Friday, July 18, 2025

Local News

ഉപ്പളയിൽ കടലാക്രമണം രൂക്ഷം, തീരദേശവാസികള്‍ ഭീതിയില്‍

മഞ്ചേശ്വരം: (www.mediavisionnews.in) കാലവര്‍ഷത്തോടൊപ്പം കടലാക്രമണവും രൂക്ഷമാവുന്നു. ഉപ്പള മുസോടി കടപ്പുറത്തു അമ്പതു മീറ്ററോളം കര കടലെടുത്തു. അഞ്ചു കുടുംബങ്ങളെ ഇവിടെ നിന്നു മാറ്റിപ്പാര്‍പ്പിച്ചു. കൃഷിയും നശിച്ചു. കടപ്പുറത്തെ ഖദീജുമ്മ, നഫീസ, തസ്ലീമ, മറിയമ്മ, ആസ്യുമ്മ എന്നിവരുടെ വീടുകളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ശാരദാനഗറിലെ ശകുന്തള സാലിയാന്‍, സുനന്ദ എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്‌. മണിമുണ്ട, ഹനുമാന്‍നഗര്‍...

ഒമാനിൽ കൊവിഡ് ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

മസ്‍കത്ത്: (www.mediavisionnews.in) ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജാനൂർ അശോകന്റെ മകൻ അഭീഷ് (36) ആണ് മസ്‍കത്തില്‍ വെച്ച് മരിച്ചത്. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്‍ചയായി ചികിത്സയിലായിരുന്നു. മബേലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഒമാനിൽ ഇതുവരെ 22 മലയാളികൾ കൊവിഡ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 119 പേര്‍ക്ക സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കാസര്‍കോട് നഗരസഭയില്‍ മാത്രം 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.113 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വിദേശംകാസര്‍കോട് നഗരസഭയിലെ 44...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.25 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. സമ്പര്‍ക്കം ഉദുമ പഞ്ചായത്തിലെ 46,29,47,22, 58,...

വിദ്യാർത്ഥികൾക്ക് സൗജന്യ പഠനവുമായി എട്യൂ വേൾഡ് ഇൻ്റെർനാഷണൽ

കാസർകോട്: (www.mediavisionnews.in) കോമേഴ്സ്, ഹുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ 155 വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം നൽകാൻ എട്യൂ വേൾഡ് ഇന്റർണാഷണൽ. 20 വർഷങ്ങളുടെ പാരമ്പര്യം ഉള്ള വിദ്യാഭ്യാസ സേവന രംഗത്ത് പ്രവർത്തിക്കുന്ന എട്യൂ വേൾഡ് ഈ വർഷം കണ്ണൂർ, കാസർകോട് ജില്ലയിലെ വിദ്യാർത്ഥികൾക്കാണ് സൗജന്യമായി പഠനം നൽകുന്നത്. തെരെഞ്ഞെടുക്കുന്ന 5 വിദ്യാർത്ഥികൾക്ക് മുഴുവൻ കോഴ്സ്...

കാസര്‍കോട് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്നും കോവിഡ് മരണം. പരിയാരത്ത് ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ ആയിറ്റിയിലെ എ.പി. അബ്ദുല്‍ ഖാദര്‍ (62) ആണ് മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കാന്‍സറിനെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരത്ത് പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ വെച്ചുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്....

ഉപ്പളയിലെ വ്യാപാരികളുടെ കഷ്ടപ്പാട് അധികാരികള്‍ മനസിലാക്കണം: എ കെ ജി എസ് എം

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ പ്രധാനവ്യാപാര കേന്ദ്രമായ ഉപ്പള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് വ്യാപന ഭീതി കാരണം കടയടച്ചിട്ട് ദിവസങ്ങളായി. വ്യാപാരികള്‍ക്ക് എന്നാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുക എന്ന ചോദ്യവുമായ് പല വാതിലുകളും മുട്ടി നോക്കി. ആര്‍ക്കും വ്യക്തമായ മറുപടി ഇല്ല. ഉപ്പള ടൗണിലെ തന്നെ ഹൃദയഭാഗത്തെ ഒരു വശത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍...

മംഗളൂരു താലൂക്കില്‍ മാത്രം തിങ്കളാഴ്ച ഏഴ് കോവിഡ് മരണം; ദക്ഷിണകന്നഡ ജില്ലയില്‍ മരണസംഖ്യ 178 ആയി ഉയര്‍ന്നു

മംഗളൂരു: കോവിഡ് മഹാമാരി മംഗളൂരു അടക്കമുള്ള ദക്ഷിണകന്നഡ മേഖലയില്‍ മരണം വിതച്ച് മുന്നേറുന്നു. ഇന്നലെ ഏഴുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇവരെല്ലാം മംഗളൂരു താലൂക്കില്‍ നിന്നുള്ളവരാണ്. ഇതോടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 178 ആയി ഉയര്‍ന്നു. ദക്ഷിണകന്നഡയില്‍ 153 പേര്‍ക്കും ഉഡുപ്പിയില്‍ 126 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മംഗളൂരു താലൂക്കില്‍...

കാസർഗോഡ് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

കാസർകോട്: (www.mediavisionnews.in) കാസർഗോഡ് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീൻ (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ചികിത്സ. പിന്നീട് പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചിരുന്നു.

കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബംഗളുരു: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പോസിറ്റീവായ വിവരം മകനും എം.എല്‍.എയുമായ യതീന്ദ്ര സിദ്ധരാമയ്യയാണ് ട്വീറ്റ് ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക് മാറണമെന്ന്...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img