ഉപ്പള: (www.mediavisionnews.in) ആന്ധ്രയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു. മച്ചമ്പാടിയിലെ യാസീന്‍(30), മൊര്‍ത്തണയിലെ അസ്‌കര്‍(20), ഉപ്പള സ്വദേശികളായ മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആന്ധ്ര വെള്ളൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് ഉപ്പള സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.
തലപ്പാടി: (www.mediavisionnews.in) തലപ്പാടി ടോള്‍ ബൂത്തിന് സമീപം മീന്‍ ലോറിയിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. മഞ്ചേശ്വരം തൂമിനാടുവിലെ മൂസയുടെ മകന്‍ നസീര്‍(49) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ടോള്‍ ബൂത്തിന് സമീപത്തുകൂടി നസീര്‍ നടന്നുവരുന്നതിനിടെ മീന്‍ ലോറി ഇടിക്കുകയായിരുന്നു. നസീര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.രാത്രി...
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 100 കടന്നു. ആദ്യ രണ്ടു ഘട്ടങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലയിൽ മൂന്നാം ഘട്ടത്തിലാണ് ഇത്രയേറെപ്പേർ മരിച്ചത്. മംഗൽപ്പാടി സ്വദേശി നഫീസയാണ് കോവിഡ് പോസിറ്റീവായി ജില്ലയിൽ ആദ്യം മരിച്ചത്. പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. അഞ്ചിലധികം പേർ മരിച്ച ദിവസങ്ങളുണ്ട്. ചികിത്സാ...
ഉപ്പള: പുഴയില്‍ നിന്നു വാരി കരയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന എട്ടുലോഡ് മണല്‍ പിടികൂടി. മണല്‍ പുഴയിലേയ്‌ക്കു തന്നെ തള്ളി. മഞ്ചേശ്വരം എസ് ഐ എന്‍ രാഘവന്റെ നേതൃത്വത്തില്‍ കജ പുഴക്കരയില്‍ സൂക്ഷിച്ച അഞ്ചു ലോഡും പത്വാടി പുഴക്കരയില്‍ സൂക്ഷിച്ചിരുന്ന 3 ലോഡ് മണലുമാണ് പിടികൂടിയത്.
കാസർകോട്: ജില്ലയിൽ വൻ ചന്ദനശേഖരം പിടികൂടി. കാസർകോട് ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നുമാണ് ഒരു ടണ്ണോളം ചന്ദനശേഖരം പിടികൂടിയത്. ജില്ലാ കളക്ടർ സജിത്ത് ബാബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനക്കട്ടകൾ പിടികൂടിയത്.
പിടികൂടിയ ചന്ദനക്കട്ടികൾക്ക് രണ്ടരക്കോടിയോളം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. 30 ചാക്കുകളിലായാണ് ചന്ദനക്കട്ടികളെല്ലാം സൂക്ഷിച്ചു വച്ചിരുന്നത്. സംഭവത്തിൽ മുഖ്യപ്രതി...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...