്താവളത്തിലെത്തിച്ചെന്ന...

പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി യോഗം; ഉപ്പളയിൽ കടകളടച്ചും നഗരത്തില്‍ നിന്നുമാറിയും നാട്ടുകാര്‍

ഉപ്പള: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രചാരണ പരിപാടി ഉപ്പളയിൽ നാട്ടുകാര്‍ ബഹിഷ്കരിച്ചു. യോഗം ആരംഭിക്കുന്നതിന് മുന്‍പേ കടകളടച്ച് വ്യാപാരികള്‍ സ്ഥലം വിട്ടു. ഇതോടെ പരിപാടി കേള്‍ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരല്ലാതെ മറ്റാരും സ്ഥലത്ത് ഇല്ലാതായി. ബി.ജെ.പിയുടെ യോഗം ആരംഭിക്കുന്നതിന് മുന്നേ തന്നെ ഉപ്പളയിലെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ചും ഓട്ടോ ടാക്സി നിരത്തിലിറക്കാതിരിക്കുകയും...

തീരദേശ നിയമ ലംഘനം വീടുകൾ: ലിസ്റ്റിൽ ഉൾപ്പെട്ടവർ ആശങ്കപ്പെടേണ്ടതില്ല – എം.സി ഖമറുദ്ധീൻ എം.എൽ.എ

ഉപ്പള: (www.mediavisionnews.in) തീരദേശ പരിപാലന നിയമം ലംഘിച്ചു വീടു വെച്ചവരുടെ ലിസ്റ്റിൽ മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി വീടുകൾ ഉൾപെട്ടതിനാൽ വിശമത്തിലായവർ ആശങ്കപ്പെടേണ്ടതില്ലെന്ന് മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൽ. തീരദേശ നിയമം നിലവിൽ വന്ന 1996 ന് മുൻപുള്ളതും 60 വർഷത്തിലേറെ പഴക്കമുള്ള വീടുകൾ പോലും ലിസ്റ്റിൽ വന്നതടക്കം നിരവധി അപാകതകൾ ലിസ്റ്റിലുണ്ട്. ആയതിനാൽ ആവശ്യമായ ഇടപെടൽ നടത്തി...

വൊർക്കാടിയിൽ മാതാവിനെയും മക്കളെയും വീട്ടിൽ കയറി അക്രമിച്ചതായി പരാതി

കുമ്പള: (www.mediavisionnews.in) മാതാവിനെയും മക്കളെയും വീട്ടിൽ കയറി അക്രമിച്ചതായി പരാതി. മഞ്ചേശ്വരം വൊർക്കാടിയിലെ പുരുഷൻകോടി പാടി ഹൗസിൽ താമസിക്കുന്ന ജമീല, മകൻ ഇല്യാസ്, പഞ്ചവയസുകാരിയായ മകൾ എന്നിവരെയാണ് ആക്രമിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അഞ്ചോളം വരുന്ന ഗുണ്ടകൾ വീട്ടിൽ കയറി ആക്രമിക്കുകയും, അമ്മയെയും മകനെയും മാരകമായി പരിക്കേൽപിക്കുകയുമായിരുന്നുവെന്ന് ഇവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്താസമ്മേളനത്തിൽ...

അധ്യാപികയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; കൊലപാതകമെന്ന് ബന്ധുക്കൾ; പ്രതിഷേധം

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം സ്വദേശിനിയായ അധ്യാപികയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും മഞ്ചേശ്വരം സി.ഐ വ്യക്തമാക്കി. ഇതിനിടെ രൂപശ്രീയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധവും നടന്നു. മഞ്ചേശ്വരം മിയാപദവ് എച്ച്എസ്എസിലെ രൂപശ്രീയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍...

മംഗളൂരുവിലെ ആക്രമണത്തിന്റെ പേരില്‍ 1800 മലയാളികള്‍ക്ക് നോട്ടീസ്; സംഭവമറിയില്ലെന്ന് ഡിജിപി; നടപടി ആഭ്യന്തര മന്ത്രിയുടെ പ്രത്യേക ശുപാര്‍ശയെ തുടര്‍ന്ന്

മംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട് 1800ഓളം മലയാളികള്‍ക്ക് എതിരെ നോട്ടീസ് അയച്ചത് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെയുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരം. സംഭവത്തെ കുറിച്ച്‌ അറിയില്ലെന്നാണ് കര്‍ണാടക ഡിജിപി നിലാമണി രാജുവിന്റെ മറുപടി. മലയാളികള്‍ക്ക് നോട്ടീസ് ലഭിച്ച സംഭവം ജനപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും കര്‍ണാടക ഡിജിപിയെ...

മംഗളൂരു പോലീസിന്റെ നോട്ടീസ് കിട്ടിയവരിൽ ഏറെയും കാസർകോട്ടെ മത്സ്യത്തൊഴിലാളികൾ

കാസര്‍കോട്: (www.mediavisionnews.in) മംഗളൂരു വെടിവെപ്പുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മംഗളൂരു പോലീസിന്റെ നോട്ടീസ് കിട്ടയവരില്‍ അധികവും കാസര്‍കോട്ടുകാര്‍. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഇവരില്‍ ഏറെപ്പേരും പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ്. വര്‍ഷങ്ങളായി ദിവസേന മംഗളൂരുവില്‍നിന്ന് മത്സ്യം വാങ്ങി കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ വിറ്റുവരുന്ന ഇവര്‍ പൗരത്വനിയമവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ ഡിസംബര്‍ 19-ന് രാവിലെ മംഗളൂരുവില്‍ മത്സ്യം വാങ്ങാന്‍...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img