കാസർകോട്: ജില്ലയിൽ ബി.ജെ.പിയിലെ വിഭാഗീയത വീണ്ടും മറനീക്കി. പരിഹാരശ്രമങ്ങൾ നടക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലയിൽ പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്റുമായ അഡ്വ. കെ. ശ്രീകാന്തിനെതിരെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ചെരിപ്പും ചൂലും ഉപയോഗിച്ച് മാലയിട്ട നിലയിലാണ് ബോർഡുകൾ. 'സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി ജില്ലയിൽ ബി.ജെ.പിയെ തകർക്കാൻ ശ്രമിക്കുന്ന മുൻ...
മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിൽ പൊലീസ് നിയമം പാലിക്കാതെ വാഹന പരിശോധന നടത്തി യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ള സാധാരണക്കാരായ വാഹന യാത്രക്കാർക്ക് 5000 മുതൽ 20,000 രൂപ വരെ പിഴയിട്ട് പീഡിപ്പിക്കുന്നതായും എം.എൽ.എ ആരോപിച്ചു.
https://youtu.be/eQj5Aq0YIIE
കാഞ്ഞങ്ങാട്: പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലേക്ക് അജ്ഞാതർ ബീയർ കുപ്പി വലിച്ചെറിഞ്ഞു. ഇന്നലെ പുലർച്ചെ 2.45നാണു സംഭവം. പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം കെട്ടിടത്തിനു മുൻപിലേക്കാണ് ബീയർ കുപ്പികൾ വലിച്ചെറിഞ്ഞത്. കാലിയായ 2 കുപ്പികളാണ് പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി എറിഞ്ഞത്. ആരാണു സംഭവത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റോഡിൽ നിന്നാണ് കുപ്പി വലിച്ചെറിഞ്ഞത്.
ഈ സമയത്ത്...
മംഗളൂരു: ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 624 ഗ്രാം (24 കാരറ്റ്) സ്വർണവുമായി മലയാളി അറസ്റ്റിൽ. കാസർകോട് ചിപ്പാർ സുന്നട വീട്ടിൽ ഹനീഫ സീതിക്കുഞ്ഞി(53)യെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 32,72,880 രൂപ വിലവരും. ശനിയാഴ്ച രാവിലെ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു...
ഉപ്പള: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. മഞ്ചേശ്വരം താലൂക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.ബി യൂസഫ്, സെക്രട്ടറി അസീസ് മരികെ,...
ഉപ്പള: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഉപ്പള സ്വദേശി ഡി.ആര്‍.ഐയുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് യുവാവ് ചന്തേരയില്‍ പിടിയിലാകുകയും ചെയ്തു. ഉപ്പള മണ്ണംകുഴിയിലെ മുഹമ്മദ് ആദില്‍(32) ആണ് ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് ചന്തേരയില്‍ പിടിയിലാവുകയും ചെയ്തത്.
ഗുജറാത്തില്‍ മയക്കുമരുന്ന് പിടികൂടിയ കേസുമായി ആദിലിന് ബന്ധമുണ്ടെന്ന് വിവരം...
കാസര്‍കോട്: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വിചാരണയും അന്തിമവാദവും പൂര്‍ത്തിയാക്കി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചതോടെ ഇതേ കാലയളവില്‍ തന്നെ വിചാരണ നടന്ന പ്രമാദമായ റിയാസ് മൗലവി വധക്കേസിന്റെ നടപടികളും വേഗത്തിലാക്കുന്നു. റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായിരുന്നുവെങ്കിലും ജാനകി...
കാഞ്ഞങ്ങാട്: കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരേ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപരോധം. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റോയി ജേക്കബിനെയാണ് ഉപരോധിച്ചത്. പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മന്ത്രി മറ്റന്നാള്‍ യോഗം വിളിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലേക്കാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം മാറ്റുന്നത്. ഇതിനെതിരെയാണ് എന്‍എ...
കാസർകോട്: രാജപുരത്ത് എൻഡോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി വിമല കുമാരി(58) മകൾ രേഷ്മ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു രേഷ്മ. കഴിഞ്ഞ മാസമാണ് രേഷ്മ വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്‍ഡോസള്‍ഫാന്‍ ബാധിതയായ രേഷ്മ...
മംഗളുരു: മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. 13 വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിജാബ് ഒഴിവാക്കിയ ശേഷം ക്ലാസില്‍ പ്രവേശിക്കാൻ അനുവദിക്കാമെന്ന് അധികൃതര്‍...
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...