Local News

ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ശഹീദ് വലിയുള്ളാഹി ആണ്ട് നേർച്ച ജനുവരി 17 മുതൽ 23 വരെ

മഞ്ചേശ്വരം:ചരിത്രപ്രസിദ്ധമായ ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ശഹീദ് വലിയുള്ളാഹി (റ:അ) ആണ്ടുനേർച്ച ജനുവരി 17 മുതൽ 23 വരെ വിപുലമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദർഗ ശരീഫ് കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് പൂകുഞ്ഞി തങ്ങൾ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. മഖാം സിയാറത്തിന് മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സയ്യിദ്...

2 വർഷത്തിനിടെ കാസർകോട് ജില്ലയിൽ പിടിയിലായത് 682 ‘കുട്ടിഡ്രൈവർമാർ’

കാസർകോട് ∙ വീട്ടിലെ വണ്ടിയെടുത്ത് റോഡിലേക്കിറങ്ങുന്ന കുട്ടി‍ഡ്രൈവർമാർ ജാഗ്രതൈ. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ജില്ലയിൽ പൊലീസ് പൊക്കിയത് പ്രായപൂർത്തിയാകാത്ത 682 ഡ്രൈവർമാരെ. മോട്ടർ വാഹന വകുപ്പ് എടുത്ത കേസുകളുടെ എണ്ണം ഇതിലേറെയുണ്ട്. വാഹനത്തിന്റെ ഉടമകളെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അതിൽ അമ്മമാരും ബന്ധുക്കളും ഉൾപ്പെടും. സംഭവങ്ങളിൽ അന്വേഷണം പൂർത്തിയായ ശേഷം ശിക്ഷാനടപടി സ്വീകരിക്കുമെന്നാണ് അധികൃതർ...

കാസർകോടിന് ഇനി പുതുവേഗം; ഒറ്റത്തൂൺ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ഒരുമാസം മാത്രം

കാസർകോട് ∙ ജില്ലയുടെ വികസനക്കുതിപ്പിലേക്കു ചിറകുവിരിച്ചു പറക്കാൻ വെമ്പുന്ന ദേശീയപാതയിലെ ഒറ്റത്തൂൺ പാലം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ഫെബ്രുവരി 15ന് അകം നിർമാണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണു നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. ദക്ഷിണേന്ത്യയിലെ ഏറ്റവും വീതിയുള്ള ഒറ്റത്തൂൺ മേൽപാലമെന്ന ഖ്യാതിയോടെയാണു കാസർകോട്ടെ പാലം പ്രീ ഫാബ്രിക്കേറ്റഡ് ടെക്നോളജിയിൽ ഉയരുന്നത്. നുള്ളിപ്പാടിയിൽ അപ്രോച്ച് റോഡ് നിർമാണം...

ലോറിക്കുള്ളിലും ഡോറിലും രക്തം; പൈവളിഗ കയര്‍ക്കട്ടയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പൈവളിഗ കായര്‍ക്കട്ടയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍പദവ് സ്വദേശി മുഹമ്മദ് ഹാഷിഫ് (29) ആണ് മരിച്ചത്. ലോറിക്ക് ഉള്ളിലാണ് മൃതദേഹം കണ്ടത്. ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഒടിഞ്ഞ മുളവടിയും ലോറിക്കകത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മഞ്ചേശ്വരം...

മംഗല്‍പ്പാടിയിലും കുമ്പളയിലും സ്വഭാവദൂഷ്യത്തിൽ പാർട്ടി തള്ളിയവരെ ഒപ്പംകൂട്ടി കോൺഗ്രസ് പരിഹാസ്യരാകുന്നു – സി.പി.എം

മഞ്ചേശ്വരം : പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നുവെന്ന് പറയുന്നവർ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഒരു വർഷം മുൻപ് പുറത്താക്കിയവരാണെന്ന് സി.പി.എം. മഞ്ചേശ്വരം ഏരിയാ സെക്രട്ടറി വി.വി.രമേശൻ പ്രസ്താവനയിൽ പറഞ്ഞു. മൂന്നുവർഷമായി പാർട്ടിയിൽ സജീവമല്ലാതിരുന്ന മുൻ പ്രദേശിക പ്രവർത്തകരെ കൂട്ടുപിടിച്ചാണ് ജില്ലാകോൺഗ്രസ് കമ്മിറ്റി പരിഹാസ്യമായ പ്രചാരണം നടത്തുന്നത്. അസാന്മാർഗിക പ്രവർത്തനം നടത്തിയെന്ന തെളിവോടെയുള്ള പരാതിയിൽ...

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി

കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ ഇരട്ടക്കൊലക്കേസിൽ നിയമപോരാത്തതിന് പണപ്പിരിവ്. ജില്ലയിലെ പാർട്ടി അംഗങ്ങളോട് 500 രൂപ വീതം നൽകാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ അംഗങ്ങളിൽ നിന്ന് 2 കോടി സമാഹരിക്കാനാണ് സിപിഎം ലക്ഷ്യം. കേസിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾ അടക്കമുള്ളവർക്കായി നിയമപോരാട്ടം നടത്താനാണ് പണപ്പിരിവ്. നിയമ പോരാട്ടത്തിനായി ജോലിയുള്ള...

കുമ്പോൽ മഖാം ഉറൂസ് ജനുവരി 16 മുതൽ 26 വരെ

കുമ്പള.വടക്കേ മലബാറിലെ പുരാതന പള്ളികളിലൊന്നായ കുമ്പോൽ മുസ് ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അറബി വലിയുല്ലാഹി (റ) അവർകളുടെ പേരിൽ അഞ്ചു വർഷത്തിലൊരിക്കൽ നടത്തി വരാറുള്ള കുമ്പോൽ മഖാം ഉറൂസ് ജനുവരി 16 മുതൽ 26 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...

വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് ഒരു കോടിയോളം രൂപ. കാസർഗോഡ് പെറുവടി സ്വദേശി പിടിയിലായത് ഇമെയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

വടകര: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ സൈബർ ക്രൈം പൊലീസ് സംഘം അറസ്റ്റ്ചെയ്തു. കാസർകോട്‌ പെരുവോഡി ഹൗസിൽ മുഹമ്മദ് ഇൻഷാദ് ആണ് അറസ്റ്റിലായത്. പരാതിക്കാരനെ ഒരു വെബ്‌സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു. ഇ മെയിൽ കേന്ദ്രീകരിച്ച് നടത്തിയ...

ഉപ്പളയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉപ്പള അമ്പാറിലെ എസ്.കെ ഫ്‌ളാറ്റില്‍ താമസക്കാരനായ മുഹമ്മദ് ആദിലിന്റെ കൈയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ശനിയാഴ്ച രാത്രി 11 മണിയോടടുത്തു അയില ഗ്രൗണ്ടില്‍ ബൈക്കും സഞ്ചിയുമായി നില്‍ക്കുകയായിരുന്ന മുഹമ്മദ് ആദിലിനെ എസ്.ഐമാരായ ഉമേശ് കെ.ആര്‍, രതീഷ്, മനുകൃഷ്ണന്‍ എം.എന്‍, അതുല്‍റാം കെ.എസ്, പൊലീസുകാരായ അനീഷ് വിജയന്‍,...

ഉപ്പള സോങ്കാലിൽ 48ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 48 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശി അഫ്‌സലി (29)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പട്രോളിംഗ് നടത്തുന്നതിനിടയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാല്‍ ജുമാമസ്ജിദിനു സമീപത്തു സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട അഫ്‌സലിനെ കസ്റ്റഡിയിലെടുത്ത്...
- Advertisement -spot_img

Latest News

മുൻ ഓസീസ് താരം ഡേവിഡ് വാർണർ സിഡ്‌നിയിൽ അറസ്റ്റിൽ

ഓസ്‌ട്രേലിയൻ മുൻ ഓപ്പണറും ക്രിക്കറ്റ് ഇതിഹാസവുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നിയിൽ പിടിയിലായി. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നിലവിൽ...
- Advertisement -spot_img