Local News

ജില്ലയില്‍ 10,35,042 വോട്ടര്‍മാര്‍; ഏറ്റവും കൂടുതല്‍ മഞ്ചേശ്വരത്ത്

കാസര്‍കോട്‌: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്‌ക്ക്‌. പുതുക്കിയ വോട്ടര്‍ പട്ടിക തയ്യാറായി. ഇതനുസരിച്ച്‌ ജില്ലയില്‍ 10,35,042 വോട്ടര്‍മാരുണ്ട്‌. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്താണ്‌ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്‌. 2,17,110. ഇതില്‍ 1,08789 പേരു പുരുഷന്മാരും 1,08321 സ്‌ത്രീ വോട്ടര്‍മാരുമാണ്‌. രണ്ടാം സ്ഥാനത്ത്‌ കാഞ്ഞങ്ങാട്‌ മണ്ഡലമാണ്‌. 102509 പുരുഷ വോട്ടര്‍മാരും 111569 സ്‌ത്രീ വോട്ടര്‍മാരും...

കോവിഡ്: തലപ്പാടിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽനിന്ന് കർണാടക സർക്കാർ പിൻമാറുന്നു

മംഗളൂരു: കേരളത്തിൽ കോവിഡ് വ്യാപിക്കുന്നുവെന്ന് പറഞ്ഞ് തലപ്പാടിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽനിന്ന് കർണാടക സർക്കാർ പിൻമാറുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കോവിഡ് പരിശോധനാഫലമില്ലാതെ കേരളത്തിൽനിന്നുള്ള യാത്രക്കാരെ തലപ്പാടി അതിർത്തിവഴി കടത്തിവിട്ടു. തലപ്പാടി അതിർത്തിയിൽ കർണാടക സൗജന്യമായി കോവിഡ് പരിശോധനയ്ക്കായി ആരംഭിച്ച താത്കാലിക കേന്ദ്രം ഞായറാഴ്ച മുതൽ നിർത്താനും തീരുമാനിച്ചു. അതിർത്തിയിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കോവിഡ് പരിശോധനാകേന്ദ്രം...

ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം ന്യൂമോണിയയും കോവിഡും ബാധിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി മരണത്തിന് കീഴടങ്ങി

കാസര്‍കോട്: ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം ന്യൂമോണിയയും കോവിഡും ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ മൊയ്തു-മറിയുമ്മ ദമ്പതികളുടെ മകളും കുഞ്ചത്തൂര്‍ മാഡയിലെ ഷാഫിയുടെ ഭാര്യയുമായ ഫാത്തിമത്ത് നൗഷീന (30)യാണ് മരിച്ചത്. നൗഷീന രണ്ടാഴ്ചമുമ്പ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതിനിടെയാണ് അസുഖം പിടിപെട്ടത്. പരിശോധനയില്‍ ന്യൂമോണിയയും കോവിഡ്...

മത്സരിക്കാനില്ല; മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് വിജയസാധ്യത: രവീശതന്ത്രി കുണ്ടാര്‍

കാസർകോട്∙ പാര്‍ട്ടി ആവശ്യപ്പെട്ടാലും മഞ്ചേശ്വരത്തുള്‍പ്പെടെ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥിയാവാനില്ലെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ മല്‍സരിച്ചാല്‍ വിജയം സുനിശ്ചിതമെന്നും രവീശ തന്ത്രി  പറഞ്ഞു. ഏറെ നാളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രവീശ തന്ത്രി തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സജീവമാകുകയാണ്. ഇക്കഴിഞ്ഞ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ഉടക്കി...

കാൽപന്ത് കളിയിലെ മാന്ത്രികത; കുമ്പള ആസ്ഥാനമായി ഫുട്ബോൾ അക്കാദമി നിലവിൽ വരുന്നു

കുമ്പള: പുരാതനകാലം മുതൽ തന്നെ കാൽപന്ത് കളിക്ക് പേരുകേട്ട പ്രദേശമാണ് കുമ്പള, മൊഗ്രാൽ പ്രദേശങ്ങൾ. നിരവധി ഫുട്ബോൾ ടൂർണമെൻറ്കളാണ് ഇവിടങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്നത്. നിരവധി പ്രമുഖ താരങ്ങളും ഇവിടങ്ങളിൽ നിന്നും ദേശീയ തലങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിന്നും വളർന്നു വരുന്ന യുവ പ്രതിഭകളെ കണ്ടിത്തി പരിശീലനം നൽകുന്നതിന് വേണ്ടി കുമ്പള കേന്ദ്രമായി കുമ്പള...

ബെർജർ പെയിന്റ് ഇനി ഉപ്പളയിലും

ഉപ്പള: പെയിന്റ് വ്യവസായത്തിലെ ഉപഭോക്തൃ പദ്ധതികളിലൊന്നായ ബെർജർ പെയിന്റ് ഇനി ഉപ്പളയിലെ ഭാരത് ഗ്ലാസ്സിലും ലഭ്യമാണ്. ഏത് കടുത്ത കാലാവസ്ഥയേയും അതി ജീവിക്കാൻ പ്രാപ്തിയുള്ളതാണ് വീടിന്റെ പുറം ചുമരുകൾക്കായുള്ള വെതർകോട്ട് ലോംഗ് ലൈഫ്. ഈ പെയിന്റ് ദീർഘകാലം നിറം മങ്ങാതെ നിലനിൽക്കുമെന്ന് മാത്രമല്ല, പൂപ്പലും പായലും ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങൾക്കെല്ലാം...

വിമാനത്താവളങ്ങളിലെ നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കണം:എം.സി ഖമറുദ്ധീൻ

ഉപ്പള: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയത് വലിയ പ്രയാസവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതിനാൽ ഈ നിബന്ധന എത്രെയും പെട്ടെന്ന് ഒഴിവാക്കി കൊടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം സി ഖമറുദ്ദീൻ കേന്ദ്ര വിദേശ കാര്യ മന്ത്രി വി മുരളീധരനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു. 72 മണിക്കൂർ മുമ്പ് പരിശോധന...

സിറ്റിസൺ ട്രോഫി 2021: മാർച്ച്‌ രണ്ടിന് തുടക്കമാകും; പ്രമുഖ ടീമുകൾ മാറ്റുരക്കും

ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിക്കുന്ന സിറ്റിസൺ ട്രോഫി 2021 അന്തർസംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച്‌ 2ന് തുടക്കമാകും. ഉപ്പള മണ്ണാംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പ്രമുഖ ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. ഉപ്പള, മാഗ്ലൂർ, മൊഗ്രാൽ, കമ്പാർ, കുമ്പള, കാസറഗോഡ്, പട്ട്ള, മേൽപറമ്പ്,...

നാളത്തെ അഖിലേന്ത്യാ പണിമുടക്കുമായി ബന്ധമില്ല; എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്

നാളെ നടത്തുന്ന അഖിലേന്ത്യ പണിമുടക്കുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യാതൊരു ബന്ധവും ഇല്ലെന്നും, എല്ലാ കടകളും പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അറിയിച്ചു. നാളെ ദേശീയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ കേരളത്തിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന്...

കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം നാളെ തുടങ്ങും

ചെർക്കള: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ ചെർക്കള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വെള്ളിയാഴ്ച ജില്ലാ കൗൺസിൽ യോഗം നടക്കും. ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡൻറ് വി.കെ.അജിത്ത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനം വൈകീട്ട് പുതിയ ഭാരവാഹികളെ...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img