തിരുവനന്തപുരം: പുതിയ ഭരണസമിതികൾ അധികാരമേൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് അടുത്ത അഞ്ചുവർഷം വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടിരൂപ കിട്ടാൻ സാധ്യത. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ പണവും തദ്ദേശ സ്ഥാപനങ്ങളുടെ തനതുവരുമാനവും ഉൾപ്പെടെയാണിത്. സംസ്ഥാന സർക്കാരിന്റെ ഒരുവർഷത്തെ ശരാശരിച്ചെലവിനു തുല്യമാണ് ഈ തുക.
തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതം ശുപാർശ ചെയ്യുന്ന സംസ്ഥാന ധനകാര്യ കമ്മിഷൻ വരുന്ന അഞ്ചുവർഷത്തേക്ക് വിഹിതം വർഷംതോറും വർധിപ്പിക്കണമെന്ന്...
നീലേശ്വരം ∙ കൂറ്റൻ തിമിംഗലത്തിന്റെ ജഡം ഒരു മാസത്തോളമായി കടലിൽ ഒഴുകി നടക്കുന്നു. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ 10 നോട്ടിക്കൽ മൈൽ അകലെ തീരദേശ പൊലീസ് പട്രോളിങ് സംഘമാണ് ഇതിനെക്കണ്ടത്. പട്രോളിങ്ങിനിടെ കടലിൽ ദ്വീപ് പോലെ ഉയർന്നു നിൽക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തു ചെന്നപ്പോഴാണ് കൂറ്റൻ തിമിംഗലത്തിന്റെ അഴുകിയ ജഡം കണ്ടത്.
4...
കാസർകോട് : ജില്ലയിലെ രണ്ട് നഗരസഭകളിലും 14 ഗ്രാമപ്പഞ്ചായത്തുകളിലുമായി ഒറ്റയക്ക ലീഡിൽ ഫലം മറിഞ്ഞത് 26 വാർഡുകളിൽ. അഞ്ച് സീറ്റുകളിൽ ഒരു വോട്ടിനും മൂന്നിടത്ത് രണ്ട് വോട്ടിനുമാണ് ജയപരാജയമുണ്ടായത്. കാസർകോട്, നീലേശ്വരം നഗരസഭകളിലെയും വെസ്റ്റ് എളേരി, ബദിയഡുക്ക, ബെള്ളൂർ, കുറ്റിക്കോൽ, ബളാൽ, ചെമ്മനാട്, ദേലംപാടി, എൻമകജെ, കാറഡുക്ക, കോടോം-ബേളൂർ, കുമ്പഡാജെ, മംഗൽപാടി, പനത്തടി, ഉദുമ പഞ്ചായത്തുകളിലെയും...
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും കാസർഗോട്ടെ അതിർത്തി പഞ്ചായത്തുകളിലെ ആശങ്ക തുടരുകയാണ്. ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ മുന്നണികളുടെ കരുനീക്കങ്ങളാണ് ശ്രദ്ധേയമാവുക. ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റാൻ എൽഡിഎഫും യുഡിഎഫും കൈകോർത്താൽ നഷ്ടങ്ങൾ ഏറെയുണ്ടാകുമെന്നാണ് ബിജെപി നൽകുന്ന മുന്നറിയിപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അപ്രതീക്ഷിത വിധിയെഴുത്തുണ്ടായത് കാസർഗോഡ് ജില്ലയുടെ അതിർത്തി പഞ്ചായത്തുകളിലാണ്. ആർക്കും ഭൂരിപക്ഷമില്ലാതെ ഭരണമാർക്കെന്ന തൃശങ്കുവിലാണ്...
കാസർകോട്: പടന്ന എടച്ചാക്കൈയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. കെപിസിസി നിർവാഹക സമിതിയംഗം പി കെ ഫൈസലിന്റെ വീട്ടിന് നേരേയാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. അർധരാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു, ചുമരിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം.
പഞ്ചായത്തിലെ വാർഡുകളിൽ പ്രമുഖ നേതാക്കൾ തോറ്റതിൽ അമർഷം പൂണ്ട സിപിഎം പ്രവർത്തകർ...
കാസർകോട്: (www.mediavisionnews.in) ജില്ലയില് 78 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 73 പേര്ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23269 ആയി.
89 പേര്ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ്...
ബദിയടുക്ക(www.mediavisionnews.in): ബദിയടുക്കയില് യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്ഷമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ ബദിയടുക്ക ടൗണില് യു.ഡി.എഫ് പ്രവര്ത്തകര് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ഓഫീസിന് നേരേ പടക്കമെറിഞ്ഞതായും സി.പി.എം ഓഫീസില് നിന്ന് പ്രകടനത്തിന് നേരെ കസേര എറിഞ്ഞതായും ഇരുപാര്ട്ടികളുടേയും നേതൃത്വം ആരോപിച്ചു.
സി.പി.എം ഓഫീസിന് നേരെ പടക്കമെറിഞ്ഞതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും...
മഞ്ചേശ്വരം (www.mediavisionnews.in): യു.ഡി.എഫ് കുത്തകയായി കൈവശം വെച്ചിരുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഇത്തവണ ബലാബലത്തിൽ. ആകെയുള്ള 15 സീറ്റിൽ മുസ്ലിംലീഗിനും ബി.ജെ.പിക്കും ആറു സീറ്റ് വീതമാണ് ലഭിച്ചത്. സി.പി.എം-രണ്ട്, എസ്.ഡി.പി.ഐ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞതവണ മൂന്നു സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ സംപൂജ്യരായി. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സീറ്റ് ബി.ജെ.പിയും ഒരെണ്ണം പിടിച്ചെടുത്ത് എസ്.ഡി.പി.ഐ ആദ്യമായി...
മഞ്ചേശ്വരം: രണ്ട് പതിറ്റാണ്ടായി യു.ഡി.എഫ് ഭരണം കൈയാളിയിരുന്ന മീഞ്ച പഞ്ചായത്ത് ഭരണം ഇത്തവണ അവരെ കൈവിട്ടു. കഴിഞ്ഞ തവണ കോൺഗ്രസ്-4, ലീഗ്-3 എന്നിങ്ങനെ യു.ഡി.എഫ് ഏഴ് സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. ലീഗ് അവരുടെ മൂന്ന് സീറ്റ് നിലനിർത്തിയപ്പോൾ കോൺഗ്രസ് സംപൂജ്യരായി. നാല് സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ രണ്ടെണ്ണം...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...