ഉപ്പള :സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ SAY NO TO DRUGS എന്ന പ്രമേയവുമായി ബ്രദേഴ്സ് പത്വാടിയുടെ നേതൃത്വത്തിൽ ജനകീയ ലഹരി വിരുദ്ധ സംഗമവും ബോധവത്കരണ ക്ലാസ്സും സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പത്വാടിയിൽ സംഘടിപ്പിക്കുന്നു.
പ്രസ്തുത യോഗം M K അലിമാസ്റ്റർ സ്വാഗതം പറയും. T A...
വിദ്യാനനഗർ: ഉപ്പള പത്വാടിയിൽ നടന്ന ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ തഴച്ചു വളരുന്ന ലഹരി മാഫിയയെ വേരോടെ പിഴിതറുക്കാൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതാക്കന്മാർ ജില്ലാ പോലീസ് മേധാവി ഡി. ശില്പ...
കാഞ്ഞങ്ങാട്: കുടുംബത്തിലെ സൗന്ദര്യപ്പിണക്കത്തിനിടെ രണ്ടുമക്കളിൽ ഒരാളെ കൂട്ടി പിതാവ് ഗൾഫിലേക്ക് കടന്നു. മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി. ഹൈക്കോടതി നിർദേശംകൂടി വന്നതോടെ പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു. അറസ്റ്റിലായ പിതാവിന് ജാമ്യം നൽകിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. കാഞ്ഞങ്ങാട്ടാണ് സംഭവം.
ഇളയമകനെ കൂട്ടിയാണ് മാതാവ് ബുധനാഴ്ച ഹൊസ്ദുർഗ്...
കാസര്‍കോട്: ഉദുമ മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു.75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്ത് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം....
മംഗളൂരു: അധോലോക ഗാങ്ങുകളുടെ പകയെ തുടര്‍ന്ന് രണ്ടു കൊലക്കേസടക്കം 30 കേസുകളിലെ പ്രതിയായിരുന്ന ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖിനെ(45) വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയ കേസിലെ നാലുപ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഉപ്പള സ്വദേശി നൂറലി, രണ്ടാം പ്രതി യൂസഫ്, അഞ്ചാംപ്രതി രാജപുരത്തെ റഷീദ്, ആറാംപ്രതി കാസര്‍കോട് സ്വദേശി നജീബ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന്...
കാസർഗോഡ്: ഉപ്പളയിലെ വീട്ടിൽ നിന്ന് ഒരു കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ്. ലഹരിമരുന്ന് കടത്തിന് പണം മുടക്കിയ മുഖ്യ സൂത്രധാരകനെന്ന് കരുതുന്ന ബായാർ സ്വദേശിയുടെ വീട്ടിലാണ് ഇന്നലെ മഞ്ചേശ്വരം പോലീസ് റെയ്ഡ് നടത്തിയത്. മുഖ്യ പ്രതിയായ ഇയാൾ വിദേശത്തേക്ക് രക്ഷപ്പെട്ടതായി രഹസ്യഅന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്...
കാസര്‍കോട്: ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി ഒരു പവന് തൂക്കമുള്ള കൈചെയിനുമായി കടന്നു കളഞ്ഞു. കുമ്പളയിലെ രാജധാനി ജ്വല്ലറിയില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ബുര്‍ഖയിട്ടെത്തിയ യുവതി ജ്വല്ലറിയിലെത്തുകയും ആഭരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ നേരത്തെ പരിശോധനക്കു ശേഷം ക്യാഷ്കൗണ്ടറിലെത്തിയ യുവതി, ആവശ്യമുള്ള ആഭരണങ്ങള്‍ നോക്കി വച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം വരാമെന്നും...
കുമ്പള: മർച്ചൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡയരക്ടർ ഉൾപ്പടെയുള്ളവർ രംഗത്ത്. കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ആരോപണമുയർത്തിയിട്ടുള്ളത്. അംഗങ്ങൾക്ക് വായ്പ അനുവദിച്ചതിലും, വരുന്ന ഒക്ടോബർ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യോഗ്യതയില്ലാത്ത ആളുകളെ മത്സരിപ്പിക്കൽ, മരണപ്പെട്ട വ്യാപാരിയുടെ റിസ്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തിലുണ്ടായ വീഴ്ച തുടങ്ങിയ ഒട്ടേറെ പരാതികളാണ്...
കാസർകോട് : ഉപ്പള പത്വാടിയിലെ വീട്ടിൽനിന്ന് പിടിച്ച കോടികളുടെ രാസലഹരിയെത്തിച്ചത് ബെംഗളൂരുവിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേസിൽ പ്രതിയായ മഞ്ചേശ്വരം ബായാറിലെ ബാളൂർ വില്ലേജ് പരിധിയിൽപ്പെട്ടയാൾ. പോലീസ് അറസ്റ്റുചെയ്ത അസ്കർ അലി നൽകിയ മൊഴിപ്രകാരമുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. രണ്ടുവർഷം മുൻപ് എൻ.സി.ബി. ലഹരിക്കേസിൽ അറസ്റ്റ് ചെയ്തയാളാണ് രാസലഹരിയുൾപ്പെടെ വലിയ പൊതിയിലെത്തിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം...