Monday, November 10, 2025

Local News

മഞ്ചേശ്വരം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണത്തിലെ അനാസ്ഥ എൻ. സി. പി. എസ് പ്രതിഷേധ ധർണ്ണ നടത്തി

ഉപ്പള: ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി. പി (എസ്) മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു. സമരത്തിൽ നിരവധി പേർ പങ്കെടുത്തു. ധർണ്ണ ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് കെട്ടിടം പണി ആരംഭിക്കുന്നതിൽ എം.എൽ.എ യും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും തികഞ്ഞ പരാജയമാണെന്നും...

തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ 61 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ കൂടും

കാസർകോട് : തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ 61 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ കൂടും. ഒൻപത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും അധികമായി വന്നു. ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുവിഭജനം പൂർത്തിയായപ്പോൾ സംവരണ വാർഡുകളിലെ എണ്ണത്തിലും ആനുപാതികമായ വർധനയുണ്ടായിട്ടുണ്ട്. നേരത്തേ 38 ഗ്രാമപ്പഞ്ചായത്തുകളിൽ 664 വാർഡുകളായിരുന്നത് നിലവിൽ 725 എണ്ണമായി കൂടി. ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ...

താലൂക്ക് ആശുപത്രി കെട്ടിട നിർമാണത്തിന് അനുവദിച്ച കിഫ്‌ബി ഫണ്ട് ഉപയോഗിക്കാത്തതിനെതിരെ പ്രക്ഷോഭം നടത്തും എൻ.സി.പി- എസ്

ഉപ്പള.താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും, സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്നും അനുവദിച്ച പതിനേഴര കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്നും, ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.സി. പി -എസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രി...

കാസർകോട് അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മഞ്ചേശ്വരത്ത് വന്‍ ലഹരി മരുന്ന് വേട്ട: 63 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട. 63ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, മുസോടി, പുഴക്കര ഹൗസിലെ അബ്ദുല്‍ അസീസി (27)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 7.30ന് കുഞ്ചത്തൂരില്‍ നടത്തിയ പരിശോധനയിലാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാറിന്റെ മേല്‍നോട്ടത്തില്‍...

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മംഗളൂരു മൂടുപേരാര്‍ കയറാനെ സ്വദേശി പരേതനായ ആനന്ദ പൂജാരിയുടെ മകന്‍ പ്രദീപ് പൂജാരി (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പ്രദീപിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം കൈക്കമ്പയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബജ്പെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു....

മഞ്ചേശ്വരം മണ്ഡലം ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ (MOCA) പുതിയ കമ്മിറ്റി നിലവിൽ വന്നു

മഞ്ചേശ്വരം മണ്ഡലം ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ്റെ (MOCA) ജനറൽ ബോഡി യോഗം 31-08-2024 ൻ ഉപ്പള വ്യാപാര ഭവനിൽ വെച്ച് നടന്നു.മഹ്മൂദ് TFC യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാദിക് സിറ്റിസൺ സ്വാഗതം പറഞ്ഞു.യോഗത്തിൽ കണക്കവതരണവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു. നിലവിൽ വന്ന പുതിയ കമ്മിറ്റി:- പ്രസിഡൻ്റ് : സിദ്ദീഖ് സൈൻ ജനറൽ സെക്രട്ടറി :...

ബൈക്കില്‍ കടത്തിയ എം.ഡി.എം.എ പിടികൂടി; ഷിറിയ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഷിറിയ, റാണ ഹൗസിലെ ബി.എ സല്‍മാന(22)നെയാണ് ബേക്കല്‍ എസ്.ഐ ബാവ അക്കരക്കാരനും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ പാലക്കുന്നിനു സമീപത്ത് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അറസ്റ്റ്. കൈകാണിച്ചപ്പോള്‍ ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സല്‍മാനെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് 3.850...

പദ്ധതി വീതം വെപ്പിൽ കടുത്ത വിവേചനം; ജില്ലാ പഞ്ചായത്ത് യോഗത്തിൽ വാക്കേറ്റം

കാസർകോട്: പദ്ധതി വീതം വെപ്പിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനുകളെ പൂർണമായും തഴയുന്നതായി ആരോപിച്ച് വ്യാഴാഴ്ച ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം ബഹളത്തിൽ മുങ്ങി. ജൂലൈ 18ന് ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പദ്ധതി ഭേദഗതി എന്ന അജണ്ടയുണ്ടായിരുന്നു.എന്നൽ ആ യോഗത്തിൽ ഇക്കാര്യം ചർച്ചക്കെടുത്തില്ല. യു.ഡി.എഫ് അംഗങ്ങൾ ഇത് ചോദ്യം ചെയ്തപ്പോൾ പിന്നീട് ചർച്ച...

കാസർകോട്ട്‌ വരുന്നു ഫുഡ് സ്ട്രീറ്റ്; വൈദ്യുതവാഹന പ്ലാന്റിനും ആലോചന

കാസർകോട് : ജില്ലയിലെ ആദ്യ ഫുഡ് സ്ട്രീറ്റിന് പദ്ധതിയാകുന്നു. വിദ്യാനഗർ അസാപ് മുതൽ കോടതിസമുച്ചയം വരെയുള്ള പാതയോരത്ത് 'ഫുഡ് സ്ട്രീറ്റ്' ആരംഭിക്കാനാണ് ധാരണ. അതിന് കാസർകോട് നഗരസഭയും ദേശീയപാത അതോറിറ്റിയും ചേർന്ന് ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കും. ജില്ലയിൽ വൈദ്യുതവാഹന പ്ലാന്റ് സ്ഥാപിക്കാനും ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനും 'നമ്മുടെ കാസർകോട്' -കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യയോഗത്തിൽ...
- Advertisement -spot_img

Latest News

തദ്ദേശ അങ്കത്തിന് തീയതി കുറിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...
- Advertisement -spot_img