ഉപ്പള.താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും, സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്നും അനുവദിച്ച പതിനേഴര കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്നും, ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.സി. പി -എസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആശുപത്രി...
കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട. 63ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, മുസോടി, പുഴക്കര ഹൗസിലെ അബ്ദുല്‍ അസീസി (27)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 7.30ന് കുഞ്ചത്തൂരില്‍ നടത്തിയ പരിശോധനയിലാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാറിന്റെ മേല്‍നോട്ടത്തില്‍...
ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മംഗളൂരു മൂടുപേരാര്‍ കയറാനെ സ്വദേശി പരേതനായ ആനന്ദ പൂജാരിയുടെ മകന്‍ പ്രദീപ് പൂജാരി (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പ്രദീപിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം കൈക്കമ്പയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബജ്പെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു....
മഞ്ചേശ്വരം മണ്ഡലം ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ്റെ (MOCA) ജനറൽ ബോഡി യോഗം 31-08-2024 ൻ ഉപ്പള വ്യാപാര ഭവനിൽ വെച്ച് നടന്നു.മഹ്മൂദ് TFC യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാദിക് സിറ്റിസൺ സ്വാഗതം പറഞ്ഞു.യോഗത്തിൽ കണക്കവതരണവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു.
നിലവിൽ വന്ന പുതിയ കമ്മിറ്റി:-
പ്രസിഡൻ്റ് : സിദ്ദീഖ് സൈൻ
ജനറൽ സെക്രട്ടറി :...
കാസർകോട്: പദ്ധതി വീതം വെപ്പിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനുകളെ പൂർണമായും തഴയുന്നതായി ആരോപിച്ച് വ്യാഴാഴ്ച ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം ബഹളത്തിൽ മുങ്ങി.
ജൂലൈ 18ന് ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പദ്ധതി ഭേദഗതി എന്ന അജണ്ടയുണ്ടായിരുന്നു.എന്നൽ ആ യോഗത്തിൽ ഇക്കാര്യം ചർച്ചക്കെടുത്തില്ല. യു.ഡി.എഫ് അംഗങ്ങൾ ഇത് ചോദ്യം ചെയ്തപ്പോൾ പിന്നീട് ചർച്ച...
കാസർകോട് : ജില്ലയിലെ ആദ്യ ഫുഡ് സ്ട്രീറ്റിന് പദ്ധതിയാകുന്നു. വിദ്യാനഗർ അസാപ് മുതൽ കോടതിസമുച്ചയം വരെയുള്ള പാതയോരത്ത് 'ഫുഡ് സ്ട്രീറ്റ്' ആരംഭിക്കാനാണ് ധാരണ. അതിന് കാസർകോട് നഗരസഭയും ദേശീയപാത അതോറിറ്റിയും ചേർന്ന് ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കും.
ജില്ലയിൽ വൈദ്യുതവാഹന പ്ലാന്റ് സ്ഥാപിക്കാനും ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനും 'നമ്മുടെ കാസർകോട്' -കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യയോഗത്തിൽ...
കാസര്‍കോട്: കാസര്‍കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകള്‍ പിടികൂടി. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ബഷീര്‍ എന്നിവരെ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ ചന്ദ്രഗിരി റോഡ് ജംഗ്ഷനിലാണ് സംഭവം. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറ്റുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നി യുവാക്കളെ സമീപിച്ചു....
കാസർകോട്: സംസ്ഥാന ജലസേചന വകുപ്പിൻറെ ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് ഉയർന്നതായി മുന്നറിയിപ്പ്. വെള്ളം പരിധി കവിഞ്ഞതിനാൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...