Thursday, September 18, 2025

Local News

കാസര്‍കോട് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്നും കോവിഡ് മരണം. പരിയാരത്ത് ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ ആയിറ്റിയിലെ എ.പി. അബ്ദുല്‍ ഖാദര്‍ (62) ആണ് മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കാന്‍സറിനെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരത്ത് പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ വെച്ചുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്....

ഉപ്പളയിലെ വ്യാപാരികളുടെ കഷ്ടപ്പാട് അധികാരികള്‍ മനസിലാക്കണം: എ കെ ജി എസ് എം

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ പ്രധാനവ്യാപാര കേന്ദ്രമായ ഉപ്പള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് വ്യാപന ഭീതി കാരണം കടയടച്ചിട്ട് ദിവസങ്ങളായി. വ്യാപാരികള്‍ക്ക് എന്നാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുക എന്ന ചോദ്യവുമായ് പല വാതിലുകളും മുട്ടി നോക്കി. ആര്‍ക്കും വ്യക്തമായ മറുപടി ഇല്ല. ഉപ്പള ടൗണിലെ തന്നെ ഹൃദയഭാഗത്തെ ഒരു വശത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍...

മംഗളൂരു താലൂക്കില്‍ മാത്രം തിങ്കളാഴ്ച ഏഴ് കോവിഡ് മരണം; ദക്ഷിണകന്നഡ ജില്ലയില്‍ മരണസംഖ്യ 178 ആയി ഉയര്‍ന്നു

മംഗളൂരു: കോവിഡ് മഹാമാരി മംഗളൂരു അടക്കമുള്ള ദക്ഷിണകന്നഡ മേഖലയില്‍ മരണം വിതച്ച് മുന്നേറുന്നു. ഇന്നലെ ഏഴുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇവരെല്ലാം മംഗളൂരു താലൂക്കില്‍ നിന്നുള്ളവരാണ്. ഇതോടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 178 ആയി ഉയര്‍ന്നു. ദക്ഷിണകന്നഡയില്‍ 153 പേര്‍ക്കും ഉഡുപ്പിയില്‍ 126 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മംഗളൂരു താലൂക്കില്‍...

കാസർഗോഡ് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

കാസർകോട്: (www.mediavisionnews.in) കാസർഗോഡ് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീൻ (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ചികിത്സ. പിന്നീട് പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചിരുന്നു.

കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബംഗളുരു: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പോസിറ്റീവായ വിവരം മകനും എം.എല്‍.എയുമായ യതീന്ദ്ര സിദ്ധരാമയ്യയാണ് ട്വീറ്റ് ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക് മാറണമെന്ന്...

ഉപ്പള പെരിങ്കടിയിൽ അനധികൃത മണൽക്കടത്ത്; അഞ്ച് ബൈക്കുകളും ഒരാളെയും പൊലീസ് കസ്റ്റഡിലെടുത്തു

ബന്തിയോട്: (www.mediavisionnews.in) പെരിങ്കടി കടപ്പുറത്ത് മണല്‍ ഊറ്റുന്ന സംഘത്തിലെ ഒരാളെയും അഞ്ച് ബൈക്കുകളും കുമ്പള പൊലീസ് കസ്റ്റഡിലെടുത്തു. പെരിങ്കടി കടപ്പുറത്ത് ആദ്യമായിയാണ് മണല്‍ എടുക്കാന്‍ തുടങ്ങിയത്. ഇതോടെ മണല്‍ വാഹനങ്ങളുടെ മരണപ്പാച്ചിലും മണല്‍ സംഘത്തിന്റെ ഉച്ചത്തിലുള്ള ശബ്ദവും കാരണം പരിസരവാസികള്‍ക്ക് ദുരിതമായി. പല പ്രാവശ്യം മണല്‍ സംഘത്തിന് നാട്ടുകാര്‍ താക്കീത് നല്‍കിയെങ്കിലും മണല്‍ സംഘം...

പൈവളിഗെ ബായാറിൽ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തി

ഉപ്പള: (www.mediavisionnews.in) ഉപ്പള: ബായാര്‍ കന്യാനയില്‍ യുവാവ് അമ്മാവന്‍മാരടക്കം നാലുപേരെ ദാരുണമായി വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാബു, സദാശിവ, വിട്‌ല, ദേവസി എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഉദയന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ഇന്ന് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ് സമ്പര്‍ക്കം തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 33 കാരിബെള്ളൂര്‍ പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 35 കാരന്‍, 53 കാരി,ചെമ്മനാട് പഞ്ചായത്തിലെ 48, 24...

നാട്ടക്കൽ മഹമൂദ് ഹാജി നിര്യാതനായി

ഉപ്പള (www.mediavisionnews.in) അയ്യൂര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും പൗരപ്രമുഖനുമായ ഉപ്പള കൈക്കമ്പയിലെ നാട്ടക്കല്‍ മഹ്മൂദ് ഹാജി (70) അന്തരിച്ചു. ദീര്‍ഘകാലം മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. മംഗളൂരു ബന്ദറില്‍ അടക്ക മൊത്ത വ്യാപാരവും നടത്തിയിരുന്നു.ഭാര്യ: ഫാത്തിമ. മക്കള്‍: സഫ്‌വാന്‍, നസീറ, സറീന, ഫിറൗസ, കനീസ്, സുല്‍ത്താന, ദില്‍ഷാദ്. മരുമക്കള്‍: ഇബ്രാഹിം സീതാംഗോളി, ഷരീഫ് പൈവളികെ, ഇസ്മായില്‍...

കോവിഡ്-19:കാസര്‍കോട് ജില്ലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു;കണ്ടെയ്ന്‍മെന്റ് സോണിലൊഴികെ എല്ലാ കടകളും രാവിലെ 8 മുതല്‍ രാത്രി 9 വരെ തുറക്കാം

കാസർകോട് (www.mediavisionnews.in) :ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന കടകള്‍ ദിവസവും തുറക്കാം. ജില്ലയിലെ ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിളിച്ചു ചേർത്ത ജില്ലയിലെ...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img