സോഫ്റ്റ് ബേസ് ബോൾ യൂത്ത് ഗേൾസ് ഇന്ത്യൻ ടീമിലേക്കു ജെഴ്‌സി അണിയാൻ സെലെക്ഷൻ ലഭിച്ച പള്ളം നാടിന്റെയും, നെല്ലിക്കുന്നു ശാഖയുടെയും അഭിമാനമായ പി.ആർ റബീഹാ ഫാത്തിമ ക്ക് യൂത്ത് ലീഗ് നെല്ലിക്കുന്നു ശാഖയുടെ സ്‌നോഹോപഹാരം മുസ്ലിം ലീഗ് നെല്ലിക്കുന്നു ശാഖ സെക്രട്ടറി അബ്ദുൽ റഹിമാൻ നൽകി. യൂത്ത് ലീഗ് നെല്ലിക്കുന്നു ശാഖ പ്രസിഡണ്ട്...
കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ പ്രവർത്തിച്ചിരുന്നത്. മഴക്കാലത്തു പഴയ കൗണ്ടറിൽനിന്ന് ടിക്കറ്റെടുത്താൽ നനഞ്ഞു വേണം ട്രെയിൻ കയറാൻ പ്ലാറ്റ്ഫോമിലെത്താൻ. പുതിയ ടിക്കറ്റ് കൗണ്ടറുകൾ വലിയ ഉയരത്തിൽ അല്ലാത്തതിനാൽ കുട്ടികൾക്കും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്കും ജീവനക്കാരുമായി...
കാസര്‍കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ കലാ,കായിക, ജീവകാരുണ്യ മേഖലകളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന കയ്യാര്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ 25-ാം വര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2026 ജനുവരി 26 ന് ആഘോഷ പരിപാടികള്‍ സമാപിക്കും....
മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു.
മംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെജായിയിൽ കെഎസ്ആർടിസിക്ക് സമീപം ആദിത്യ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന “കളേഴ്‌സ്” എന്ന യൂണിസെക്‌സ് സലൂണിലാണ് അതിക്രമം നടന്നത്....
കാസർകോട് : ജില്ലാ അതിർത്തിയായ തലപ്പാടിയിൽ അന്താരാഷ്ട്ര നിലവാരമുള്ള വിശ്രമകേന്ദ്രം, ‘റസ്റ്റ് സ്റ്റോപ്പ്’ നിർമിക്കും. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യ റസ്റ്റ് സ്റ്റോപ്പാണ് തലപ്പാടിയിലേത്. ഒന്നാം ലോക കേരളസഭയിൽ രൂപവത്കരിച്ച ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് കമ്പനിയുടെ ആദ്യ...
കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ ആത്മീയസംഗമം 23, 24, 25 തീയതികളിൽ അക്കാദമി കാംപസിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിന് കെ.കെ.മാഹിൻ മുസ്‍ലിയാർ സിയാറത്തിന് നേതൃത്വം നൽകും. മുഹമ്മദ് ശാഫി ഹാജി പതാക ഉയർത്തും.
9.45-ന് ത്രെഡ് ആർട്സ് എക്സ്പോ മുഹമ്മദ് അറബി ഹാജി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് സ്ഥാപനത്തിലുണ്ടായിരുന്ന വിദ്യാർഥികളുടെയും...
ഉപ്പള : മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 21 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.28 കോടി അനുവദിച്ചതായി എ.കെ.എം. അഷ്‌റഫ് എം.എൽ.എ. അറിയിച്ചു.
ബായിക്കട്ട-ഉളുവാർ ജുമാമസ്ജിദ് റോഡ്-20ലക്ഷം (കുമ്പള), അടുക്ക ബിലാൽ മസ്ജിദ് ഓപ്പോസിറ്റ് ചുക്കിരിയടുക്ക റോഡ് -20 ലക്ഷം (മംഗൽപാടി), ബീച്ച് റോഡ് -കണ്വാതീർത്ത റോഡ് -15ലക്ഷം (മഞ്ചേശ്വരം), കയാർകാട്ടെ നൂത്തില റോഡ്-20 ലക്ഷം (പൈവളിഗെ),...
മംഗളുരു: തെളിവെടുപ്പിനിടെ പൊലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാക്കേസിലെ പ്രതി. പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗളുരു ഉള്ളാളിലെ കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ്...
പൈവളിഗെ : ബായാർപദവിലെ ടിപ്പർലോറി ഡ്രൈവർ ആസിഫിന്റെ (29) ദുരൂഹമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ആസിഫിനെ അവശനിലയിൽ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് തെളിവ് ശേഖരിക്കും. ആസിഫിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും സംഭവസ്ഥലം...