Sunday, November 16, 2025

Local News

കൊലക്കേസ് പ്രതി ജെപി നഗറിലെ ജ്യോതിഷ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: വിവിധ കൊലക്കേസുകളിലടക്കം പ്രതിയായ ജ്യോതിഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അണങ്കൂര്‍ ജെപി നഗറിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. സൈനുല്‍ ആബിദ് വധക്കേസുകളിലടക്കം നിരവധി പ്രമാദമായ കേസുകളിലടക്കം പ്രതിയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടാസംഘത്തില്‍പെടുത്തി ജില്ലാ...

കാസർകോട് കുഡ്‍ലുവിൽ മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്, തമ്മിൽത്തല്ല്

കാസർകോട്: കാസർകോട് കുഡ്‍ലുവിൽ മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽത്തല്ലും കത്തിക്കുത്തും നടന്നു. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പ്രശാന്ത് എന്ന ബിജെപി പ്രവർത്തകനാണ് വയറ്റിൽ കുത്തേറ്റത്. പരിക്കേറ്റ പ്രശാന്തിനെ മെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി പ്രവർത്തകനായ മഹേഷാണ് പ്രശാന്തിനെ കുത്തിയത് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം...

നിസ്കാര സൗകര്യം ഒരുക്കി; മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സര്‍ക്കാര്‍ സ്കൂളിനാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. സ്കൂളില്‍ നിസ്കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന്  ചൂണ്ടികാട്ടിയാണ് നോട്ടീസ്. സ്കൂള്‍ പ്രിന്‍സിപ്പലിനോട് ഉടന്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാല്‍...

ലീഗ് നേതാവിൻ്റെ സാമ്പത്തിക ആരോപണം നിഷേധിച്ച് പ്രമുഖ വ്യവസായി രംഗത്ത്

കുമ്പള: 84 ലക്ഷം മുടക്കുമുതൽ വാങ്ങി പറ്റിച്ചെന്ന കേസ് വ്യാജമെന്ന് പ്രവാസി വ്യവസായി. മൊഗ്രാൽപുത്തൂർ സ്വദേശിയും വിവിധ ഗൾഫ് രാജ്യങ്ങളിൽ ആശുപത്രികൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കുടമയുമായ അബ്ദുല്ല ഇബ്രാഹിം അരിയപ്പാടിയാണ് തനിക്കെതിരെ മുസ്​ലിംലീഗ് നേതാവ് മൊഗ്രാലിലെ വി.പി. അബ്ദുൽ ഖാദർ നൽകിയ പരാതിക്കെതിരെ രംഗത്തുവന്നത്. ഇബ്രാഹിം എന്നയാളും മറ്റു മൂന്നു പേരും ചേർന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ...

മംഗൽപ്പാടിയിലെ മാലിന്യപ്രശ്നം പരിഹരിക്കും- കളക്ടർ

മംഗൽപ്പാടി: പഞ്ചായത്തിലെ മാലിന്യപ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിനായി ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. ഇതിനായി കളക്ടർ സ്വാഗത് ആർ. ഭണ്ഡാരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അഞ്ഞൂറോളം ഫ്ളാറ്റുകൾ മംഗൽപാടി ഗ്രാമപ്പഞ്ചായത്തിലുണ്ട്. ഫ്ളാറ്റ് മാലിന്യമടക്കം റോഡരികിൽ തള്ളുകയും മാലിന്യപ്രശ്‌നം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം ചേർന്നത്. എല്ലാ ഫ്ളാറ്റുകളിലും മാലിന്യസംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കണം. ശുചിത്വ സംവിധാനമൊരുക്കാതെ...

മം​ഗളുരുവിലെ പെൺവാണിഭ സംഘത്തിൽ മഞ്ചേശ്വരത്തെ എസ്ഡിപിഐക്കാരനും; ഷരീഫ് ഹൊസങ്കടിയെ അറസ്റ്റ് ചെയ്ത് പൊലീസ്; താൻ ഹണിട്രാപ്പിൽ പെട്ടുപോയതെന്ന് യുവാവ്

മംഗളൂരു: മംഗളൂരു നഗരത്തിലെ പെൺവാണിഭ ശൃംഖലയിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകനായ ഷരീഫ് ഹൊസങ്കടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് നടത്തിവന്നിരുന്ന പെൺവാണിഭ ശൃംഖലയിലെ നാലാമത്തെയാളാണ് ഇപ്പോൾ അറസ്റ്റിലാകുന്നത്. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അടുക്കം മൂന്നു പേരെ പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഷരീഫ്...

ഹിജാബ് അവകാശം’; കര്‍ണാടക അതിര്‍ത്തിയില്‍ പ്രതിഷേധവുമായി മലയാളി വിദ്യാര്‍ത്ഥിനികൾ

വയനാട്: ഹിജാബ് വിഷയത്തില്‍ കര്‍ണാടക അതിര്‍ത്തിയില്‍ മലയാളി വിദ്യാര്‍ത്ഥിനികളുടെ ഐക്യദാര്‍ണ്ഡ്യ കൂട്ടായ്മ. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ കയറ്റാന്‍ അനുവദിക്കാത്ത കർണാടക നിലപാടില്‍ പ്രതിഷേധിച്ചാണ് എംഎസ്എഫിന്റ നേതൃത്വത്തില്‍ തലപ്പാടിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. തലപ്പാവും, ഹിജാബുമുള്‍പ്പടെയുള്ള വേഷങ്ങളുമായി ക്യാമ്പസില്‍ ചെല്ലുന്നതിന് തടസമില്ലാത്ത നാട്ടില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പ്രശ്നത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള പ്രതിഷേധവും...

രാസമുക്ത ഭക്ഷ്യോത്പ്പന്നങ്ങളുമായി ഗ്രാമരാജ്യം കുമ്പളയിൽ പ്രവർത്തനം തുടങ്ങും

കുമ്പള: വിഷമുക്തമായ അടുക്കള, രാസവിമുക്തമായ ഭക്ഷ്യപദാർത്ഥങ്ങൾ ഓരോ വീടുകളിലും ഉണ്ടായിരിക്കണമെന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന ഗ്രാമരാജ്യം എന്ന സ്ഥാപനത്തിൻ്റെ കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ഫെബ്രുവരി 10 ന് കുമ്പളയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുമ്പള പൊലിസ് സ്റ്റേഷൻ റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.മായമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയും...

ഉറവിടം തേടി പൊലീസ്, ചില സ്ത്രീകൾ നിരീക്ഷണത്തിൽ; പണം ഇറക്കാനും ആളുകൾ, കാസർകോട് ജില്ലയിൽ ഒരു മാസത്തിനുള്ളിൽ വൻ ലഹരി വേട്ട

കാസർകോട്∙ അപകടകരമായ ലഹരി മരുന്ന് എംഡിഎംഎ കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിലേക്കായി എത്തുന്നത് ബെംഗളൂരുവിൽ നിന്നെന്നു പൊലീസ്. നൈജീരിയൻ സ്വദേശികൾ അടങ്ങുന്ന സംഘമാണ് കെമിക്കൽ ലബോറട്ടറിയിൽ വച്ച് ലഹരി വസ്തുവായ എംഡിഎംഎ തയാറാക്കി വിൽപനക്കാർക്കായി നൽകുന്നത്. ഇതിനായി ബെംഗളൂരുവിൽ വിവിധയിടങ്ങളിലായി ലബോറട്ടറികൾ പ്രവർത്തിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ‌് വൻ തോതിൽ ലഹരിമരുന്നു ജില്ലയിലേക്കുൾപ്പെടെ...

മംഗൽപാടി ജനകീയവേദി എയിംസ് സമര ഐക്യ ദിനാചരണം നടത്തി

മംഗൽപാടി: എയിംസ് സമരത്തിന്റെ ഐക്യദാർഢ്യദിനചാരണത്തിന്റെ ഭാഗമായി മംഗൽപാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു. ഉപ്പള, കൈകമ്പ, ബന്തിയോട് എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പരിപാടി നടന്നത്. എയിംസിന് വേണ്ടി കാസർഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാരസമരതൊടാനുബന്ധിച്ചാണ് ഐക്യ ദിനാചരണം നടത്തിയത്. ഉപ്പളയിൽ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img