കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ജില്ലയിൽ പനി ബാധിച്ചു ചികിത്സ തേടിയത് 2442 പേരാണ്. ഇതിനിടെ 2 പേർക്കു ജില്ലയിൽ എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. തൃക്കരിപ്പൂരിലാണ് 2 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജില്ലയിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനാൽ...
കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികിത്സയില്‍ ആയിരുന്നു. 77 വയസായിരുന്നു. 37 വര്‍ഷത്തോളം സിപിഐ(എം) കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന...
കാസര്‍കോട്: കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 5 ചൊവ്വാഴ്ച )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു.. കോളേജുകൾക്ക് അവധി ബാധകമല്ല
ഉപ്പള: മദ്യലഹരിയിൽ യുവാവ് വീട്ടിൽ കയറി കത്തി വീശിയതിനെ തുടർന്ന് വീട്ടമ്മ ബോധംകെട്ടുവീണു. ഇന്നലെ രാത്രി ഏഴര മണിയോടെ ഉപ്പള പത്വാടിയിലാണ് സംഭവം.
ഇന്നലെ വൈകിട്ട് യുവതിയും കുട്ടിയും പത്വാടി കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴാണ് മദ്യലഹരിയിൽ ആയിരുന്ന യുവാവ് യുവതിയെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടത്. യുവതി സംഭവം വീട്ടിൽ പറയുകയും രണ്ട് സ്ത്രീകൾ വന്ന്...
മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.23 നാണ് റിക്ടർ സ്കെയിലിൽ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. തീവ്രത കുറവായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി....
കാസർകോട് : ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള അപേക്ഷ പോലീസ് തിങ്കളാഴ്ച സമർപ്പിക്കും. നിലവിൽ അഞ്ച് പ്രതികളെയാണ് അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഉദ്യാവർ റസീന മൻസിലിൽ റിയാസ് ഹസൻ (33), ഉപ്പള ബി.ടി. റോഡ് ന്യൂ റഹ്‌മത്ത് മൻസിലിൽ അബ്ദുൾ റസാഖ് (46), കുഞ്ചത്തൂർ...
കാസര്‍കോട്: കാസർകോട്ടെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവർ രാജ്യം വിടാതിരിക്കാനാണിത്. എന്നാൽ ഇതുവരേയും ക്വട്ടേഷൻ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് ആയിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കർ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി...
കാസർകോട് ∙ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജില്ലയിൽ 2021 ജനുവരി 1 മുതൽ 2022 മേയ് 31 വരെ റജിസ്റ്റർ ചെയ്ത 1594 കേസുകളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. ഈ കേസുകളിൽ ഇതുവരെ 1925 പേരെ അറസ്റ്റ് ചെയ്തു.
പ്രതികളെ തിരിച്ചറിയാത്ത 140 കേസുകളാണ്...
കാസർകോട്∙ പ്രവാസി യുവാവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ റിയാസ് ഹസൻ,അബൂബക്കർ സിദ്ദിഖ്, ഉപ്പള സ്വദേശിയായ അബ്ദുൾ റസാഖ്, എന്നിവരാണ് അറസിറ്റിലായത്. നിലവിൽ 5 പേരാണ് അറസ്റ്റിലായത്.
പുത്തിഗെ മുഗുറോഡിലെ അബ്ദുൾ റഹ്‌മാന്റെ മകൻ അബൂബക്കർ സിദ്ദീഖ് (34) ആണു കൊല്ലപ്പെട്ടത്. യുവാവിനെ കുത്തി കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സിദ്ദീഖിന്റെ...
കാസർകോട് ∙ സ്വർണക്കടത്തും കുങ്കുമപ്പൂ കടത്തുമൊക്കെ കാസർകോട് പതിവുള്ളതാണെങ്കിലും കറൻസി കടത്ത് അധികം ചർച്ചകളിലെത്തിയിട്ടില്ലാത്തതാണ്. എന്നാൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്ന് ക്വട്ടേഷൻ സംഘം ഉപ്പളയിലെ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെ ഉയരുന്നതു ഡോളർ കള്ളക്കടത്തിലെ അധോലോക വഴികൾ.
ലക്ഷ്യം കള്ളപ്പണംകടത്തൽ
അനധികൃതമായി ഡോളർ കടത്തി ലാഭം നേടുക എന്നതിനപ്പുറം സ്വർണക്കടത്ത്, അഴിമതിപ്പണം, മനുഷ്യക്കടത്ത്, വന്യ മൃഗക്കടത്ത്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...