മംഗളുരു: തെളിവെടുപ്പിനിടെ പൊലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാക്കേസിലെ പ്രതി. പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗളുരു ഉള്ളാളിലെ കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ്...
പൈവളിഗെ : ബായാർപദവിലെ ടിപ്പർലോറി ഡ്രൈവർ ആസിഫിന്റെ (29) ദുരൂഹമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ആസിഫിനെ അവശനിലയിൽ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് തെളിവ് ശേഖരിക്കും. ആസിഫിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും സംഭവസ്ഥലം...
കാസർകോട്: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സംസ്ഥാനത്തെ ജനറൽ കാറ്റഗറിയിൽ ഏറ്റവും മികച്ച ഡോക്ടർക്കുള്ള അവാർഡ് കുമരകത്തു വെച്ചു നടന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ:ജോയ് ജോർജിൻ നിന്നും ഡോ:സയ്യദ് ഹാമിദ് ഷുഹൈബ് തങ്ങൾ ഏറ്റുവാങ്ങി. പുത്തിഗെ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറായ അദ്ദേഹം കുമ്പഡാജെ എഫ് എച്ച്...
ബെംഗളൂരു: മംഗളുരുവിലെ ഉള്ളാളിൽ സഹകരണ ബാങ്ക് കൊള്ളയടിച്ച പ്രതികൾ പിടിയിൽ. മുംബൈ, തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് പിടിയിലായത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ, പ്രകാശ് എന്ന ജോഷ്വാ രാജേന്ദ്രൻ, കണ്ണൻ മണി എന്നീ മൂന്ന് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊള്ളസംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള...
കാസർകോട് : പൈവളിഗെ ബായാർപദവിലെ ടിപ്പർ ഡ്രൈവർ ആസിഫിന്റെ ദുരൂഹമരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ആസിഫിന്റെ മാതാവ് നിവേദനം നൽകിയിരുന്നു.
തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. നിർത്തിയിട്ട ലോറിയിൽ മരിച്ച നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ആസിഫിനെ കണ്ടെത്തിയത്. ബലപ്രയോഗം നടന്നതായ സംശയം അന്നുതന്നെ ഉയർന്നിരുന്നു....
മംഗളൂരു : കൊട്ടേക്കാർ വ്യവസായസേവാ സഹകരണ ബാങ്കിൽ തോക്കുചൂണ്ടി കവർച്ച നടത്തിയ സംഘത്തിൽ ആറുപേരുണ്ടെന്ന് സൂചന. നാലുപേർ ബാങ്കിൽ കയറി കൊള്ള നടത്തി പണവും സ്വർണവും എത്തിക്കുമ്പോൾ കാറിൽ രണ്ടുപേർ കൂടി ഉണ്ടായിരുന്നു.
എന്നാൽ ഇവർ ദേശീയപാതയിൽനിന്ന് രണ്ടു സംഘങ്ങളായി പിരിഞ്ഞ് രണ്ടു കാറുകളിൽ രക്ഷപ്പെട്ടതായാണ് വിവരം. ബാങ്കിനരികിൽ നിർത്തി കൊള്ളമുതൽ കയറ്റിയ കറുത്ത കാർ...
ഉപ്പള: കായിക സാംസ്‌കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ച ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഇർഷാദിനെയും, ജനറൽ സെക്രട്ടറിയായി ഫാരിസിനെയും ട്രഷററായി ഷഹീനെയും തെരഞ്ഞെടുത്തു. നിസാം കെ.പി, മുബാറക് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി ഷബീൽ കെ.എസ്, പർവീസ് എന്നിവരെയും തെരഞ്ഞെടുത്തു.
കുമ്പള: കണിപുര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയിൽ നടന്ന വെടിക്കെട്ടിന്റെ പേരിൽ ഭാരവാഹികളുടെ പേരിൽ പോലീസ് കേസെടുത്തു.
ജില്ലാ ഫൊറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തിക്കുന്നതിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ പടക്കങ്ങൾ ഉൾപ്പടെയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. ക്ഷേത്രം പ്രസിഡൻറ് കെ. സദാനന്ദ കാമത്ത്, സെക്രട്ടറി എസ്. സദാനന്ദ കാമത്ത്, കമ്മിറ്റിയംഗങ്ങളായ മധുസൂദന കാമത്ത്, ലക്ഷ്മണ പ്രഭു, സുധാകര...
മഞ്ചേശ്വരം : മഞ്ചേശ്വരം പൈവളിഗെ കയർകട്ടയിൽ റോഡരികിൽ അവശനിലയിൽ കണ്ട ടിപ്പർ ലോറി ഡ്രൈവറായ മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാവ് ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. പൈവളിഗെ ബായാർപദവിലെ അബ്ദുള്ള-സെക്കിന ദമ്പതികളുടെ മകൻ മുഹമ്മദ് ആസിഫിനെ (29) ബുധനാഴ്ച പുലർച്ചെ റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിക്കടുത്ത്...
മംഗളൂരു: കോട്ടേക്കർ സഹകരണ ബാങ്ക് കവർച്ചയിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണാടക മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഇന്നലെയാണ് ഉള്ളാളിന് സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽനിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും സായുധസംഘം കവർന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബാങ്കിൻ്റെ കെ.സി റോഡ് ശാഖയിൽ വൻ കവർച്ച...
കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം.
കേവലം...