കാസർകോട് ∙ ജില്ലയുടെ വികസനക്കുതിപ്പിലേക്കു ചിറകുവിരിച്ചു പറക്കാൻ വെമ്പുന്ന ദേശീയപാതയിലെ ഒറ്റത്തൂൺ പാലം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ഫെബ്രുവരി 15ന് അകം നിർമാണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണു നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. ദക്ഷിണേന്ത്യയിലെ ഏറ്റവും വീതിയുള്ള ഒറ്റത്തൂൺ മേൽപാലമെന്ന ഖ്യാതിയോടെയാണു കാസർകോട്ടെ പാലം പ്രീ ഫാബ്രിക്കേറ്റഡ് ടെക്നോളജിയിൽ ഉയരുന്നത്.
നുള്ളിപ്പാടിയിൽ അപ്രോച്ച് റോഡ് നിർമാണം...
കാസര്‍കോട്: പൈവളിഗ കായര്‍ക്കട്ടയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍പദവ് സ്വദേശി മുഹമ്മദ് ഹാഷിഫ് (29) ആണ് മരിച്ചത്. ലോറിക്ക് ഉള്ളിലാണ് മൃതദേഹം കണ്ടത്. ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഒടിഞ്ഞ മുളവടിയും ലോറിക്കകത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മഞ്ചേശ്വരം...
മഞ്ചേശ്വരം : പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നുവെന്ന് പറയുന്നവർ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഒരു വർഷം മുൻപ് പുറത്താക്കിയവരാണെന്ന് സി.പി.എം. മഞ്ചേശ്വരം ഏരിയാ സെക്രട്ടറി വി.വി.രമേശൻ പ്രസ്താവനയിൽ പറഞ്ഞു.
മൂന്നുവർഷമായി പാർട്ടിയിൽ സജീവമല്ലാതിരുന്ന മുൻ പ്രദേശിക പ്രവർത്തകരെ കൂട്ടുപിടിച്ചാണ് ജില്ലാകോൺഗ്രസ് കമ്മിറ്റി പരിഹാസ്യമായ പ്രചാരണം നടത്തുന്നത്. അസാന്മാർഗിക പ്രവർത്തനം നടത്തിയെന്ന തെളിവോടെയുള്ള പരാതിയിൽ...
കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ ഇരട്ടക്കൊലക്കേസിൽ നിയമപോരാത്തതിന് പണപ്പിരിവ്. ജില്ലയിലെ പാർട്ടി അംഗങ്ങളോട് 500 രൂപ വീതം നൽകാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ അംഗങ്ങളിൽ നിന്ന് 2 കോടി സമാഹരിക്കാനാണ് സിപിഎം ലക്ഷ്യം. കേസിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾ അടക്കമുള്ളവർക്കായി നിയമപോരാട്ടം നടത്താനാണ് പണപ്പിരിവ്.
നിയമ പോരാട്ടത്തിനായി ജോലിയുള്ള...
കുമ്പള.വടക്കേ മലബാറിലെ പുരാതന പള്ളികളിലൊന്നായ കുമ്പോൽ മുസ് ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അറബി വലിയുല്ലാഹി (റ) അവർകളുടെ പേരിൽ അഞ്ചു വർഷത്തിലൊരിക്കൽ നടത്തി വരാറുള്ള കുമ്പോൽ മഖാം ഉറൂസ് ജനുവരി 16 മുതൽ 26 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...
വടകര: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ സൈബർ ക്രൈം പൊലീസ് സംഘം അറസ്റ്റ്ചെയ്തു. കാസർകോട് പെരുവോഡി ഹൗസിൽ മുഹമ്മദ് ഇൻഷാദ് ആണ് അറസ്റ്റിലായത്.
പരാതിക്കാരനെ ഒരു വെബ്‌സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു.
ഇ മെയിൽ കേന്ദ്രീകരിച്ച് നടത്തിയ...
കാസര്‍കോട്: 48 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശി അഫ്‌സലി (29)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പട്രോളിംഗ് നടത്തുന്നതിനിടയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാല്‍ ജുമാമസ്ജിദിനു സമീപത്തു സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട അഫ്‌സലിനെ കസ്റ്റഡിയിലെടുത്ത്...
കാസർകോട്: ഗൾഫിൽ പോകുന്നതിന്റെ മുന്നോടിയായി ബയോഡേറ്റ അയച്ചു കൊടുക്കാൻ പോയ കുമ്പള മുട്ടം കുന്നിൽ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നു തെറിച്ചു വീണു മരിച്ചു. മുട്ടം കുന്നിലെ അബ്ദുൾ റഹിമാന്റെ മകൻ ഹുസൈൻ സവാദ് (35) ആണ് മരിച്ചത്. വെളളിയാഴ്ച സന്ധ്യയോടുപ്പിച്ചായിരുന്നു അപകടം. കുമ്പള റെയിൽവേ സ്റ്റേഷൻ അടുക്കാറായപ്പോൾ സവാദ് ഡോറിനടുത്തേക്ക് മാറുകയായിരുന്നെന്ന് പറയുന്നു....
കാസർകോട് : മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ 17 വരെ വൈകിട്ട് ആറുമുതൽ രാത്രി 10 വരെ ഭാഗിക വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന് കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. ഉഡുപ്പി ജനറേറ്റിങ് സ്റ്റേഷനിലെ തകരാർമൂലം കർണാടകയിൽനിന്നുള്ള വൈദ്യുതിലഭ്യതയിൽ കുറവ് വന്നതിനാലാണിത്.