കാസര്‍ക്കോട്: ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ രണ്ട് വര്‍ഷമായി പ്രതികള്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്‍ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ്...
കാസർകോട്: കാസർകോട് ഭർത്താവിന്‍റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു. കാസർകോട് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത ( 23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവായ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയിൽ കുടുംബ വഴക്കിനിടയിലാണ് അനിൽകുമാർ സുമിതയെ ആക്രമിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു, സുനിൽ കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്. സുമിതയുടെ മൃതദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജ്...
മീഞ്ച: മഞ്ചേശ്വരം മണ്ഡലത്തിൽ എംഎസ്എഫ് ശാഖാ കമ്മിറ്റി ശാക്തീകരണത്തിന്റെ ഭാഗമായി രണ്ട് മാസം നീളുന്ന "നഖ്ഷേഖദം" (കാൽവെപ്പ്) ക്യാമ്പയിൻ മീഞ്ച പഞ്ചായത്തിലെ മിയ്യപദവിൽ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നൂറിലേറെ ശാഖകളിൽ വിദ്യാർത്ഥി കൂട്ടായ്മകൾ സംഘടിപ്പിക്കും.
ക്യാമ്പ് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് മണ്ഡലം...
കുമ്പള: കുമ്പള പഞ്ചായത്ത് കൊടിയമ്മ ഒൻപതാം വാർഡിലെ ഊജാർ ബസ് കാത്തിരിപ്പു കേന്ദ്രം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ഇവിടെ ആടുകൾ കയറി വൃത്തിഹീനമായതിനാൽ പൊതുജനങ്ങൾക്ക് കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു വിധ നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിൽ പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീം...
കാസർകോട് : മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ പ്രതിയായ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ചുമത്തുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ (ഡി.ജി.പി.) ഉപദേശമാണ് ക്രൈംബ്രാഞ്ച് തേടിയത്. എന്നാൽ കേസ് പരിഗണിക്കുന്ന കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ഉപദേശമനുസരിച്ച് തീരുമാനമെടുക്കാമെന്ന...
മംഗൽപാടി: കോവിഡ് വാക്‌സിനുകൾ വാർഡ് തലങ്ങളിൽ വിതരണം എത്രേയും പെട്ടന്നു ആരംഭിക്കണമെന്നും കടകൾ അടച്ചിട്ട് ബാറുകൾ തുറന്നാൽ കെറോണ പോവും എന്ന ഗവൺമെന്റ് മനസ്സിലാക്കിയിട്ടുള്ള തെറ്റായ അറിവ് തിരുത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മഞ്ചേശ്വര മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും വാർഡ് തലങ്ങളിൽ വാക്‌സിൻ വിതരണം ആരംഭിച്ചിട്ടും മംഗൽപാടി പഞ്ചായത്തിൽമാത്രം വാർഡ്...
ഉപ്പള: ഇന്നലെ അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഉപ്പള എ.ജെ.ഐ. സ്‌കൂള്‍ മാനേജറുമായ ഉപ്പള കുക്കറിലെ ബഹ്‌റൈന്‍ മുഹമ്മദിന്റെ(75) മയ്യത്ത് ഖബറടക്കി.
മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെകട്ടറി, അയ്യൂര്‍ പെരിങ്കടി ജമാഅത്ത് സെക്രട്ടറി, മംഗല്‍പ്പാടി പഞ്ചായത്ത് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, മംഗല്‍പ്പാടി ഗവ....
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ...
കാസർകോട് ∙ ജില്ലയിൽ കാലവർഷം ശക്തിയാർജിക്കുന്നു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മഴമാപിനിയിൽ ഇന്നലെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (68 മില്ലിമീറ്റർ). ഈ കാലവർഷം തുടങ്ങിയതിനു ശേഷം ഒരു ദിവസം ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു മുതൽ 4 ദിവസം ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.
അത് ചിലപ്പോൾ...
ഉപ്പള: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും, ഉപ്പള എജെഐ സ്കൂൾ മാനേജറുമായ ഉപ്പള പെരിങ്കടിയിലെ ബഹ്‌റൈൻ മുഹമ്മദ് (75) നിര്യാതനായി. മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രടറി, അയ്യൂർ പെരിങ്കടി ജമാഅത്ത് സെക്രടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു.
മഞ്ചേശ്വരം മണ്ഡലത്തിൻ്റെ ഉൾഗ്രാമങ്ങളിൽ മുസ്ലിം ലീഗ് കെട്ടിപ്പെടുക്കുന്നതിൽ ചെർക്കളം...