കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പൊലീസ് വീഴ്ചകൾ അക്കമിട്ട് നിരത്തി കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി വിധി. കുറ്റപത്രം സമര്പ്പിച്ചത് സമയ പരിധി കഴിഞ്ഞ ശേഷമെന്ന് വിമർശനമുണ്ട്. കാലതാമസം കൃത്യമായി ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. കെ സുന്ദരയുടെ പത്രിക ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതിന് തെളിവില്ലെന്നും വിധിയിൽ പരാമർശമുണ്ട്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില് ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രനെ...
മംഗളൂരു: മംഗളുരുവിൽ കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിക്ക് വേണ്ടിയുള്ള തെരച്ചിൽ കുലൂർ പുഴയിൽ തുടരുകയാണ്. പുഴക്കരയിൽ മുൻവശം തകർന്ന നിലയിൽ കണ്ടെത്തിയ മുംതാസ് അലിയുടെ ബിഎംഡബ്ലിയു കാറിൽ പോലിസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുലൂർ പാലത്തിന് മുകളിൽ നിന്ന് മുംതാസ് അലി താഴേക്ക് ചാടി എന്ന നിഗമനത്തിലാണ് പൊലിസ്.
മംഗളുരു നോർത്തിലെ...
മംഗൽപ്പാടി: മംഗൽപ്പാടി പഞ്ചായത്ത് പച്ചമ്പളം വാർഡ് വനിതാ ലീഗ് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി നസീറയെയും ജനറൽ സെക്രട്ടറിയായി അമരാവതിയെയും ട്രഷററായി മൈമൂനയെയും തെരെഞ്ഞെടുത്തു. യോഗം വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്റ് മുംതാസ് സമീറ ഉൽഘടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡറ്റും പച്ചമ്പളം വാർഡ് മെമ്പർ മജീദ് പച്ചമ്പള, മംഗൽപാടി...
മംഗലാപുരം: വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ കർണാടകയിലെ ഒരു സ്വകാര്യ കോളജ് അധ്യാപകനെതിരെ കേസെടുത്തു. മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്കൂളുകളിൽ ഹിന്ദുക്കളെ അയക്കരുതെന്നും അവരുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങൾ വാടകയ്ക്ക് എടുക്കരുതെന്നുമായിരുന്നു അധ്യാപകൻ്റെ പരാമർശം. മംഗളൂരു സർവകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുൺ ഉള്ളാളിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മംഗളൂരുവിനടുത്ത് കിന്നിയയിൽ നടന്ന ഒരു പരിപാടിയിൽ നവദമ്പതികളെ അഭിസംബോധന ചെയ്ത്...
മംഗളൂരു: മംഗളുരുവിൽ പ്രമുഖ വ്യവസായിയെ കാണാനില്ലെന്ന് പരാതി. മുൻ എംഎൽഎ മൊഹിയുദ്ദിൻ ബാവയുടെയും എംഎൽസി ബിഎം ഫാറൂഖിന്റെയും സഹോദരൻ ബിഎം മുംതാസ് അലിയെ ആണ് കാണാതായത്. മുംതാസ് അലിക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. മുംതാസ് അലിയുടെ കാർ മംഗളുരു കൂലൂർ പുഴ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടം പറ്റി കാറിന്റെ മുൻ വശത്ത്...
കാസർകോട്: ജില്ലയിൽ പോലീസ് പിടിച്ച ഹവാല പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്ന ആരോപണവുമായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.
2023 ഓഗസ്റ്റ് 25-ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ പരിശോധനയിൽ അണങ്കൂർ ബദരിയ ഹൗസിൽ ബി.എം. ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എഫ്.ഐ.ആറിൽ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ...
കുമ്പള: ലഹരിക്കെതിരെ കര്ശന നിലപാടുകള് സ്വീകരിച്ച് രൂപവത്കരിച്ച അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാര്ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.പോരാട്ടത്തിന്റെ ഒന്നാം വാര്ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലിയും ബോധവല്ക്കരണ ക്ലാസും പൊതുസമ്മേളനവും ഒക്ടോബര് രണ്ടിന് ഗാന്ധിജയന്തി ദിനത്തില് അടുക്ക ജംഗ്ഷനില് വച്ച് നടക്കും. ബന്തിയോട് നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി കൃത്യം...
തൃക്കരിപ്പൂർ (കാസർകോട്): വരനെയോ വധുവിനെയോ അന്വേഷിച്ച് നാടുചുറ്റേണ്ട. ഇടനിലക്കാരെയോ സ്വകാര്യ മാട്രിമോണി സൈറ്റുകളെയോ ആശ്രയിക്കുകയും വേണ്ടാ. വിരൽത്തുമ്പിൽ നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം. അക്ഷയ കേന്ദ്രങ്ങൾ വഴി കാസർകോട് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ’അക്ഷയ മാട്രിമോണി’യിലൂടെ ആശങ്കയില്ലാതെ പങ്കാളിയെ കണ്ടെത്താം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാനാണ് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ അക്ഷയ ’അക്ഷയ മാട്രിമോണിയൽ’ പോർട്ടൽ തുടങ്ങുന്നത്. പദ്ധതിയുടെ...
കുമ്പള: സാമൂഹ്യ ജീവകാരുണ്യ മേഖലകളില് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി പ്രവര്ത്തിച്ചു വരുന്ന നുസ്രത്തുല് ഇസ്ലാം സംഘം 22-ാം വാര്ഷികവും മീലാദ് മെഹ്ഫിലിലും 28, 29 തീയതികളില് കൊടിയമ്മ ഊജാര് ത്വാഹ നഗറില് വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള് കുമ്പള പ്രസ് ഫോറത്തില് നടത്തിയ വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
28 ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ഉച്ചയക്ക് 12 മണിക്ക് വാര്ത്താസമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം...