Wednesday, January 21, 2026

Local News

പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി, കാസർക്കോട് എആർ ക്യാംപിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

കാസർക്കോട്: (www.mediavisionnews.in) കാസർക്കോട് എആർ ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, പവിത്രൻ എന്നിവർക്കാണ് പരുക്കേറ്റത്. സുധാകരന് തലക്ക് ഗരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇരുവരേയും കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4,610 രൂപയും ഒരു പവന് 36,880 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവലിയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 1,120 രുപയുടെ വര്‍ധനവാണുണ്ടായത്. നവംബര്‍ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു.

ഹൈദരാബാദിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം

ഹൈദരാബാദ്: നിർണായകമായ ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം.തപാൽ വോട്ടുകളെണ്ണിയപ്പോൾ 14 ഡിവിഷനുകളിൽ 10 ഇടത്ത് ബിജെപിയും 4 ഇടത്ത് ടിആർഎസും മുന്നിട്ടു നിൽക്കുന്നു. നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് രാവിലെ മുതല്‍ വോട്ടെണ്ണല്‍ നടക്കുന്നത്. സിആർപിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.  കൊവിഡ് പശ്ചാത്തലത്തില്‍...

വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; സ്ഥാനാര്‍ത്ഥി ഉൾപ്പെടെ പത്തു പേർക്കെതിരെ നിയമനടപടി

കാസര്‍കോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചാരണം നടത്തിയ ഒമ്പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 60 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8126 പേര്‍...

ഹൊസങ്കടി മജ്ബയലിൽ ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു

ഹൊസങ്കടി (www.mediavisionnews.in): ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു. ഹൊസങ്കടി മജ്‌ബയലിലെ ജീമാം ഡിസൂസ- ധനതിക്ത ദമ്പതികളുടെ മകന്‍ അരുണ ഡിസൂസ(37)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അരുണ്‍ ഡിസൂസ ബന്ധുവിന്റെ മജ്‌ബയലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിന്റെ ഒന്നാം നിലയില്‍ തേപ്പ് ജോലി ചെയ്യുന്നതിനിടെ സ്ലാബില്‍ നിന്ന്...

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും; ജനപ്രിയ വാഗ്ദാനങ്ങളുമായി എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

കാസര്‍കോട് (www.mediavisionnews.in):എല്‍.ഡി.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രകടന പത്രിക എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് എന്നിവര്‍ ചേര്‍ന്ന് പ്രസ്‌ക്ലബ്ബില്‍ പ്രകാശനം ചെയ്തു. സമഗ്ര ജില്ലാ വികസന പദ്ധതി നടപ്പിലാക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും....

സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി 36,720 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. ഡോളര്‍ തളര്‍ച്ചനേരിട്ടതോടെ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,172 രുപ...

കുമ്പള പ്രസ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുമ്പള: കുമ്പള പ്രസ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ലത്തീഫ് കാസർഗോഡ് വിഷൻ പ്രസിഡന്റ് ആയും അബ്ദുല്ല കുമ്പള സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്ലത്തീഫ് ട്രൂ ന്യൂസ് ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: പുരുഷോത്തം ഭട്ട്, എ എൽ ഉളുവാർ (വൈസ് പ്രസിഡന്റ്), അബ്ദുസ്സത്താർ, റഫീഖ് സുപ്രഭാതം (ജോ. സെക്രട്ടറി), അഡ്വസറി ബോർഡ് ചെയർമാൻ സുരേന്ദ്രൻ...
- Advertisement -spot_img

Latest News

‘കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി’ എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്

ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...
- Advertisement -spot_img