Friday, September 19, 2025

Local News

കാസർകോട്​ സ്വദേശിനിയുടെ കൊല; സയനൈഡ് മോഹനന് 20-ാം കേസിൽ ജീവപര്യന്തം

മംഗളൂരു: (www.mediavisionnews.in) വിവാഹവാഗ്ദാനം നൽകി ശാരീരികമായി ബന്ധപ്പെട്ടശേഷം 20 യുവതികളെ സയനൈഡ് നൽകി കൊന്ന കേസിലെ പ്രതി ബണ്ട്വാൾ കന്യാനയിലെ മോഹൻകുമാറി(സയനൈഡ് മോഹൻ-56)ന് അവസാന കേസിൽ ജീവപര്യന്തം ശിക്ഷ. കാസർകോട്ടെ ആസ്പത്രി ജീവനക്കാരിയായിരുന്ന മുള്ളേരിയ കുണ്ടാർ സ്വദേശി പുഷ്പാവതി(25)യെ കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചത്. 19...

എം.എൽ.എയെന്ന്കരുതി ഡി.വൈ.എഫ്.ഐ പ്രവർത്തകർ എം.പിയുടെ കാർ തടഞ്ഞു; അമളിപറ്റി പൊല്ലാപ്പായി, ഒടുവിൽ കേസായി

കുമ്പള: (www.mediavisionnews.in) എം.എൽ.എയെന്ന് കരുതി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ കാർ. ഒടുവിൽ എം.പിയെന്നറിഞ്ഞതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് അമളി പറ്റിയെന്ന് ബോധ്യമായി. കരിങ്കൊടി താഴെയിട്ട് മുദ്രാവാക്യം വിളി നിർത്തണോ തുടരന്നോ എന്നാലോചിക്കുന്നതിനിടെ കാർ കടന്നു പോയങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ നാണം കെടുകയും ഒപ്പം കേസും കൂടിയായി. വ്യാഴായിച്ച വൈകിട്ട് നാലരയാടെ...

മാസത്തില്‍ 40 പേര്‍ക്ക് ഫ്രീ: ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക്സൗജന്യ സ്‌കാന്‍ പദ്ധതിയുമായി അമാന്‍ ഡയഗ്നോസ്റ്റിക്

കാസര്‍കോട്: (www.mediavisionnews.in) ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ സ്‌കാന്‍ പദ്ധതിയുമായി ഉപ്പളയിലെ അമാന്‍ ഡയഗ്നോസ്റ്റിക് അല്‍ട്രാ സ്‌കാനിംഗ് സെന്റര്‍. ഐഷാല്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാസത്തില്‍ എല്ലാ വെള്ളിയാഴ്ചയും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന പത്തുപേര്‍ക്കാണ് സൗജന്യ സേവനം ലഭ്യമാകുക. ഉച്ചക്ക് രണ്ടുമണി മുതല്‍ നാലു മണിവരെയാണ് സ്്കാനിംഗ് ചെയ്തുകൊടുക്കുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 11 ന് കൂവൈത്തില്‍ നിന്നു വന്ന 50 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നു...

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ കോവിഡ് രോഗിയുടെ മൃതദേഹം മറവുചെയ്യാൻ എം.എൽ.എ.യും

മംഗളൂരു: (www.mediavisionnews.in) കോവിഡ് ബാധിച്ചുമരിച്ചയാളുടെ മൃതദേഹം കബറടക്കാൻ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ എം.എൽ.എ. എത്തി. ചൊവ്വാഴ്ച മംഗളൂരുവിൽ മരിച്ച 70-കാരന്റെ മൃതദേഹം ബോളാർ ജുമാ മസ്ജിദ് കബറിടത്തിൽ കബറടക്കാനാണ് യു.ടി.ഖാദർ എം.എൽ.എ. എത്തിയത്. എല്ലാ സുരക്ഷാമാർഗങ്ങളോടെയും മൃതദേഹം സംസ്‌കരിക്കാനായി ആരോഗ്യവകുപ്പ് ജീവനക്കാർ കൊണ്ടുവന്നപ്പോൾ, മുൻ ആരോഗ്യമന്ത്രി കൂടിയായ യു.ടി. ഖാദർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ മൃതദേഹം...

സി.പി.എം പ്രദേശിക നേതാവ് സോങ്കാലിലെ സത്താറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ കോടതി വിട്ടയച്ചു

ഉപ്പള: (www.mediavisionnews.in) ഉപ്പള സോങ്കാലിലെ സി.പി.എം പ്രവർത്തകൻ അബ്ദുല്‍സത്താറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) കോടതിയാണ് വിധി പറഞ്ഞത്. കേസിൽ പ്രതികളായ ഉപ്പള കൈകമ്പയിലെ മുഹമ്മദ് ഫാറൂഖ്, ഇബ്രാഹിം ഖലീല്‍, സൈനുദ്ദീന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കേസിൽ നാലുപ്രതികളാണുള്ളത്. എന്നാൽ മൂന്നുപ്രതികൾ...

മുനവ്വറലി തങ്ങളുടെ സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ്

ഉപ്പള: (www.mediavisionnews.in) കൊറോണയുടെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള ടൗണിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കോവിഡ് രോഗത്തിന്റെ മറവിൽ ധൂർത്ത് നടത്തുന്ന സർക്കാർ പ്രവാസികളെ നിർബന്ധിത റാപിഡ് ടെസ്റ്റ്‌ നടത്തി കീശ പിഴിയുന്ന സമീപനം ലജ്ജാകരവും, പ്രവാസി സമൂഹത്തോടുള്ള ക്രൂരതയുമാണെന്ന് പ്രതിഷേധ...

വെള്ളിയാഴ്ചകളിലെ ജുമാ നിസ്‌കാരത്തിന് പരമാവധി 100 പേർക്ക് പങ്കെടുക്കാം

കാസര്‍കോട്: (www.mediavisionnews.in) കോവിഡ് നിർവ്യാപനത്തിൻറെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് വെള്ളിയാഴ്ചകളിലെ ഉച്ചയ്ക്കുള്ള  ജുമാ നിസ്കാരത്തിന്  ഒറ്റത്തവണയായി പരാമാവധി 100 പേരെ മാത്രം അനുവദിക്കുന്നതിനും സാധാരണ പ്രാർത്ഥനകളിൽ 50 പേരെ അനുവദിക്കുന്നതിനും ജില്ലാതല കോറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് നിർവ്യാപനത്തിന് സർക്കാർ    നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് പ്രാർത്ഥനകളിൽ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ഇന്ന്(ജൂണ്‍ 24) ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍...

കുമ്പളയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.

കുമ്പള: കുമ്പള കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്തയും കർഷക സഭയും സംഘടിപ്പിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൽ പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് തെങ്ങ്, പുളി, പ്ലാവ്, മുരിങ്ങ തുടങ്ങിയ തൈകളും, വളങ്ങളും മറ്റും വിതരണം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, അംഗങ്ങളായ സുധാകര കാമത്ത്, മുരളീധരയാദവ് തുടങ്ങിയവർ സംബന്ധിച്ചു. കൃഷി...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img