Local News

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു

കാസർകോട്: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു. ഞായറാഴ്ച വൈകിട്ട് ദേശീയപാതയിലായിരുന്നു അപകടം. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അഷ്റഫ്(27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഷ്റഫിന്റെ ജീവൻ രക്ഷിക്കാനായില്ല. അഷ്റഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മാസം 17ന് അഷ്റഫിന്റെ...

കാർ പുഴയിലേക്ക് മറിഞ്ഞു; മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടു പേരെ കാണാതായി

സുള്ള്യ ∙ നിയന്ത്രണം വിട്ട കാർ കുത്തിയൊലിക്കുന്ന പുഴയിലേക്കു മറിഞ്ഞു. കാസർകോട് മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടു പേരെ കാണാതായി. ദക്ഷിണ കന്ന‍ഡ ജില്ലയിലെ കടബ താലൂക്കിലെ കാണിയൂരിനു സമീപം ബൈത്തടുക്ക എന്ന സ്ഥലത്താണു സംഭവം. കാറിലുണ്ടായിരുന്ന വിട്ട്ല കുണ്ടടുക്ക സ്വദേശി ധനുഷ്(26), ബന്ധുവായ കാസർകോട് മഞ്ചേശ്വരം സ്വദേശി ധനുഷ്(21) എന്നിവരെ കാണാതായി. പുഴയിൽ...

ഗോവയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മഞ്ചേശ്വരം സ്വദേശി മരിച്ചു

ഹൊസങ്കടി: ഗോവയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മഞ്ചേശ്വരം സ്വദേശി ആശുപത്രിയില്‍ മരിച്ചു. മഞ്ചേശ്വരം കടമ്പാറിലെ മൊയ്തീന്‍കുഞ്ഞി-നഫീസ ദമ്പതികളുടെ മകന്‍ മജീദാണ് (38) മരിച്ചത്. ഗോവയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മജീദിനെ അഞ്ചുദിവസം മുമ്പ് കാണാതായിരുന്നു. പിന്നീട് ഗോവക്കു സമീപത്തെ റെയിൽവേ സ്റ്റേഷനില്‍ കണ്ടെത്തിയ മജീദിനെ നാട്ടുകാര്‍ ഗോവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകീട്ട് മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത...

സിദ്ധിഖിന്‍റെ കൊലപാതകം: മൂന്ന് പ്രതികളെ തെളിവെടുപ്പിന് ഗോവയിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിക്ക് വധക്കേസില്‍ കസ്റ്റഡിയില്‍ ലഭിച്ച അഞ്ച് റിമാണ്ട് പ്രതികളില്‍ മൂന്നുപേരെ പൊലീസ് തെളിവെടുപ്പിനായി ഗോവയിലേക്ക് കൊണ്ടുപോയി. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍...

കനത്ത മഴ; മംഗലാപുരത്ത് ഉരുൾപൊട്ടൽ, ടാപ്പിംഗ് തൊഴിലാളികളായ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

മംഗാലപുരം: മംഗലാപുരം പഞ്ചിക്കല്ലുവിൽ ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും റബർ ടാപ്പിങ് തൊഴിലാളികളാണ്. പരിക്കേറ്റ കണ്ണൂർ സ്വദേശി ജോണിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരത്ത് ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി നിരവധി...

ആപിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ വാർഷിക ദിനാഘോഷം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്തു

കാസറഗോഡ് : കിംസ് സൺറൈസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ആപിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ മൂന്നാം വാർഷികാഘോഷം കാസറഗോഡ് MLA ശ്രീ.എൻ.എ.നെല്ലിക്കുന്ന് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എ വി കൃഷ്ണൻ, കോഴ്സ് ഡയറക്ടർ അബൂ യാസർ കെ പി എന്നിവർ ആശംസകൾ നേർന്നു. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ബി എസ് റാവുവിന്റെ അധ്യക്ഷതയിൽ...

ചെക്കുകൾക്ക് പോസിറ്റീവ് പേ നിർബന്ധം; ഓഗസ്റ്റ് ഒന്ന് മുതൽ പിടിമുറുക്കാൻ ബാങ്കുകൾ

ബാങ്ക് ഇടപടികൾ നടത്താത്തവർ വളരെ വിരളമായിരിക്കും. പല ആവശ്യങ്ങൾക്കും പണം ചെക്ക് വഴി കൈമാറുന്നവരും ഏറെയാണ്. ചെക്ക് ഉപയോഗിച്ച് പണം കൈമാറുന്നവർ ഇനി മുതൽ 'പോസിറ്റീവ് പേ' നിർബന്ധിതമായും ചെയ്തിരിക്കണം. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ അടുത്ത മാസം മുതൽ ബാങ്കുകൾ സ്വീകരിക്കില്ല. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്കാണ്  പോസിറ്റീവ് പേ...

സിദ്ധിഖിന്‍റെ കൊലപാതകം; റിമാണ്ടിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന അഞ്ച് പ്രതികളെ കോടതി ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33), ഉദ്യാവര്‍ ജെ.എം റോഡിലെ അബ്ദുല്‍ അസീസ്(36),...

ഈ ബുള്ളറ്റിന്‍റെ ആ നിഗൂഡ രഹസ്യം അറിഞ്ഞ് ആദ്യം ബംഗളൂരു സ്വദേശിയായ ഉടമ ഞെട്ടി, പിന്നാലെ എംവിഡി ഉപ്പളയിൽ

ബംഗളൂരു സ്വദേശിയാണ് പ്രസാദ്. ഒരു ബുള്ളറ്റുണ്ട്. ബാറ്റില്‍ ഗ്രീന്‍ നിറത്തിലുള്ളത്. 500 സിസി. ബംഗളൂരുവിലും പരിസരങ്ങളിലും കറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം വീട്ടിലേക്ക് ഒരു ചലാന്‍ വരുന്നു. ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് പിഴ അടക്കണം. വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും പിഴയുമുണ്ട്. പ്രസാദ് ഞെട്ടി. താനെപ്പഴാ സൈലന്‍സര്‍ രൂപ മാറ്റം വരുത്തിയത്? നോക്കി ഒന്നുകൂടെ...

ദേശീയ പാത നിർമ്മാണ കാരണം വെള്ളപ്പൊക്ക ഭീഷണി; പഞ്ചായത്ത്, ദേശീയപാത അധികൃതർ ഇടപെടണം: മുസ്‌ലിം ലീഗ്

മഞ്ചേശ്വരം: തലപ്പാടി മുതൽ മഞ്ചേശ്വരം വരെയുള്ള ദേശീയപാത നിർമ്മാണ കാരണം ദേശീയപാതയോരവും പരിസര പ്രദേശങ്ങളും മഴവെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്, കണ്വ തീർത്ഥ മേഖലയിൽ വെള്ളം വീടിനകത്ത് കയറിയിരിക്കുന്നു. ഉടനടി പഞ്ചായത്ത് അധികൃതരും നിർമ്മാണ കമ്പനിയോ ദേശീയപാത അധികൃതരോ ഇടപ്പെട്ട് അടിയന്തിരമായി വെള്ളം ശരിയായ വഴിയിൽ തിരിച്ചുവിടുവാൻ വേണ്ടത് ചെയ്യണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് അദ്ധ്യക്ഷൻ...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img