ഉപ്പള: (www.mediavisionnews.in) ഉപ്പള സോങ്കാലിലെ സി.പി.എം പ്രവർത്തകൻ അബ്ദുല്‍സത്താറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) കോടതിയാണ് വിധി പറഞ്ഞത്. കേസിൽ പ്രതികളായ ഉപ്പള കൈകമ്പയിലെ മുഹമ്മദ് ഫാറൂഖ്, ഇബ്രാഹിം ഖലീല്‍, സൈനുദ്ദീന്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
കേസിൽ നാലുപ്രതികളാണുള്ളത്. എന്നാൽ മൂന്നുപ്രതികൾ...
ഉപ്പള: (www.mediavisionnews.in) കൊറോണയുടെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള ടൗണിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
കോവിഡ് രോഗത്തിന്റെ മറവിൽ ധൂർത്ത് നടത്തുന്ന സർക്കാർ പ്രവാസികളെ നിർബന്ധിത റാപിഡ് ടെസ്റ്റ് നടത്തി കീശ പിഴിയുന്ന സമീപനം ലജ്ജാകരവും, പ്രവാസി സമൂഹത്തോടുള്ള ക്രൂരതയുമാണെന്ന് പ്രതിഷേധ...
കാസര്‍കോട്: (www.mediavisionnews.in) കോവിഡ് നിർവ്യാപനത്തിൻറെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് വെള്ളിയാഴ്ചകളിലെ ഉച്ചയ്ക്കുള്ള ജുമാ നിസ്കാരത്തിന് ഒറ്റത്തവണയായി പരാമാവധി 100 പേരെ മാത്രം അനുവദിക്കുന്നതിനും സാധാരണ പ്രാർത്ഥനകളിൽ 50 പേരെ അനുവദിക്കുന്നതിനും ജില്ലാതല കോറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് നിർവ്യാപനത്തിന് സർക്കാർ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് പ്രാർത്ഥനകളിൽ...
കാസർകോട്: (www.mediavisionnews.in) ഇന്ന്(ജൂണ്‍ 24) ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍...
കുമ്പള: കുമ്പള കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്തയും കർഷക സഭയും സംഘടിപ്പിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൽ പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു.
കർഷകർക്ക് തെങ്ങ്, പുളി, പ്ലാവ്, മുരിങ്ങ തുടങ്ങിയ തൈകളും, വളങ്ങളും മറ്റും വിതരണം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, അംഗങ്ങളായ സുധാകര കാമത്ത്, മുരളീധരയാദവ് തുടങ്ങിയവർ സംബന്ധിച്ചു.
കൃഷി...
ഉപ്പള: (www.mediavisionnews.in) മുസോടി ശാരദാനഗറില്‍ കടലാക്രമണ രൂക്ഷമായി. ഖദീജ, മൂസ, നബീസ, മറിയുമ്മ, ആസ്യുമ്മ, ഇസ്‌മായില്‍ എന്നിവരുടെ വീടു കടലാക്രമണ ഭീഷണി നേരിടുന്നു. ഖദീജയുടെ വീടിനടുത്തു കടല്‍ ഇരച്ചു കയറുന്നുണ്ട്. രാത്രി കാലങ്ങളില്‍ ഇവര്‍ ബന്ധുവീടുകളില്‍ അഭയം തേടുകയാണെന്നു പറയുന്നു. ശാരദാനഗറിലെ ശകുന്തള സാലിയാന്‍, സുനന്ദ, യശോദ എന്നിവരുടെ വീടുകളും കടലാക്രമണ ഭീഷണി നേരിടുന്നു.
കാസര്‍കോട്: (www.mediavisionnews.in) സന്ദീപ് വധക്കേസ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) കോടതിയാണ് വിധി പറഞ്ഞത്. 9 പേരാണ് പ്രതികളായി ഉണ്ടായിരുന്നത് എട്ട് പേര്‍ വിചാരണ വേളയില്‍ ഹാജരായിരുന്നു. 2008 ഏപ്രില്‍ 14ന് വിഷു ദിവസം രാത്രി 7.45മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഘ പരിവാര്‍...
കാസർകോട്∙ മാസ്‌ക് ധരിക്കാത്തതിന് ജില്ലയിൽ ഇതുവരെ 8005 കേസുകൾ റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം 239 കേസുകളാണ് എടുത്തത്. ലോക്ഡൗൺ നിർദേശം ലംഘിച്ചതിനു 7 കേസുകളാണ് കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്തത്. ഇതുവരെ 2691 കേസുകൾ എടുത്തു. 3391 പേരെ അറസ്റ്റ് ചെയ്തു. 1159 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
ബംബ്രാണ: കോവിഡ് കാലത്ത് നാടണയാനായ് ഒരുങ്ങിയ പ്രവാസികളോട് കേരളം ഭരിക്കുന്ന ഇടത് സർക്കാർ ചെയ്ത് കൊണ്ടിരിരുന്നത് കൊടും ക്രൂരതയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫ് പറഞ്ഞു. സർക്കാരിൻ്റെ പ്രവാസി ദ്രോഹ നടപടിയിൽ പ്രിതിഷേധിച്ച് മുസ്ലിം ലീഗ് എം.എൽ.എമാർ സെക്രട്ടറിയേറ്റിലേക് നടത്തിയ മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് മുസ്ലിം ലീഗ് ബംബ്രാണ...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...