Wednesday, November 12, 2025

Local News

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 64 പേര്‍ക്ക്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കോവിഡ് സ്ഥിരീകിച്ചവരുടെ എണ്ണത്തില്‍ കുറവ്. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. ചികിത്സയിലുണ്ടായിരുന്ന 202 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്...

ഉപ്പളയിൽ മുസ്ലീം ലീഗ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു

ഉപ്പള: (www.mediavisionnews.in) മുസ്ലീം ലീഗ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കൈകമ്പയില്‍ ബംഗള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുക്താറിന്റെ മകന്‍ ബിലാല്‍ (26), ഉപ്പളയിലെ മുഹമ്മദ് അകില്‍ (23) എന്നിവരെയാണ് കുമ്പള സിഐ പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കും....

പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം അഭിനന്ദനാർഹം: ടി.എ മൂസ

ഉപ്പള. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പ്രവാസി ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സമൂഹ മധ്യത്തിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവന്ന പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഉന്നത വിജയം നേടിയ...

സ്വർണ വിലയിൽ മാറ്റമില്ല, പവന് 37,600 രൂപ

കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,600 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 4,700 രൂപയും. വെള്ളിയാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു. 37,680 രൂപയായിരുന്നു പവന് വിലനിരക്ക്. ഗ്രാമിന് 4710രൂപ.

നാടിന് അഭിമാനമായ റാങ്ക് ജേതാവ് ഹസീന യാസ്മീനെ ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു

ആലംപാടി: കേരള കേന്ദ്ര സർവകലാശാല എം എ മലയാളം വിഭാഗത്തിൽ മൂന്നാം റാങ്ക് നേടി നാടിന് അഭിമാനമായ ഹസീന യാസ്മിനെ ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി‌ മൊമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. എരിയപ്പാടി ജമാഅത്തിൽ പെട്ട മൊഗ്രാൽപുത്തൂരിൽ താമസമുള്ള കുട്ടിയെയാണ് അനുമോദിച്ചത്. പരേതനായ പള്ളിന്റടുക്കൽ ഷംസുദ്ദീന്റെ മകളാണ്. എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി‌ പ്രസിഡന്റ് ടി.കെ...

കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും – ആരോഗ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ച് നല്‍കിയ ആശുപത്രി ഒക്ടോബര്‍ 28 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.  ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 342 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4970 പേര്‍വീടുകളില്‍ 4143 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്...

സ്ത്രീകളോടൊപ്പം നിർത്തി ഫോട്ടോയെടുത്തു, മറ്റുള്ളവരെ കാണിക്കുമെന്നും കൊല്ലുമെന്നും ഭീഷണി; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ബേഡഡുക്ക ∙ 60 കാരനെ തട്ടിക്കൊണ്ടു പോയി സ്ത്രീകളോടൊപ്പം നിർത്തി ഫോട്ടോയെടുത്ത് പണം തട്ടിയെടുത്ത കേസിൽ  കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ബിലാൽ നഗർ നടുക്കണ്ടി വീട്ടിൽ അഹമ്മദ് കബീർ (ലാലാ കബീർ 34)നെയാണ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.  ബാലനടുക്കം സ്വദേശിയെയാണ് ഹണി...

കുടിവെള്ളം അലക്കാനോ വാഹനം കഴുകാനോ ഉപയോഗിച്ചാല്‍ ശിക്ഷ; നിർണ്ണായക ചുവടുവെയ്പുമായി കേന്ദ്രസർക്കാർ

കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ഈടാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി ഗുരുതരമായ കുറ്റകൃത്യമാണ്. സംസ്ഥാനത്ത് പുതിയ നിർദ്ദേശം നടപ്പാക്കുമെന്നും ഇതേ കുറിച്ച് പഠിക്കാൻ ജല അതോററ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി മീഡിയവണിനോട്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് ( ഒക്ടോബര്‍ 24) 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 410 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img